അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രു.4 മുതൽ 11 വരെ പമ്പാ മണപ്പുറത്തെ  വിദ്യാധി രാജനഗറിൽ നടത്തും:

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രു.4 മുതൽ 11 വരെ പമ്പാ മണപ്പുറത്തെ  വിദ്യാധി രാജനഗറിൽ നടത്തും:

സ്വന്തം ലേഖകൻ
കോട്ടയം: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 4 മുതൽ 11 വരെ പമ്പാ മണപ്പുറത്തെ  വിദ്യാധി രാജനഗറിൽ നടത്തും.
ചട്ടമ്പി സ്വാമികളുടെ സമാധി ശതാബ്ദി  സ്മരണക്കായി വിവിധ പരിപാടികളോടെ ആണ്   പരിഷത്തു് നടത്തുക.
ഹിന്ദുമത മഹാ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 112 -മത് പരിഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
.ഫെബ്രുവരി 4 ന്  വൈകുന്നേരം 4 ന്, ചിന്മയ മിഷന്‍ ആഗോള മേധാവി  സ്വാമി  സ്വരൂപാനന്ദജി മഹാരാജ്  ഉത്ഘാടനം
നിര്‍വഹിക്കും. ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ് നായര്‍ അധ്യക്ഷത വഹിക്കും.  വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി  പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ,  അനുഗ്രഹ പ്രഭാഷണവും, മുന്‍ മിസോറാം ഗവര്‍ണര്‍  കുമ്മനം രാജശേഖരന്‍  മുഖ്യ പ്രഭാഷണവും  നടത്തും.  സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥി ആയിരിക്കും. പുതിയകാവ് ദേവി ക്ഷേത്രത്തില്‍ നിന്ന് പതാക ഘോഷയാത്രയും പന്മന ആശ്രമത്തില്‍ നിന്ന് ജ്യോതി പ്രയാണഘോഷയാത്രയും എഴുമറ്റൂര്‍ ആശ്രമത്തില്‍ നിന്ന് ഛായാചിത്രഘോഷയാത്രയും 4 ന് രാവിലെ 11 ന്  ശ്രീവിദ്യാധിരാജ നഗറില്‍ എത്തി ചേരും. വൈകിട്ട് ആദ്ധ്യാത്മിക പ്രഭാഷണം  ബി. രാധാദേവി നിര്‍വ്വഹിക്കും.
5 ന് തിങ്കളാഴ്ച വൈകിട്ട് 4 ധര്‍മ്മാചാര്യ സഭയില്‍  സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിക്കും. ശിവഗിരി മഠം സച്ചിദാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. സ്വാമിനി ഭവ്യാമൃത പ്രാണ, സ്വാമി ഗീതാനന്ദന്‍,  സുധീര്‍ ചെതന്യ എന്നിവര്‍ പ്രഭാഷണം നടത്തും.  7.30 ന് ആദ്ധ്യാത്മിക പ്രഭാഷണം സ്വാമി ചിദാനന്ദപുരി നിര്‍വ്വഹിക്കും.
6 ന് രാവിലെ 10.30 ന്  തീര്‍ത്ഥപാദ സമ്പ്രദായവും ബ്രഹ്മദര്‍ശനവും എന്ന വിഷയത്തില്‍ ഡോ. ഹരികൃഷ്ണന്‍ ഹരിദേവ്, മുരളീധരന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. വൈകിട്ട് 4 ന് സാംസ്‌കാരിക സമ്മേളനം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായരുടെ അധ്യക്ഷതയില്‍ നടക്കും. കേരള രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
7 ന് രാവിലെ 10.30 ന് ബാലവിജ്ഞാന സഭയില്‍ ഡോ. അനൂപ് വൈക്കം ക്ലാസ്സ് എടുക്കും. വൈകിട്ട് 4 ന് അയ്യപ്പഭക്തസമ്മേളനം
8 ന് രാവിലെ 8.30 മുതല്‍ സമ്പൂര്‍ണ്ണ നാരായണീയ പാരായണം നടക്കും. വൈകിട്ട് 4.30 ന് പൂര്‍വ്വ സൈനിക സഭയില്‍ റിട്ട. കേണല്‍ എസ്. ഡിന്നി അധ്യക്ഷത വഹിക്കും.  സേതുമാധവന്‍, ലഫ്. കേണല്‍ ശശിധരന്‍ നായര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
9 ന് രാവിലെ 10.30 ന് ധര്‍മ്മ ബോധന സഭയില്‍ ആചാര്യ കെ. ആര്‍. മനോജ് പ്രഭാഷണം നടത്തും. വൈകിട്ട് 4 ന് മഹാഗുരു അനുസ്മരണ സഭയില്‍ വാഴൂര്‍ തീര്‍ത്ഥാപാദാശ്രമം സെക്രട്ടറി ഗരഢധ്വജാനന്ദ സ്വാമി അധ്യക്ഷത വഹിക്കും..
10 രാവിലെ 10 ന് ആയൂരാരോഗ്യ സൗഖ്യം എന്ന വിഷയത്തില്‍ ഡോ. രാഹുല്‍ ലക്ഷ്മണന്‍, ഡോ. ലക്ഷ്മി രാഹുല്‍ എന്നിവര്‍ ക്ലാസ്സെടുക്കും. 4 ന് മാലേത്ത് സരളാദേവി എക്‌സ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന വനിത സമ്മേളനം ജാര്‍ക്കണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
11 ന് രാവിലെ 10 ന് വി. കെ. രാജഗോപാലിന്റെ അധ്യക്ഷതയില്‍ മതപാഠശാല ബാലഗോകുലം സമ്മേളനം സിനിമ താരം കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ. എന്‍. സജികുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.  പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉദ്ഘാടനം നിര്‍വ്വഹിക്കും.  അമൃതാനന്ദമയി മഠം സ്വാമി ജ്ഞാനാമൃതാനന്ദപുരി സമാപന സന്ദേശം നല്‍കും. സാംസ്‌കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജിചെറിയാന്‍, മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ പ്രഭാഷണം നടത്തുമെന്നു ജോയിൻ സെക്രട്ടറി അനിരാജ് ഐക്കര, പബ്ലിസിറ്റി കൺവീനർ ശ്രീജിത്ത്‌ അയ്‌രൂർ, എക്സിക്യൂട്ടീവ് അഗംങ്ങളായ വി കെ രാജഗോപാൽ, കെ കെ ഗോപിനാഥൻ നായർ എന്നിവർ അറിയിച്ചു