മികച്ച പാർലമെൻ്റേറിയനുള്ള അംബേദ്‌കർ അയ്യൻകാളി അവാർഡ് കൊടിക്കുന്നിൽ സുരേഷ് എം.പിക്ക്:

സ്വന്തം ലേഖകൻ കോട്ടയം: കേരള ദളിത് ലീഡേഴ്‌സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻ്റേറിയനുള്ള പ്രഥമ അംബേദ്‌കർ അയ്യൻകാളി അവാർഡ് 2023 ന് കൊടിക്കുന്നിൽ സുരേഷ് എം.പി യെ തെരഞ്ഞെടുത്തു. ലോകസഭാഗം എന്ന നിലയിൽ 7 തവണകളിലായി കഴിഞ്ഞ 28 വർഷക്കാലത്തെ സേവനവും, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള സേവനങ്ങളേയും, സംസ്ഥാനത്തിനകത്തും പുറത്തും സംവരണ സമുദായങ്ങളുടെ വിവിധ വിഷയങ്ങൾ ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ് കൊടിക്കുന്നിൽ സുരേഷ് എം.പിയെ തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദളിത് – ജനാധിപത്യ ചിന്തകരും എഴുത്തുകാരും […]

സപ്ലൈക്കോ പ്രതിസന്ധിയിൽ: വിതരണക്കാർക്ക് കൊടുത്തു തീർക്കാനുള്ളത് 500 കോടി: ടെൻഡർ മുടങ്ങി:

  സ്വന്തം ലേഖകൻ കൊച്ചി: വിതരണക്കാർക്ക് കൊടക്കാനുള്ള കുടിശിക 500 കോടി കഴിഞ്ഞതോടെ സപ്ലൈക്കോ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ടെൻഡർ വരെ മുടങ്ങുന്ന ഘട്ടത്തിലെത്തി. വിതരണക്കാർക്ക് കുടിശ്ശികയായി 500 കോടി രൂപയാണ് കൊടുക്കാനുള്ളത്. കഴിഞ്ഞ 29 ആം തിയതി നടന്ന ടെൻഡറിൽ വിതരണക്കാർ ആരും പങ്കെടുത്തില്ല. സബ്സിഡി ഉത്പന്നങ്ങൾ അടക്കം 40 ഇനങ്ങൾക്കാണ് ടെൻഡർ ക്ഷണിച്ചത്. വിതരണക്കാർക്ക് മാത്രം സപ്ലൈക്കോ കുടിശ്ശിക 500 കോടി രൂപയാണ്. ഇനിയും കുടിശ്ശിക തീർത്തില്ലെങ്കിൽ ടെൻഡറിൽ പങ്കെടുക്കില്ലെന്ന് വിതരണക്കാർ വ്യക്തമാക്കി. ടെൻഡർ ലഭിച്ചാൽ മൂന്ന് ദിവസത്തിനകം ഉത്പന്നങ്ങൾ […]

കേരളത്തില്‍ നിന്ന് അയോധ്യ ദർശനത്തിനായുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു: 20 കോച്ചുകളിലായി 972 യാത്രക്കാരുണ്ട്:

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോധ്യ ദർശനത്തിനായുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. 20 കൊച്ചുകൾ ഉള്ള ട്രെയിനിൽ 972 യാത്രക്കാരാണുള്ളത്. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നാണ് സർവീസ് ആരംഭിച്ചത്. മുൻ കേന്ദ്ര റെയില്‍വേ മന്ത്രി ഒ രാജഗോപാല്‍ ആണ് ട്രെയിൻ ഫ്ലാഗ് ഓഫ്‌ ചെയ്തത്. 20 കൊച്ചുകൾ ഉള്ള ട്രെയിനിൽ 972 യാത്രക്കാരാണ് ഉള്ളത്. അയോധ്യ യാത്ര ബിജെപിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ തന്നെ നല്‍കണം. എന്നാല്‍ ഭക്ഷണം, താമസം, ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടിയാണ് ഒരുക്കുക. […]

ചെങ്ങന്നൂർ നഗരസഭാ ചെയർ പേഴ്സണായി കോൺഗ്രസ്സിലെ ശോഭ വർഗ്ഗീസ് തെരഞ്ഞെടുക്കപ്പെട്ടു: ബിജെപിയിലെ ഇന്ദു രാജനെ പരാജയപ്പെടുത്തി:

സ്വന്തം ലേഖകൻ ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭാ ചെയർ പേഴ്സണായി കോൺഗ്രസ്സിലെ ശോഭ വർഗ്ഗീസ് തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി. കൗൺസിലർ ഇന്ദു രാജനെ 7 നെതിരെ 16 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇടതുപക്ഷത്തെ 3 കൗൺസിലർമാർ തെരഞ്ഞെടുപ്പിന് ഹാജരായില്ല. ഏക സ്വതന്ത്ര കൗൺസിലർ തെരഞ്ഞെടുപ്പിന് ഹാജരായെങ്കിലും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ചെങ്ങന്നൂർ നഗരസഭ 15-ാം വാർഡ് കൗൺസിലർ ശോഭ വർഗ്ഗീസ് 3-ാം തവണയാണ് നഗരസഭാ ചെയർ പേഴ്സണാകുന്നത്.

വനം വകുപ്പിൽ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം: 2 വനിതാ ജീവനക്കാരുടെ പരാതിയിൽ ഒരാൾക്ക് സസ്പെൻഷൻ:

  സ്വന്തം ലേഖകൻ ഇടുക്കി: മേലുദ്യോഗസ്ഥനെ സഹിക്കാൻ കഴിയുന്നില്ല എന്ന ഘട്ടമെത്തിയപ്പോൾ സഹികെട്ട് 2 വനിതാ ജീവനക്കാരുടെ പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ . ഇടുക്കി നഗരംപാറ വനം വകുപ്പ് റെയ്ഞ്ചിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സി വിനോദിനെയാണ് സസ്പെൻഡ് ചെയ്തത്.നഗരംപാറ റെയ്ഞ്ചിലെ രണ്ട് വനിത ജീവനക്കാരെ മാനസികമായും ജോലി പരമായും പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. അപമര്യാദയായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും പരാതിയുണ്ടായിരുന്നു. ഒപ്പം പാൽക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിർമ്മിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡിഎഫ്ഒ റിപ്പോർട്ട് നൽകിയിരുന്നു. […]

മുംബൈയിൽ ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു

  സ്വന്തം ലേഖകൻ മുംബൈ: ശിവസേന(ഉദ്ദവ് താക്കറെ വിഭാഗം) നേതാവ് വെടിയേറ്റു മരിച്ചു. ശിവസേന മുൻ എം.എൽ.എ വിനോദ് ഗൊസാല്‍ക്കറുടെ മകനും മുൻ നഗരസഭാ കൗൺസിലറുമായ അഭിഷേക് ഗൊസാല്‍ക്കറാണു കൊല്ലപ്പെട്ടത്. മുംബൈയിലെ ദഹിസാറിൽ ഫേസ്ബുക്ക് ലൈവിനിടെയാണു സംഭവം. രാത്രി മൗറിസ് നൊറോണ എന്നയാൾക്കൊപ്പം ഫേസ്ബുക്കിൽ ലൈവ് ചെയ്യുകയായിരുന്നു അഭിഷേക്. ഇതിനിടെ ലൈവിൽനിന്നു മാറിയ മൗറിസ് ഇദ്ദേഹത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. മൂന്നു തവണ നിറയൊഴിച്ചതായാണ് റിപ്പോർട്ട്. പിന്നാലെ സ്വയം വെടിവച്ച് ഇയാൾ ജീവനൊടുക്കിയെന്ന് പൊലീസ് പറഞ്ഞു. ബോറിവാളി സ്വദേശിയായ മൗറിസ് സാമൂഹിക പ്രവർത്തകനാണെന്നാണു വിവരം. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള […]

സ്പോട്സ് അക്കാദമി പ്രവേശനത്തിന് സെലക്ഷൻ ഫെബ്രു : 14 – ന് കോട്ടയം നെഹൃ സ്‌റ്റേഡിയത്തിൽ:

  സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന സ്പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാഡമി, സ്‌കൂൾ, പ്ലസ് വൺ, കോളേജ് സ്പോർട്‌സ് അക്കാഡമി എന്നിവിടങ്ങളിലേയ്ക്ക് 2024 – 2025 അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനത്തിന് ജില്ലയിലെ സെലക്ഷൻ (അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളീബോൾ, ബാസ്‌കറ്റ് ബോൾ) ഫെബ്രുവരി 14ന് കോട്ടയം നെഹ്രു സ്‌റ്റേഡിയത്തിൽ നടക്കും. സ്‌കൂൾ സ്പോർട്സ് അക്കാഡമികളിൽ ഏഴ്, എട്ട് ക്ലാസ്സുകളിലേയ്ക്കും, പ്ലസ് വൺ, കോളേജ് ക്ലാസ്സുകളിലേയ്ക്കുമാണ് (നിലവിൽ ആറ്, ഏഴ്, 10, പ്ലസ് ടു ക്ലാസുകളിൽ പഠിയ്ക്കുന്നവർ) സെലക്ഷൻ. ജില്ലാ, […]

കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഇന്ന് കോട്ടയത്ത്: 3 – ന് കോട്ടയത്ത് ആരംഭിച്ച് സംക്രാന്തിയിൽ സമാപിക്കും:

  സ്വന്തം ലേഖകൻ കോട്ടയം: എന്‍ഡിഎ ചെയര്‍മാന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്ര ഇന്ന് കോട്ടയത്ത്. വൈകിട്ട് 3ന് കോട്ടയം പഴയ സ്റ്റാന്‍ഡ് മൈതാനിയില്‍ പൊതുസമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പദയാത്ര സംക്രാന്തിയില്‍ സമാപിക്കും. എന്‍ഡിഎ ഘടകകക്ഷി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകള്‍ പദയാത്രയില്‍ പങ്കെടുക്കും. ഇതര പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച്‌ ബിജെപിയില്‍ ചേരുന്നവരും ചടങ്ങില്‍ ഉണ്ടാവും. ഉദ്ഘാടന സമാപന സമ്മേളനത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും. ബി. ജെ. പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ എത്തി പരിശുദ്ധ കാതോലിക്കാ […]

പാമ്പ് കടിയേറ്റ് രണ്ട് വയസുകാരൻ മരിച്ചു:

മലപ്പുറം: മലപ്പുറത്ത് പുളിക്കലിൽ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുഞ്ഞിന് പാമ്പിന്റെ കടിയേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരളത്തിന് അഭിമാനം: ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടവയിൽ വർക്കല പാപനാശം ബീച്ച്:

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടവയിൽ കേരളത്തിന് അഭിമാനമായി വർക്കല പാപനാശം ബീച്ചും ലോണ്‍ലി പ്ലാനറ്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ പാപനാശം ബീച്ച് ഇടംപിടിച്ചത്. സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്‍റെ ബീച്ച് ഗൈഡ് ബുക്ക് പാപനാശത്തെ തിരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്റർ അകലെയുള്ള വർക്കലയിലേക്ക് റോഡ് മാർഗവും റെയിൽ മാർഗവും എത്താവുന്നതാണ്. വിദേശികൾ അടക്കമുള്ള ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് വർഷം തോറും ഇവിടേക്ക് എത്തുന്നത്. അറബി […]