കോട്ടയം ബൈബിൾ കൺവെൻഷൻ ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ നാഗമ്പടം സെന്റ് ആൻ്റണീസ് തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രത്തിൽ:

കോട്ടയം ബൈബിൾ കൺവെൻഷൻ ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ നാഗമ്പടം സെന്റ് ആൻ്റണീസ് തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രത്തിൽ:

 

സ്വന്തം ലേഖകൻ

കോട്ടയം : കാത്തലിക് മൂവ്മെൻ്റിൻ്റെ ( കെ സി എം) 39-ാം കോട്ടയം ബൈബിൾ കൺവെൻഷൻ ജനുവരി 31-ബുധൻ മുതൽ ഫെബ്രുവരി 4 ഞായർ വരെ നാഗമ്പടം സെൻ്റ് ആൻ്റണീസ് തിരുശേഷിപ്പു തീർത്ഥാടന കേന്ദ്രത്തിൽ നടത്തും. ഉച്ചകഴിഞ്ഞു 3 മണി മുതൽ രാത്രി 9 മണിവരെയാണ് കൺവൻഷൻ .

പോട്ട- ഡിവൈൻ ധ്യാനകേന്ദ്രങ്ങളിലെ പ്രശസ്‌ത വചന ഘോഷകരായ ഫാ. മാത്യു നായിക്കപറമ്പിൽ വി.സി, ഫാ. ജോർജ്ജ് പനയ്ക്കൽ വി.സി ആന്റ് ടീം ആണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ കൂടാതെ എല്ലാ ദിവസവും ഫാ. മാത്യു തടത്തിൽ ,ഫാ. ആൻ്റണി പയ്യപ്പള്ളി വി.സി, ഫാ ഫ്രാൻസിസ് കർത്താനം ,ഫാ. ഷിജോ നെറ്റിയാങ്കൽ വിസി , ഫാ. ബിനോയി ചക്ക്യാനിക്കുന്നേൽ വി.സി, ഡിവൈനിൽ ആദ്യകാല പ്രശസ്‌ത വചനപ്രഘോഷകൻ ബ്രദൻ ജെയിംസ് കുട്ടി ചമ്പക്കുളം , സെബാസ്റ്റ്യൻ പൂവത്തുങ്കൽ,എന്നിവർ വചന പ്രഘോഷണം നടത്തും.

കേരളത്തിലെ മെത്രാൻ സംഘം (KCBC) പ്രഖ്യാപിച്ചിരിക്കുന്ന സഭാനവീകരണത്തിൻ്റെ ഭാഗമായിട്ടാണ് വിശുദ്ധ കുർബ്ബാനയെ കേന്ദ്രീകരിച്ചുള്ള ഈവർഷത്തെ കൺവൻഷൻ ആസുത്രണം ചെയ്തിരിക്കുന്നത്.

എല്ലാ ദിവസവും കൺവെൻഷൻ ഉച്ചകഴിഞ്ഞ് മൂന്നുമണിക്കു കരുണകൊന്ത, ജപമാല, പ്രാർത്ഥന 4 മണി വരെയും, തുടർന്ന് വിശുദ്ധ കുർബ്ബാന – പിതാക്കന്മാരുടെ അനുഗ്രഹപ്രഭാ ഷ ണം. 5 മുതൽ 8.30 വരെ വചന പ്രഘോഷണം – പോട്ട-ഡിവൈൻ ടീം 8.30 മുതൽ 9 വരെ ആരാധന,

വിടുതൽ ശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ, സമാപന ആശീർവാദം ഫാ. മാത്യു. നായ്ക്കം പറമ്പിൽ, ഫാ. ജോർജ്ജ് പനയ്ക്കൽ എന്നിവർ നടത്തും. ചങ്ങനാശ്ശേരി അതിരൂപ മെത്രാപ്പോലീത്തയും കെ.സി.എം. ചെയർമാനുമാനുമായ ജോസഫ് പെരുംന്തോട്ടം ഉദ്ഘാടനം ചെയ്യും.
പ്രസിഡൻ്റ് ഫാഫിലിപ്പ് നെൽപുര പറമ്പിൽ ,സെക്രട്ടറി ഫാ. ജിതിൻ വല്ലാർകാട്ടിപബ്ലിസിറ്റി കൺവീനർ) കെ സി. ജോയി കൊച്ചു പറമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.