ന്യൂയറിന് വിതരണം ചെയ്യാൻ കടത്തിക്കൊണ്ടുവന്ന ഒരു കിലോയിൽ അധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ ; പാലാ എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് അറസ്റ്റ്

സ്വന്തം ലേഖകൻ കോട്ടയം:ഒഡീഷയിൽ നിന്നും ന്യൂയറിന് വിതരണം ചെയ്യാൻ കടത്തിക്കൊണ്ടുവന്ന ഒരു കിലോയിൽ അധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പാലാ എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിലുള്ള എക്സൈസ് റേഞ്ച് ടീം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ1.100kg കഞ്ചാവുമായി ഒഡീഷ സ്വദേശി മുത്തോലിയിൽ നിന്നും അറസ്റ്റിലായി. ഒറീസ സ്വദേശി ബിചിത്ര ഭോയി എന്നയാളെ യാണ് 1.1KG കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ സജി വി നൽകിയ രഹസ്യ […]

കുമരകം സ്വദേശിയായ ഗൃഹനാഥനേയും കുടുംബത്തേയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

  കുമരകം: ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.   തിരുവാർപ്പ്, കാഞ്ഞിരം പാറെനാല്പ്പത്തില്‍ വീട്ടിൽ ജെറിൻ (24), തിരുവാർപ്പ് കാഞ്ഞിരം തൊണ്ണുറില്‍ ചിറ വീട്ടിൽ സാമോൻ (27), കുമരകം പൂവത്തുശേരി വീട്ടിൽ സഞ്ജയ് സന്തോഷ് (24) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി കുമരകം സ്വദേശിയായ ഗൃഹനാഥനെയും, മകനെയും, ഗൃഹനാഥന്റെ സഹോദരനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗൃഹനാഥന്റെ വളർത്തുനായയുടെ നേരെ സാമോൻ പടക്കം കത്തിച്ചെറിഞ്ഞത് ഗൃഹനാഥൻ […]

നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി; കോട്ടയം കടുത്തുരുത്തി കെ.എസ് പുരം സ്വദേശി സ്റ്റെബിൻ ജോണിനെയാണ് ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്.

കോട്ടയം :കടുത്തുരുത്തി കെ.എസ് പുരം മങ്ങാട്ടുകാവ് ഭാഗത്ത്  പട്ടായിൽ വീട്ടിൽ സ്റ്റെബിൻ ജോൺ(26) എന്നയാളെയാണ്  കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്.    ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് കടുത്തുരുത്തി, ഗാന്ധിനഗർ, കുറവിലങ്ങാട്‌ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.   ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ […]

കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസുകൾ തകർത്ത കേസ് ;യുവാവ് എരുമേലി പോലീസിന്റെ പിടിയിൽ.

എരുമേലി: എരുമേലിയിൽ പ്രവർത്തിക്കുന്ന ശുഭാനന്ദാശ്രമത്തിന്റെ മുമ്പിലുള്ള കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസുകൾ തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം നെടുംകാവു വയൽ ഭാഗത്ത് വനത്തിറമ്പിൽ വീട്ടിൽ രാകേഷ് രാജ് (29) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.   ഇയാൾ കഴിഞ്ഞ ദിവസം രാത്രി ശുഭാനന്ദാശ്രമത്തിന്റെ മുമ്പിലുള്ള കാണിക്ക മണ്ഡപത്തിന്റെ കോമ്പൗണ്ടിൽ കയറി അവിടെയുള്ളവരെ ചീത്ത വിളിക്കുകയും, കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസ്സുകൾ ഇടിച്ചു പൊട്ടിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.   പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് […]

കോട്ടയം കെഎസ്ആർടിസി ബസ്റ്റാന്റിൽ തലയിലൂടെ ബസ് കയറിയിറങ്ങി യാത്രക്കാരൻ മരിച്ചു.

കോട്ടയം : കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻന്റിൽ തലയിലൂടെ ബസ് കയറിയിറങ്ങി മധ്യവയസ്കനായ യാത്രക്കാരന് ദാരുണാന്ത്യം . വൈകുന്നേരം അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം നടന്നത്. ഏകദേശം 50 വയസ്സോളം പ്രായമുള്ള യാത്രക്കാരനാണ് അപകടത്തിൽ പെട്ടത്. സ്റ്റാൻഡിലേക്ക് കടന്നു വരുന്ന ബസ്സിൽ നിന്നും ചാടി ഇറങ്ങിയ യാത്രക്കാരനാണ് അതേ ബസിന്റെ പിൻചക്രം തലയിൽ കയറിയിറങ്ങി അന്ത്യം സംഭവിച്ചത്. മരിച്ച ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പാലാ ഏറ്റുമാനൂർ കോട്ടയം റൂട്ടിൽ ഓടുന്ന ബസ്സാണ് അപകടത്തിനിടയാക്കിയത്. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിട്ടിരുന്നു.

നടൻ ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡൽ തനുജയാണ് വധു: വിവാഹ നിശ്ചയം കഴിഞ്ഞു: 

സ്വന്തം ലേഖകൻ കോട്ടയം: ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. പിങ്കും വെള്ളയും കലര്‍ന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്റും പിങ്ക് ഷര്‍ട്ടുമായിരുന്നു ഷൈന്‍ ധരിച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹനിശ്ചയ ചടങ്ങ് നടന്നത്. പുതുവര്‍ഷത്തിലെ പുതിയ തുടക്കത്തിന് നടന് അഭിനന്ദനം അറിയിച്ച്‌ നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഈ വര്‍ഷം തന്നെ വിവാഹമുണ്ടായേക്കുമെന്നാണ് വിവരം.

മലരിക്കൽ ഗ്രാമീണ ജല ടൂറിസം മേളയ്ക്കു വേണ്ടി ലോഗോ മത്സരം നടത്തുന്നു; തെരെഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനം

  സ്വന്തം ലേഖകൻ   കോട്ടയം : മീനച്ചിലാർ- മീനന്തറയാർ – കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട മലരിക്കൽ ടൂറിസം കേന്ദ്രം 2024 ജനുവരി മാസം നടത്തുവാൻ ഉദ്ദേശിക്കുന്ന മലരിക്കൽ ഗ്രാമീണ ജലടൂറിസം മേളയ്ക്ക് വേണ്ടി ലോഗോ മത്സരം സംഘടിപ്പിക്കുന്നു.   മലരിക്കൽ ഗ്രാമത്തിന്റെ ഭംഗി, സംസ്കാരം, കൃഷി, ടൂറിസം എന്നീ വിഷയങ്ങൾ ചേർത്താണ് ലോഗോ തയ്യാറാക്കേണ്ടത്.   ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്ന ലോഗോ ജനുവരി 10 – ന് മുമ്പായി ലോഗോ മത്സരം – 2024 എന്ന അടിക്കുറിപ്പോടെ […]

കോട്ടയം തിരുനക്കര സ്റ്റാന്റിലെ കെട്ടിടങ്ങള്‍ പൊളിച്ചു: ഇനി ബസ് കയറ്റിവിട്ട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാം:

സ്വന്തം ലേഖകന്‍ കോട്ടയം: തിരുനക്കര ബസ് സ്റ്റാന്റിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയതോടെ ഇനി പഴയതുപോലെ ബസ് കയറ്റി വിടാനാണ് സാധ്യത. സ്റ്റാന്റ് ഇല്ലാത്തതിനാല്‍ ബസുകള്‍ റോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. തിരുനക്കര സ്റ്റാന്റില്‍ കയറിയിരുന്ന ബസുകള്‍ ഇപ്പോള്‍ പോസ്റ്റ് ഓഫീസ് റോഡില്‍ നിര്‍ത്തിയാണ് ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. വടക്കോട്ടു പോകുന്ന ബസുകള്‍ക്കാണ് ഇപ്പോള്‍ പോസ്റ്റ് ഓഫീസ് റോഡില്‍ ആളെ കയറ്റാന്‍ അനുവാദം നല്കിയിരിക്കുന്നത്. അതേ സമയം നാഗമ്പടം സ്റ്റാന്റിലേക്ക് പോകുന്ന ബസുകള്‍ ഹെഡ് […]

ഏറ്റുമാനൂർ ചൂരക്കുളങ്ങര എൻ.എസ്.എസ്. കരയോഗം മന്നം ജയന്തി ആഘോഷിച്ചു:

സ്വന്തം ലേഖകൻ ഏറ്റുമാനൂർ :ചൂരക്കുളങ്ങര ദേവിവിലാസം എൻ .എസ് എസ്. കരയോഗം No.4388 ൻ്റെ നേതൃത്യത്തിൽ 147-ാം മന്നം ജയന്തി സമുചിതമായി ആചരിച്ചു. പ്രസിഡൻറ് റ്റി.കെ ദിലീപ് പതാക ഉയർത്തി ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.,തുടർന്ന് പുഷ്പാർച്ചനയും സമൂഹപ്രാർത്ഥനയുമായി മന്നം ജയന്തി ആചരിച്ചു. സെക്രട്ടറി എ.ആർ ശ്രീകുമാർ ,വനിതാസമാജം പ്രസിഡൻ്റ് സതി രാമചന്ദ്രൻ , സെക്രട്ടറി പ്രസന്ന മധു ,കരയോഗ – വനിതാസമാജ – സംഘ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള കരയോഗ അംഗങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു…

തിരുനക്കര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ മന്നംജയന്തി ആഘോഷങ്ങൾ നടത്തി.പ്രസിഡന്റ് ടി സി ഗണേഷ് ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു

  സ്വന്തം ലേഖകൻ   കോട്ടയം : തിരുനക്കര എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ മന്നം ആഘോഷങ്ങൾ നടത്തി. പ്രസിഡന്റ്‌ ടി സി ഗണേഷ് ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.   ആചാര്യ അനുസ്മരണത്തിനു ശേഷം യോഗത്തിൽ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ വീക്ഷണങ്ങളും ജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ചു. കുട്ടികൾക്കായുള്ള വിവിധ കലാ മത്സരങ്ങളും കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.   കരയോഗം സെക്രട്ടറി ആർ വേണുഗോപാൽ, അജയ് ടി നായർ, എൻ പ്രതീഷ്, ആർ ബാലഗോപാൽ, കെ ആർ ഹരിദാസ്,കെഎസ് ഗീത,ഭാഗ്യലക്ഷ്മി, […]