വർഗ്ഗീയ കലാപത്തിന് ആഹ്വാനം നൽകിയതിലൂടെ സജി ചെറിയാൻ നടത്തിയത് സത്യ പ്രതിഞ്ജാ ലംഘനം ; ഡി ജി പി ക്ക്പരാതി നൽകി കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്

വർഗ്ഗീയ കലാപത്തിന് ആഹ്വാനം നൽകിയതിലൂടെ സജി ചെറിയാൻ നടത്തിയത് സത്യ പ്രതിഞ്ജാ ലംഘനം ; ഡി ജി പി ക്ക്പരാതി നൽകി കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്

സ്വന്തം ലേഖകൻ

കോട്ടയം:വർഗ്ഗീയ കലാപത്തിന് ആഹ്വാനം നൽകിയതിലൂടെ സജി ചെറിയാൻ നടത്തിയത് സത്യ പ്രതിഞ്ജാ ലംഘനമെന്ന് കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്.

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പാമ്പാടിയിൽ നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് “ശബരിമലയിൽ കൃത്രിമ തിരക്കുണ്ടാക്കാൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നുവെന്ന് “മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി തന്നോട് പറഞ്ഞുവെന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മന്ത്രി സജി ചെറിയാൻ പ്രസംഗിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതര സംസ്ഥാനത്തു നിന്നുമുള്ള അയ്യപ്പ ഭക്തരടക്കം ജാതി മത ഭേദമെന്യേ ലക്ഷക്കണക്കിന് തീർത്ഥാടകർ വരുന്ന ശബരിയിൽ കൃത്രിമ തിരക്കുണ്ടാക്കാൻ ശ്രമം നടന്നതായുള്ള സജി ചെറിയാന്റെ വെളിപ്പെടുത്തൽ അത്യന്തം ഗുരുതരമാണെന്ന് നാട്ടകം സുരേഷ് പറഞ്ഞു. മതസൗഹാർദ്ദം തകർക്കുന്നതിനും തീർത്ഥാടകരെയും ഭക്തരേയും കോൺഗ്രസ് ഉൾപ്പെടെയുളള പ്രതിപക്ഷ കക്ഷികൾക്കെതിരെ തിരിച്ചു വിടണമെന്ന ദുരുദ്ദേശത്തോടെയുമാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല ഇത്തരം നിരുത്തരവാദിത്വ പരമായ പ്രസ്താവന ഭരണ മുന്നണിയുടെ ഭാഗമായിരിക്കുന്ന ഒരു മന്ത്രി തന്നെ നടത്തിയത് അയ്യപ്പ ഭക്തർക്കിടയിൽ പരസ്പരം വിശ്വാസം നഷ്ടപ്പെടുന്നതിനും കാരണമായെന്നും നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ഈ പ്രസ്താവന സത്യാപ്രതിജ്ഞ ലംഘനമാണെന്നതിനാൽ ഇത് സംബന്ധിച്ച് കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ഡി ജി പി ക്ക് പരാതി നൽകി. ഈ വിഷയത്തിൽ കേസ്സെടുത്ത് അന്വേഷണം നടത്തി ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുവാനാണ് തീരുമാനമെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു.