ഷീല നസീറിന്റെ കൂടെ അഭിനയിക്കില്ല എന്നു പറഞ്ഞു: അങ്ങനെയാണ് മറ്റൊരു നായിക നസീറിന്റെ ജോഡിയായിഎത്തിയത്:

  സ്വന്തം ലേഖകൻ കോട്ടയം: മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഉത്തമജോടിയായിരുന്നു പ്രേംനസീറും ഷീലയും . ഇവരുടെ പ്രണയവും പ്രണയലീലകളും പ്രണയ ഗാനങ്ങളും ആസ്വദിക്കാൻ വേണ്ടി മാത്രം സിനിമ കണ്ടിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു . ഏകദേശം 120 – ഓളം സിനിമകളിൽ നായികാനായകന്മാരായി അഭിനയിച്ച് ലോക റെക്കോർഡ്‌ സൃഷ്ടിച്ച പ്രണയജോഡിയാണ് പ്രേംനസീറും ഷീലയും . എന്നാൽ ഇടക്കാലത്ത് ഇവർക്കിടയിൽ ഉണ്ടായ ഒരു ചെറിയ സൗന്ദര്യപ്പിണക്കം മൂലം ഷീല നസീറിന്റെ കൂടെ അഭിനയിക്കില്ല എന്നൊരു തീരുമാനമെടുത്തു. അങ്ങനെയാണ് അക്കാലത്തെ മാദക സൗന്ദര്യത്തിന്റെ അവസാനവാക്കായ […]

കുമരകം എബിഎം ഗവൻമെൻ്റ് യുപി സ്കൂളിൽ വാൾ ഓഫ് ലൗവ് സംഘടിപ്പിച്ചു:

  സ്വന്തം ലേഖകൻ കുമരകം: പരസ്പരം അറിയാതെ സ്നേഹസമ്മാനങ്ങൾ പങ്ക് വെക്കുവാനായി കോട്ടയം ജില്ലാ ഭരണകൂടം ആവിഷ്കരിച്ച വാൾ ഓഫ് ലൗവ് എന്ന പദ്ധതിയിൽ കുമരകം എ.ബി.എം ഗവൺമെൻ്റ് സ്കൂളും പങ്കാളികളായി. കുട്ടികൾ കൊണ്ട് വരുന്ന സ്നേഹസമ്മാനങ്ങൾ സ്കൂളിൽ പ്രദർശിപ്പിക്കുകയും മറ്റ് കുട്ടികൾക്ക് അവ ലഭിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ്സ് ടെസ്സി മോൾ പരിപാടി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡൻ്റ് ഷാനവാസ് ഖാൻ, പി.റ്റി.എ.വൈസ് പ്രസിഡൻ്റ് ബിന്ദു ഷൈൻ എന്നിവർ സംസാരിച്ചു.

പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ചു നടന്ന ഉൽസവബലി ദർശനം ഭക്തിസാന്ദ്രമായി

  സ്വന്തം ലേഖകൻ വൈക്കം: പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ചു നടന്ന ഉൽസവബലി ദർശനം ഭക്തിസാന്ദ്രമായി. വിശേഷാൽ പൂജകൾക്ക് ശേഷം തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി, പ്രസാദ് ഭട്ടതിരി, ദിനിൽ ഭട്ടതിരി എന്നിവരുടെ കാർമികത്വത്തിലാണ് ഉൽസവബലി നടന്നത്. വെച്ചൂർ രാജേഷ്, ഉണ്ണിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മേളം ഒരുക്കി. പഞ്ചവാദ്യ കലാകാരൻ ഉണ്ണിക്കണ്ണനെ ദേവസ്വം പ്രസിഡണ്ട് എസ്. മധു പുരസ്കാരം നല്കി ആദരിച്ചു. ഒൻപതിന് ആറാട്ടോടെ ഉൽസവം സമാപിക്കും.

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ( സി. ഒ. എ) വൈക്കത്ത് വൈദ്യുതി ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി:

  സ്വന്തം ലേഖകൻ വൈക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ( സി. ഒ. എ) വൈക്കം വൈദ്യുതി ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കുറവിലങ്ങാട്, ചേർത്തല മേഖലകളുടെ ആഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിച്ചത്. ചെറുകിട കേബിൾ ടിവി മേഖലയെ തകർക്കുന്ന കെഎസ്ഇബി നയം അവസാനിപ്പിക്കുക, ചെറുകിട കേബിൾ ടിവി ഓപ്പറേറ്റേഴ്സ് വൈദ്യുതി പോസ്റ്റിൽ കൂടി വലിച്ചിരിക്കുന്ന ഒന്നിലധികം കേബിളുകൾക്ക് അധിക വാടക ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറുക. കോർപ്പറേറ്റുകളെ സഹായിക്കുന്ന കെഎസ്ഇബി നിലപാട് […]

കുട്ടികളായാൽ ഇങ്ങനെ വേണം: റോഡിലെ പൊടിശല്യത്തിനെതിരേ വിദ്യാർത്ഥികൾ പഞ്ചായത്ത് ഓഫീസിൽ പരാതി നൽകി:

സ്വന്തം ലേഖകൻ തലയോലപറമ്പ്: കുട്ടികളായാൽ ഇങ്ങനെ വേണം. ചെറുപ്പത്തിലേ പൊതു കാര്യങ്ങളിൽ പ്രതികരിക്കണം. റോഡിലെ പൊടി ശല്യത്തിനെതിരേ പരാതി നല്കി കുട്ടികൾ ശ്രദ്ധേയരായി. ഇടവട്ടം റോഡിൽ പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് ശ്വാസതടസം നേരിട്ട വിദ്യാർഥികൾ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിപരാതി നൽകി. ഇടവട്ടം ഗവൺമെൻ്റ് എൽ പി സ്കൂളിന് മുന്നിലൂടെ പോകുന്ന അറുപതിൽ – ചുങ്കം റോഡിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡ് ജെസിബി ഉപയോഗിച്ചു വെട്ടിപ്പൊളിച്ചിട്ട് നാളുകളായി. റോഡ് അറ്റകുറ്റപ്പണി നടത്താത്തതിനാൽ പൊടി പാറി വിദ്യാർഥികൾ കടുത്ത ദുരിതത്തിലായതോടെ കുട്ടികളിൽ പലരേയും […]

നിരോധനം ഏർപ്പെടുത്തിയ റോഡിൽ കണ്ടെയ്നർ ലോറി കുരുങ്ങി: കുമരകത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു:

  സ്വന്തം ലേഖകൻ കുമരകം: ഗുരുമന്ദിരം റാേഡിലൂടെ കടന്നുപോകാൻ ശ്രമിച്ച കണ്ടെയ്നർ ലോറി കുരുക്കിലായി. വലിയ വാഹനങ്ങൾക്ക് നിരോധനമുള്ള ഗുരുമന്ദിരം കോണത്താറ്റ് പാലം താൽക്കാലിക റോഡിലൂടെ രാത്രിയുടെ ഇരുളിൽ അനധികൃതമായി കടന്നുപോകാൻ ശ്രമിച്ച കണ്ടെയ്നർ ലോറി കുരുങ്ങി. മുന്നോട്ടും പിന്നോട്ടും പോകാൻ കഴിയാതെ മണിക്കൂറോളം റോഡ് ബ്ലോക്കായി. ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. പത്തുമണിയാേടെ പോലീസ് എത്തി കണ്ടെയ്നർ കടത്തിവിട്ടാണ് ബ്ലാേക്ക് ഒഴിവാക്കിയത്. രാത്രിയുടെ മറവിൽ ഭാരവണ്ടികൾ ഇതുവഴി കടന്നുപോകുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ചരക്ക് ലോറികളും സ്വകാര്യ റിസോർട്ടുകളിലേക്കും മറ്റും […]

പി.എഫ്. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കൊച്ചി പി.എഫ് ഓഫീസിന് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

  സ്വന്തം ലേഖകൻ കൊച്ചി: പി.എഫ്. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കൊച്ചി പി.എഫ് ഓഫീസിന് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കാൻസർ രോഗിയായ ശിവരാമൻ മരിച്ചു. വിരമിച്ചു 9 വർഷം കഴിഞ്ഞ് ശിവരാമൻ മതിയായ രേഖകൾ കൊടുത്തിട്ടും 80000 രൂപ പി എഫ് നൽകാത്ത ഉദ്യോഗസ്ഥരാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ

കരുവന്നൂർ ബാങ്ക്തട്ടിപ്പ്: തൻ്റെ സമ്പാദ്യം നിയമ വിധേയമെന്ന് എ.സി മൊയ്തീൻ എം.എൽ.എ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തൻ്റെ സമ്പാദ്യം നിയമ വിധേയം എ.സി മൊയ്തീൻ എം.എൽ.എ താൻ നൽകിയ കണക്കിൽ ഇഡി വിശദീകരണമോ സംശയമോ തേടിയിട്ടില്ല. സമ്പാദ്യമെല്ലാം നിയമവിധേയമാണ്. ജനപ്രതിനിധി എന്ന നിലയിൽ തനിക്കും സർക്കാർ ജീവനക്കാരി എന്ന നിലയിൽ ഭാര്യക്കും ലഭിച്ച പണം മാത്രമാണ് സമ്പാദ്യമെന്നും എസി മൊയ്തീൻ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്വത്ത് മരവിപ്പിച്ച ഇ.ഡി നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കും. 28 ലക്ഷം രൂപ നേരത്തെ മരവിപ്പിച്ചതാണ്. ഇഡിയുടെ നീക്കം രാഷ്ട്രീയ […]

പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു:

  സ്വന്തം ലേഖകൻ കണ്ണൂർ : പഴയങ്ങാടി പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു. പാചക വാതക ടാങ്കറാണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. ബെം​ഗളൂരൂവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ടാങ്കർ ലോറി. അമിത വേ​ഗത്തിൽ മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ആദ്യം ടെമ്പോ ട്രാവലറിലാണ് ഇടിച്ചത്. തുടർന്ന് 2 കാറുകളിലും ഇടിച്ചു. ട്രാവലറിലുണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

ശരദ് പവാറിന് വന്‍തിരിച്ചടി ; പാര്‍ട്ടി പേരും ചിഹ്നവും നഷ്ടമായി; യഥാര്‍ഥ എന്‍സിപി അജിത് പവാറിന്റെതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൽഹി: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിന് വന്‍ തിരിച്ചടി. അജിത് പവാറിന്റെ നേതൃത്വത്തിലള്ള എന്‍സിപിയാണ് ‘യഥാര്‍ഥ’എന്‍സിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എംഎല്‍എമാര്‍ കുടുതല്‍ പേരുടെ പിന്തുണ അജിത് പവാറിനൊപ്പമായതിനാല്‍ പാര്‍ട്ടി ചിഹ്നവും അജിത് പവാറിന് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ പക്ഷം ബിജെപി പാളയത്തില്‍ എത്തിയത്. രാജ്യസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ശരദ് പവാര്‍ വിഭാഗത്തോട് പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.