സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു ഗതാഗത വകുപ്പു മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം

സ്വന്തം ലേഖകന്‍ കൊച്ചി: നവംബര്‍ 21 മുതല്‍ സ്വകാര്യ ബസുടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജുവുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം  പിന്‍വലിക്കാന്‍ തീരുമാനം.   149 ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയ നടപടി പുനരാലോചിക്കാമെന്ന് മന്ത്രി ഉടമകള്‍ക്ക് ഉറപ്പു നല്കി.അതേ സമയം സീറ്റ് ബല്‍റ്റ് , കാമറ എന്നിവയുടെ കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചില്ല. ഇക്കാര്യത്തില്‍ പിന്നോട്ടില്ല എന്നാണ് മന്ത്രിയുടെ നിലപാട്. നവംബര്‍ മുതല്‍ ഫിറ്റ്‌നെസ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാണെന്ന് മന്ത്രി അറിയിച്ചു.   […]

എംസി റോഡില്‍ നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ച് 2 പേര്‍ക്ക് പരിക്ക് പള്ളം കരിമ്പിന്‍കാലാ ഭാഗത്ത് ഉച്ചയ്ക്കാണ് അപകടം

സ്വന്തം ലേഖകന്‍ കോട്ടയം: എംസി റോഡില്‍ പള്ളത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പള്ളം കരിമ്പിന്‍കാലാ ഫാമിലി റസ്റ്റോറന്റിനു മുന്നിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്ന് എത്തിയ കാറാണ് നിയന്ത്രണം വിട്ട് സ്‌കൂട്ടറുകളില്‍ ഇടിച്ചത്. സ്‌കൂട്ടറുകള്‍ കോട്ടയം ഭാഗത്തു നിന്ന് വരികയായിരുന്നു. അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടറുകള്‍ റോഡില്‍ മറിഞ്ഞുവീണു. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞയുടന്‍ ചിങ്ങവനം പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും നാട്ടുകാരും കാര്‍ ഓടിച്ചിരുന്നയാളും ചേര്‍ന്ന് പരിക്കേറ്റവരെ […]

കോട്ടയം ജനറല്‍ ആശുപത്രിയുടെ വടക്കേ ഗേറ്റിലൂടെയുള്ള റോഡ് തകര്‍ന്നു : ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണി ഇളകിയ മെറ്റിലില്‍ തട്ടി യാത്രക്കാര്‍ വീഴുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയിലെ വടക്കേ ഗേറ്റുവഴിയുള്ള റോഡ് തകര്‍ന്നു കിടക്കുന്നു. ടി.ബി സെന്റര്‍, മോര്‍ച്ചറി, ഹെല്‍ത്ത് മിഷന്‍ ഓഫീസ്, കുട്ടികളുടെ പ്രതിരോധ ചികിത്സയുമായി ബന്ധപ്പെട്ട ഡിഐഇസി എന്നിങ്ങനെ നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ജനറല്‍ ആശുപത്രിയുടെ വടക്കേ ഗേറ്റിനു സമീപത്താണ്. ഈ ഗേറ്റുവഴി ആശുപത്രി വാര്‍ഡിലേക്കും വരാം. അതിനാല്‍ നിരവധി ആളുകള്‍ സഞ്ചരിക്കുന്ന റോഡാണിത്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും കുട്ടികളുടെ ചികിത്സയ്ക്കായി ഡിഐഇസിയില്‍ എത്തുന്ന നിരവധി ആളുകളുണ്ട്. ഇവര്‍ക്കെല്ലാം ബുദ്ധുമുട്ടാക്കുകയാണ് തകര്‍ന്ന റോഡ്. കയറ്റവും വളവുമുള്ള റോഡില്‍ മെറ്റില്‍ ഇളകി […]

സ്വന്തം പിതാവിന്‍റെ സഹോദരനാല്‍ ഗർഭിണിയായ പെണ്‍കുട്ടി; പൊലീസിന്‍റെ പിഴവ് കോടതി തിരുത്തി ; നിര്‍ണായകമായ ഇടപെടലിൽ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ; കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ മറച്ചു വയ്ക്കുന്ന മനോഭാവം മാറേണ്ടതിന്‍റെ പ്രാധാന്യം പങ്ക് വച്ച് ചങ്ങനാശേരിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എസ് മനോജ്

സ്വന്തം ലേഖകൻ കോട്ടയം: കേസന്വേഷണത്തില്‍ പൊലീസിനുണ്ടായ പിഴവ് വിചാരണ ഘട്ടത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് തിരുത്തപ്പെട്ടതാണ് സമീപ കാലത്ത് കോട്ടയം ജില്ലയിലെ പ്രമാദമായൊരു പോക്സോ കേസില്‍ പ്രതിയ്ക്ക് കഠിന ശിക്ഷ കിട്ടാന്‍ വഴിയൊരുക്കിയത്. സ്വന്തം പിതാവിന്‍റെ സഹോദരനാല്‍ പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് നീതി വാങ്ങിക്കൊടുത്ത ആ അനുഭവം ചങ്ങനാശേരിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എസ് മനോജ് പങ്കുവെച്ചു. “പ്രതിയുടെ സ്വാധീനത്താല്‍ കുട്ടി മറ്റ് പലരുടെയും പേര് പറഞ്ഞു. തമിഴ്നാട്ടിലുള്ളവരുടെയും മറ്റും പേരാണ് പറഞ്ഞത്. പൊലീസിന് അത് ശരിയായ മൊഴിയല്ലെന്ന് മനസ്സിലായി. യഥാര്‍ത്ഥ പ്രതിക്കെതിരെ തന്നെ […]

പുതുപ്പള്ളിയില്‍ വൃദ്ധന്‍ മരിച്ച സംഭവം: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് തള്ളിയിട്ടത്; മരണ കാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്; പ്രതി അറസ്റ്റില്‍

സ്വന്തം ലേഖകന്‍ പുതുപ്പള്ളി: പുതുപ്പള്ളി കവലയ്ക്കു സമീപം വൃദ്ധനെ റോഡില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തി പിന്നീട് മരിച്ച സംഭവത്തില്‍ ഒരാളെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. പുതുപ്പള്ളി എള്ളുകാല എസ്.സി ഭവനില്‍ രാമചന്ദ്രന്‍ (ചന്ദ്രന്‍-71) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുതുപ്പള്ളി സ്വദേശി ബാബു(64) വിനെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് രാമചന്ദ്രനെ പുതുപള്ളി പെട്രോള്‍ പമ്പിനു സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയില്‍ മരിച്ചു. ലോട്ടറി വില്‍പനക്കാരനായ രാമചന്ദ്രനുമായി ബാബു […]

തർക്കത്തെ തുടർന്നുള്ള ആക്രമണത്തിൽ വാഹനം തട്ടി ലോട്ടറി വിൽപ്പനക്കാരൻ മരിച്ച സംഭവം; പുതുപ്പള്ളി സ്വദേശി കോട്ടയം ഈസ്റ്റ് പൊലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ  കോട്ടയം: പുതുപ്പള്ളിയിൽ  തർക്കത്തെ തുടർന്നുള്ള ആക്രമണത്തിൽ വാഹനം തട്ടി ലോട്ടറി വിൽപ്പനക്കാരൻ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ പുതുപ്പള്ളി സ്വദേശിയായ ബാബുവിനെ(65)യാണ്  കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്. പുതുപ്പള്ളി എള്ളുകാല എസ്.സി ഭവനിൽ ചന്ദ്രശേഖരൻ (70) എന്ന ലോട്ടറി വിൽപ്പനക്കാരൻ ആണ് മരണപ്പെട്ടത്. പ്രതി ബാബുവും ലോട്ടറി വിൽപ്പനക്കാരൻ ചന്ദ്രശേഖറനും തമ്മിലുണ്ടായ തർക്കത്തിനിടയിൽ ബാബു ചന്ദ്രശേഖരനെ പിടിച്ച് തള്ളുകയും  ഈ സമയം ഇതുവഴി എത്തിയ കാർ ഇടിച്ച് വീഴുകയുമായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതിയെ ഇന്ന് […]

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മണ്ഡലകാലത്തോട് അനുബന്ധിച്ച്‌ ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു.

കോട്ടയം : മണ്ഡലക്കാലത്തോടെ അനുബന്ധിച്ച് ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഹെൽപ്പ് ഡെസ്ക് പ്രവർത്തനം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ്, തഹസില്‍ദാര്‍ അനില്‍കുമാര്‍, പ്രിൻസിപ്പാള്‍ ഡോ.എസ്.ശങ്കര്‍, സൂപ്രണ്ട് ഡോ.ടി.കെ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.                 സന്നദ്ധ സംഘടനകളായ അഭയം, സേവാഭാരതി, അയ്യപ്പസേവാസംഘം എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. അയ്യപ്പഭക്തര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്, റവന്യു കൗണ്ടര്‍, വാര്‍ഡ്, […]

കുടുംബി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള കുടുംബി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു

സ്വന്തം ലേഖകന്‍ വൈക്കം: കുടുംബി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള കുടുംബി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 54-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വൈക്കം ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കേരള കുടുംബി സേവാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് സംവരണം ലഭിച്ചതോടെ 300 ഓളം പേര്‍ ഡോക്ടര്‍മാരായി. സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ലഭിച്ചാല്‍ മാത്രമേ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബി സമുദായത്തിന് ജീവിത പുരോഗതി ഉണ്ടാവുകയുള്ളുവെന്നും സുരേഷ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കെ.കെ.എ സംസ്ഥാന […]

അകലക്കുന്നത്ത് 85.3 ലക്ഷം ചെലവില്‍ പുതിയ കൃഷിഭവന്‍ കെട്ടിടം; തോമസ് ചാഴികാടന്‍ എംപി ശിലാസ്ഥാപനം നടത്തി

സ്വന്തം ലേഖകന്‍ അകലക്കുന്നം: അകലക്കുന്നത്ത് പഴയ കൃഷിഭവന്‍ പൊളിച്ചു മാറ്റി 85.3 ലക്ഷം രൂപയുടെ പുതിയ മാതൃകാ കൃഷിഭവന്‍ കെട്ടിടം നിര്‍മിക്കുന്നു. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തോമസ് ചാഴികാടന്‍ എംപി നിര്‍വഹിച്ചു.   അകലക്കുന്നം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധുഅനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.   പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബന്നി വടക്കേടം, കൃഷി ഭവന്‍ ഓഫീസര്‍ രേവതി ചന്ദ്രന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലത ജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി […]

കോട്ടയം നട്ടാശ്ശേരി വായനശാല ഭാഗത്തു നിന്ന് ഇന്നലെ മുതൽ 16 ഉം 15 ഉം വയസുള്ള കുട്ടികളെ കാണാതായി ; കണ്ടു കിട്ടുന്നവർ ഗാന്ധിനഗർ പൊലീസിനെ അറിയിക്കുക

കോട്ടയം: കോട്ടയം നട്ടാശ്ശേരി വായനശാല ഭാഗത്തു നിന്ന് ഇന്നലെ വൈകുന്നേരം 8 മണി മുതൽ രണ്ടു വിദ്യാർത്ഥികളെ കാണാതെയായി. വിഷ്ണു (16), അഖിൽ (15) എന്നീ വിദ്യാർത്ഥികളെ ആണ് കാണാതായത്. കണ്ടു കിട്ടുന്നവർ എത്രയും വേഗം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക Ph: 0481 2597210