കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകളിലെ 250 ഓളം എസ്. പി. സി കേഡറ്റുകളുടെ  പാസ്സിംഗ് ഔട്ട് പരേഡ് നടത്തി 

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിലെ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ,മണർകാട്,ഇൻഫന്റ് ജീസസ് ബെഥനി കോൺവന്റ് ഹയർ സെക്കണ്ടറി സ്കൂൾ,ക്രോസ്സ് റോഡ്സ് ഹൈ സ്കൂൾ പാമ്പാടി,മൌണ്ട് കാർമ്മൽ ഹയർ സെക്കന്ററി സ്കൂൾ,കഞ്ഞിക്കുഴി,ഗവ:മോഡൽ റസിഡൻഷ്യൽ സ്കൂൾ,ഏറ്റുമാനൂർ എന്നീ സ്കൂളുകളിലെ 250 ഓളം എസ്. പി. സി കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മണർകാട് സ്കൂൾ ഗ്രൌണ്ടിൽ വച്ച് നടത്തി. കോട്ടയം ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് വി.സുഗതൻ സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറും […]

മുൻവിരോധം ; മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം ; കേസിൽ യുവാവിനെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  എരുമേലി : മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ മുക്കുഴി ഭാഗത്ത് മേപ്പുറത്ത് വീട്ടിൽ രതീഷ് എം.സി (38) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി 7.oo മണിയോടുകൂടി എരുമേലി സ്വദേശിയായ മധ്യവയസ്സിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എരുമേലി എലിവാലിക്കര കവല ഭാഗത്ത് റോഡിൽ നിൽക്കുകയായിരുന്നു മധ്യവയസ്കനെ രതീഷ് ചീത്ത വിളിക്കുകയും മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇയാൾക്ക് മധ്യവയസ്കനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ മധ്യവയസ്കനെ ആക്രമിച്ചു […]

ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, കറുകച്ചാൽ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ പുതുപ്പള്ളി സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

സ്വന്തം ലേഖകൻ  കോട്ടയം പുതുപ്പള്ളി മാമൂട്ടിൽ വീട്ടിൽ ദീപു എന്ന് വിളിക്കുന്ന ദിപിൻ വിശ്വം (34) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, കറുകച്ചാൽ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ കവർച്ച, മോഷണം, ഭവന ഭേദനം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ […]

മുളക്കുളത്തുള്ള സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു ; കേസിൽ യുവാവിനെ വെള്ളൂർ പോലീസ്  പിടികൂടി 

സ്വന്തം ലേഖകൻ വെള്ളൂർ: മുക്കുപണ്ടം പണയം വെച്ച് ലക്ഷണങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ ഇറുമ്പയം ഇലവുംചുവട്ടിൽ വീട്ടിൽ അജീഷ് ബി.മാർക്കോസ്(40) എന്നയാളെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2023 ജൂലൈ മാസം പലതവണകളായി മുളക്കുളത്തുള്ള സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലും, ശാഖകളിലുമായി മാലയും, വളകളും നൽകി 4,85,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതരുടെ പരിശോധനയിൽ ഇത് സ്വർണമല്ലെന്ന് തിരിച്ചറിയുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പരാതിയെ തുടർന്ന് വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. […]

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവാവിനെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ വൈക്കം : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ചെമ്പ് കൊച്ചുകണ്ടത്തിൽ വീട്ടിൽ സുധീഷ് മോൻ സി. എസ് (43) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നേരെ ലൈംഗികപീഡനം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

അതിരമ്പുഴ പള്ളിയിൽ തിരുനാളിന് കൊടിയേറി: ഫെബ്രുവരി 1 ന്സ മാപനം: നഗരം ചുറ്റി പ്രദക്ഷിണം ജനു: 24 – ന്: 25-ന് വെടികെട്ട്: 28, 29, 30, 31 തീയതികളിൽ ഗാനമേള:

സ്വന്തം ലേഖകൻ അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ഫെബ്രുവരി 1 നാണ് സമാപനം. ജനുവരി 24, 25, 26 തീയതികളിലാണ് പ്രധാന തിരുനാൾ. 24-ന് നടക്കുന്ന നഗരപ്രദക്ഷിണവും 25-ന് 22 വിശുദ്ധരുടെ രൂപങ്ങളുമായി നടക്കുന്ന പകൽ പ്രദക്ഷിണവും ആണ് പ്രധാനപ്പെട്ട പ്രദക്ഷിണങ്ങൾ. ഇടവകാംഗങ്ങൾ പ്രാർത്ഥിച്ചൊ രുങ്ങി പ്രദക്ഷിണങ്ങളിൽ 100 ഓളം പൊൻ കുരിശകൾ വഹിക്കുന്നതാണ് ഇപ്രാവശ്യത്തെ തിരുനാളിന്റെ പ്രത്യേകത. ഇന്നു രാവിലെ 5.45 ന് ആഘോഷമായ വിശുദ്ധ കുർബാന തുടർന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ […]

കോട്ടയം പ്രസ്ക്ലബിൽ തേർഡ് ഐ ന്യൂസിനെതിരെ ജീവനക്കാർ പരാതി നൽകിയെന്ന തെറ്റായ വാർത്ത : ജാഗ്രത ന്യൂസിനെതിരെ തേർഡ് ഐ ന്യൂസ് കോട്ടയം സി ജെ എം കോടതിയിൽ നൽകിയ കേസ് പിൻവലിക്കും

  കോട്ടയം : കോട്ടയം പ്രസ്ക്ലബിൽ തേർഡ് ഐ ന്യൂസിനെതിരെ ജീവനക്കാർ പരാതി നൽകിയെന്ന തെറ്റായ വാർത്ത ജാഗ്രതാ ന്യൂസിൽ പ്രസിദ്ധികരിച്ചത് അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി തേർഡ് ഐ ന്യൂസ് ജാഗ്രതാ ന്യൂസ് ലൈവിനെതിരെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കേസ് പിൻവലിക്കും. ഇതു സംബന്ധിച്ച് അൽപം മുൻപ് തേർഡ് ഐ ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയും പിൻവലിക്കും. കേസ് സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ ധാരണയായ സാഹചര്യത്തിൽ കോട്ടയം സി ജെ എം കോടതിയിൽ നൽകിയ കേസ് പിൻവലിക്കാൻ തീരുമാനിച്ചതായി തേർഡ് ഐ മാനേജ്മെൻ്റ് […]

കുമരകത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ: സംഘാടകർ ശ്രീനാരായണ സ്പോർട്ട്സ്& ഗ്രന്ഥശാല,കോട്ടയം മെഡിക്കൽ കോളേജ്:

  സ്വന്തം ലേഖകൻ കുമരകം ശ്രീനാരായണ സ്പോർട്ട്സ്& ഗ്രന്ഥശാലയുടേയും, കോട്ടയം മെഡിക്കൽ കോളേജിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ നടത്തും. എസ്.കെ.എം.എച്ച്.എസ്.എസ്, പി.കെ.എംതന്ത്രി മെമ്മോറിയൽ ഹാളിൽ വച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്. നാളെ രാവിലെ 9 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് ഗോപാലൻ തന്ത്രികൾ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എസ്.കെ എം ദേവസ്വം പ്രസിഡൻ്റ് എ.കെ ജയപ്രകാശ് ആശംസ അർപ്പിക്കും. ക്ലബ്ബ് സെക്രട്ടറി. വി.പി. രവീന്ദ്രൻ സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ.കെ രാജപ്പൻ […]

ടൂർ ദി കേരള സൈക്ലത്തോൺ ടീമിന് കുമരകത്ത് സ്വീകരണം നൽകി :

സ്വന്തം ലേഖകൻ കോട്ടയം: ആഗോള വ്യാപകമായി കായികമേഖലയിലെ സാദ്ധ്യതകൾ ഉറപ്പിക്കുന്നതിനും കേരളത്തെ സ്പോർട്സ് സൂപ്പർ പവർ ആക്കി മാറ്റുന്നതിനും ഇൻ്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് ഓഫ് കേരളയുടെ ഭാഗമായി നടത്തുന്ന ടൂർ ദി കേരള സൈക്ലത്തോൺ ടീമിന് കുമരകത്ത് സ്വീകരണം നൽകി. കുമരകം എസ്.കെ.എം പബ്ലിക് സ്കൂൾ സ്കേറ്റിംഗ് അധ്യാപകൻ ജമാൽ കെ.റ്റി യുടെ നേതൃത്വത്തിൽ സ്കൂളിലെ സ്കേറ്റിംഗ് കുട്ടികളും അയ്റാസ് സ്പോർട്ട് ഹബ്ബിലെ കുട്ടികളും ചേർന്നാണ് സ്വീകരണം ഒരുക്കിയത്. ആൻ്റോ ജോർജ് സോളമൻ, റാഫ്‌ഖാൻ കാസിം, അനന്ത പദ്മനാഭൻ, ഷബീർ. കെ, മുഹമ്മദ് ആദിൽ […]

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെകേരളാ കോൺഗ്രസ്‌ ജേക്കബ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 20 -ന് ഗാന്ധി സ്ക്വയറിൽ സത്യഗ്രഹ സമരം:

  സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോൺഗ്രസ്‌ ജേക്കബ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ ജനുവരി 20 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിനു മുൻപിൽ സത്യഗ്രഹ സമരം നടത്തും. കേരളാ കോൺഗ്രസ്‌ ജേക്കബ്‌ പാർട്ടി ലീഡർ അനൂപ് ജേക്കബ് എം എൽ എ ഉത്ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. റബ്ബറിന്റ തറവില 300 രൂപ ആക്കി ഉയർത്തുക, നാണ്യ വിളകളുടെ തറ വില ഉയർത്തുക, നിത്യോപയോഗ സാധനങ്ങളുടെ […]