പൊൻകുന്നത്ത് തീർഥാടക വാഹനം ഇടിച്ച് ബൈക്ക് യാത്ര ക്കാരൻ മരിച്ചു: മരിച്ചത് കെ എസ് ആർടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ അനിൽ

പൊൻകുന്നത്ത് തീർഥാടക വാഹനം ഇടിച്ച് ബൈക്ക് യാത്ര ക്കാരൻ മരിച്ചു: മരിച്ചത് കെ എസ് ആർടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ അനിൽ

സ്വന്തം ലേഖകൻ

പൊൻകുന്നം: കൂരാലി മഞ്ചക്കുഴി കവലയിൽ തീർഥാടക വാഹനവും ബൈക്കും കൂടിയിടിച്ച് കെ എസ് ആർ ടിസി ഡ്രൈവർ മരിച്ചു. കൂരാലി മാളികയ്ക്കൽ അനിൽ (പൊന്നുണ്ണി – 51) ആണ് മരിച്ചത്.. പാലാ കെ.എസ്.ആർടിസി ഡിപ്പോയിലെഡ്രൈവറാണ് അനിൽ.

വെള്ളിയാഴ്ച പുലർച്ചെ 3.45 നാണ് അപകടം. അനിൽ പാലാ ഡിപ്പോയിലേക്ക് ജോലിക്ക് പോവുകയായിരുന്നു. എതിരേ തീർഥാടകരുമായി ശബരിമലയ്ക്കു പോയ മിനി ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ അനിലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടിച്ച വാഹനം നിർത്താതെ പോകാൻ ശ്രമം നടത്തിയെങ്കിലും പത്രക്കെട്ടുമായി വന്ന ഓട്ടോ ഡ്രൈവർ ഷിഹാബുദീൻവണ്ടി തടഞ്ഞ് പോലീസിൽ അറിയിക്കുകയായിരുന്നു.