കുമാരനാശാൻ ചരമ ശതാബ്ദി ;  അനുസ്മരണ സമ്മേളനവും കവിയരങ്ങും സംഘടിപ്പിച്ചു

കുമാരനാശാൻ ചരമ ശതാബ്ദി ; അനുസ്മരണ സമ്മേളനവും കവിയരങ്ങും സംഘടിപ്പിച്ചു

 

മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ 75ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കുമാരനാശാൻ ചരമ ശതാബ്ദി അനുസ്മരണ സമ്മേളനവും കവിയരങ്ങും നടന്നു.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം Dr.എം.ജി ബാബുജി കുമാരനാശാൻ അനുസരണ പ്രഭാഷണം നടത്തി ഉദ്ഘാടനം നിർവഹിച്ചു.

Adv. ഷീജ അനിൽ, Adv.അംബരീഷ് Gവാസു , ഹരി ഏറ്റുമാനൂർ, ജോൺസൺ കീഴ്പ്പള്ളിൽ, അർജുനൻ പിള്ള, ഏലിയാമ്മ കോര, ബേബി പാറക്കടവൻ, ലൈബ്രറി കൗൺസിൽ കോട്ടയം നഗരസഭ മേഖല കൺവീനർ മനു KK എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈബ്രറി വൈസ് പ്രസിഡൻ്റ് സിബി. K വർക്കിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ലൈബ്രറി സെക്രട്ടറി ശ്യാം കുമാർ സ്വാഗതവും, കമ്മറ്റിയംഗം ലിതിൻ തമ്പി നന്ദിയും രേഖപ്പെടുത്തി. ലൈബ്രറി കൗൺസിൽ അക്ഷരോൽസവത്തിൽ ലൈബ്രറി ബാലവേദി അംഗങ്ങളായ വിജയികൾക്ക് ഉപഹാര സമർപ്പണം നടന്നു.

കുമാരി ആരുഷി, രവികുമാർ PJ എന്നിവർ ആശാൻ കവിതാലാപനം നടത്തി. അജേഷ് നേതൃത്വം നൽകിയ കോട്ടയം നാദം മുസിക്കിൻ്റെ ഗാനസന്ധ്യയും തുടർന്ന് നടന്നു.