മേലുകാവ് കടനാട് ചാത്തൻകുന്ന് കോളനിയിൽ കല്ലടിക്കല്‍ത്താഴെ വീട്ടില്‍ രാജേഷിന്റെ മകള്‍ മേഘമോൾ കെ.ആര്‍ കാണ്‍മാനില്ല ; വിവരം ലഭിക്കുന്നവർ മേലുകാവ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

മേലുകാവ് കടനാട് ചാത്തൻകുന്ന് കോളനിയിൽ കല്ലടിക്കല്‍ത്താഴെ വീട്ടില്‍ രാജേഷിന്റെ മകള്‍ മേഘമോൾ കെ.ആര്‍ (22) എന്നയാളെ 24.01.2024 തീയതി മുതൽ വീട്ടിൽ നിന്നും കാണാതായതിനെ തുടര്‍ന്ന് മേലുകാവ് പോലീസ് സ്റ്റേഷൻ ക്രൈം 67/2024 U/S 57 of KP Act പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു. അടയാളവിവരം ഏകദേശം അഞ്ചര അടി ഉയരം, കറുത്ത നിറം, മെലിഞ്ഞ ശരീരം, ആഭരണങ്ങൾ ഒന്നും ധരിച്ചിട്ടില്ല. മുടി ആൺകുട്ടികളെപ്പോലെ പറ്റെ വെട്ടിയിട്ടുണ്ട്. കാണാതാവുമ്പോൾ നീല പാവാടയും വയലറ്റ് കളർ ബെനിയനും ധരിച്ചിരിക്കുന്നു. ഇവരെക്കുറിച്ച് […]

കോട്ടയം മുട്ടമ്പലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ നട്ടശ്ശേരി സ്വദേശിയായ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു; കേസിൽ മൂന്നുപേരെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കാണക്കാരി കറുകപ്പള്ളി വീട്ടിൽ ബോബി (30), അതിരമ്പുഴ പന്തലാടിക്കൽ വീട്ടിൽ അനൂപ് പീറ്റർ (29), അതിരമ്പുഴ താഴത്തിരുപ്പു വീട്ടിൽ എബിൻ ദേവസ്യ (26) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കോട്ടയം മുട്ടമ്പലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ നട്ടശ്ശേരി സ്വദേശിയായ യുവാവിനെ ഓഫീസിലെത്തി ആക്രമിക്കുകയായിരുന്നു. ഓഫീസിലെത്തിയ ഇവർ യുവാവിനെ മർദ്ദിക്കുകയും, യുവാവിന്റെ കഴുത്തിൽ കിടന്നിരുന്ന 5000 രൂപയോളം വില വരുന്ന […]

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; മണർകാട് സ്വദേശിയെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. മണർകാട് തിരുവഞ്ചൂർ വന്നല്ലൂർക്കര ഭാഗത്ത് പ്ലാംകുഴിയിൽ വീട്ടിൽ ജയകൃഷ്ണൻ (26) നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പതുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് ഗാന്ധിനഗർ,മണർകാട്, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, കുമരകം, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, കവർച്ച, മോഷണം, കഞ്ചാവ് വിൽപ്പന തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ […]

കോട്ടയം പാമ്പാടിയിൽ കടകൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര; ട്രാൻസ്ഫോർമറിൽ നിന്നും വൈദ്യുതി വിച്ഛേദിച്ച ശേഷം മോഷണം നടത്തുന്നത് പതിവ് രീതി; കൂട്ടിക്കൽ സ്വദേശിനിയും സുഹൃത്തും അറസ്റ്റില്‍

പാമ്പാടി: പാമ്പാടിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഏന്തയാർ മാത്തുമല ഭാഗത്ത് മണൽ പാറയിൽ വീട്ടിൽ അരുൺ എം.വി (ജോബിറ്റ് 31), ഇയാളുടെ സുഹൃത്തായ കടയ്ക്കാവൂർ അഞ്ചുതെങ്ങ് കടപ്പുറം ഭാഗത്ത് തെരുവത്ത് വീട്ടിൽ (പാമ്പാടി പൊത്തൻപുറം കിളിമല ഭാഗത്ത് വാടകയ്ക്ക് ഇപ്പോൾ താമസം ) സരോജ (സോണിയ 36) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തി പാമ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി നിരവധി മോഷണങ്ങൾ നടത്തുകയായിരുന്നു. ആലം പള്ളി ഭാഗത്തുള്ള […]

മുണ്ടക്കയത്തെ സ്വകാര്യ കെട്ടിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം : നഗരത്തിലെ സ്വകാര്യ കെട്ടിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മുണ്ടക്കയം കടമാൻകുളം സ്വദേശി സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന. സംഭവത്തില്‍ മുണ്ടക്കയം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

അതിശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ വ്യാകരണ സങ്കല്പങ്ങൾ തിരുത്തിയെഴുതി ഈ നടൻ: നാടകത്തിലൂടെ സിനിമയിൽ എത്തി:

  സ്വന്തം ലേഖകൻ കോട്ടയം: 1972 – ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ “സ്വയംവരം “എന്ന ചിത്രത്തിൽ ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രം വന്നു പോകുന്ന ഒരു കഥാപാത്രമുണ്ട്. ജീവിതമാർഗ്ഗമായ തൊഴിൽ നഷ്ടപ്പെട്ടതിന്റെ ഹൃദയവേദന മുഴുവൻ മുഖത്ത് പ്രകടമാവുന്ന ആ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചത് തിരുവരങ്ങിന്റെ നാടകങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന ചിറയിൻകീഴ് സ്വദേശിയായ ഗോപിനാഥൻനായർ എന്ന നടനായിരുന്നു. ആ ചെറുപ്പക്കാരനിലെ നടനവൈഭവം തിരിച്ചറിഞ്ഞ അടൂർ ഗോപാലകൃഷ്ണൻ 1977 -ൽ താൻ സാക്ഷാത്ക്കാരം നൽകിയ “കൊടിയേറ്റം “എന്ന സിനിമയിലെ നായകകഥാപാത്രത്തെ ഈ ചെറുപ്പക്കാരന് നൽകി . […]

കോട്ടയം ബൈബിൾ കൺവെൻഷൻ ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ നാഗമ്പടം സെന്റ് ആൻ്റണീസ് തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രത്തിൽ:

  സ്വന്തം ലേഖകൻ കോട്ടയം : കാത്തലിക് മൂവ്മെൻ്റിൻ്റെ ( കെ സി എം) 39-ാം കോട്ടയം ബൈബിൾ കൺവെൻഷൻ ജനുവരി 31-ബുധൻ മുതൽ ഫെബ്രുവരി 4 ഞായർ വരെ നാഗമ്പടം സെൻ്റ് ആൻ്റണീസ് തിരുശേഷിപ്പു തീർത്ഥാടന കേന്ദ്രത്തിൽ നടത്തും. ഉച്ചകഴിഞ്ഞു 3 മണി മുതൽ രാത്രി 9 മണിവരെയാണ് കൺവൻഷൻ . പോട്ട- ഡിവൈൻ ധ്യാനകേന്ദ്രങ്ങളിലെ പ്രശസ്‌ത വചന ഘോഷകരായ ഫാ. മാത്യു നായിക്കപറമ്പിൽ വി.സി, ഫാ. ജോർജ്ജ് പനയ്ക്കൽ വി.സി ആന്റ് ടീം ആണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. ഇവരെ […]

ഗവ. കരാറുകാരുടെ കുടിശിക 20,000 കോടിരൂപ: ഫെബ്രു : 1-ന് സൂചനാ സമരം: മാർച്ച് 1 മുതൽ വർക്ക് നിർത്തിവയ്ക്കും: കരാർ ബഹിഷ്കരിക്കും:

സ്വന്തം ലേഖകൻ കോട്ടയം:കുടിശ്ശിക ബില്ലുകൾ ലഭിക്കാത്തത്തിൽ പ്രതിക്ഷേധിച്ച് ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസ്സോസിയേഷന്റെ നേതൃതത്തിൽ ഫെബ്രുവരി 1ന് കളക്ടറേറ്റ് ധർണ്ണ നടത്തും. അസ്സോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര ധർണ്ണ ഉൽഘാടനം ചെയ്യും. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ്. LDGD, ഇറിഗേഷൻ, ഹാർബർ എൻജിനിയറിങ്ങ് വിഭാഗത്തിലായി 16000 കോടി രൂപയും കേരള വാട്ടർ അതോറിറ്റി ജലജീവൻ മിഷൻ പദ്ധതിയിൽ 4000 കോടിയും കുടിശ്ശിക തുക ലഭിക്കാനുണ്ട്. പ്രളയത്തെ തുടർന്ന് സർക്കാർ മുന്നോട്ട് കൊണ്ടുവന്നതായ പ്രത്യേക പാക്കേജ് ആയി നടത്തുന്ന റി-ബിൽഡ് കേരള പ്രവർത്തികൾക്കും […]

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രു.4 മുതൽ 11 വരെ പമ്പാ മണപ്പുറത്തെ  വിദ്യാധി രാജനഗറിൽ നടത്തും:

സ്വന്തം ലേഖകൻ കോട്ടയം: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 4 മുതൽ 11 വരെ പമ്പാ മണപ്പുറത്തെ  വിദ്യാധി രാജനഗറിൽ നടത്തും. ചട്ടമ്പി സ്വാമികളുടെ സമാധി ശതാബ്ദി  സ്മരണക്കായി വിവിധ പരിപാടികളോടെ ആണ്   പരിഷത്തു് നടത്തുക. ഹിന്ദുമത മഹാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 112 -മത് പരിഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. .ഫെബ്രുവരി 4 ന്  വൈകുന്നേരം 4 ന്, ചിന്മയ മിഷന്‍ ആഗോള മേധാവി  സ്വാമി  സ്വരൂപാനന്ദജി മഹാരാജ്  ഉത്ഘാടനം നിര്‍വഹിക്കും. ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് […]

കുമാരനാശാൻ ചരമ ശതാബ്ദി ; അനുസ്മരണ സമ്മേളനവും കവിയരങ്ങും സംഘടിപ്പിച്ചു

  മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ 75ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കുമാരനാശാൻ ചരമ ശതാബ്ദി അനുസ്മരണ സമ്മേളനവും കവിയരങ്ങും നടന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം Dr.എം.ജി ബാബുജി കുമാരനാശാൻ അനുസരണ പ്രഭാഷണം നടത്തി ഉദ്ഘാടനം നിർവഹിച്ചു. Adv. ഷീജ അനിൽ, Adv.അംബരീഷ് Gവാസു , ഹരി ഏറ്റുമാനൂർ, ജോൺസൺ കീഴ്പ്പള്ളിൽ, അർജുനൻ പിള്ള, ഏലിയാമ്മ കോര, ബേബി പാറക്കടവൻ, ലൈബ്രറി കൗൺസിൽ കോട്ടയം നഗരസഭ മേഖല കൺവീനർ മനു KK എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ലൈബ്രറി വൈസ് പ്രസിഡൻ്റ് […]