കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ( സി. ഒ. എ) വൈക്കത്ത് വൈദ്യുതി ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി:

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ( സി. ഒ. എ) വൈക്കത്ത് വൈദ്യുതി ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി:

 

സ്വന്തം ലേഖകൻ
വൈക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ( സി. ഒ. എ) വൈക്കം വൈദ്യുതി ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കുറവിലങ്ങാട്, ചേർത്തല മേഖലകളുടെ ആഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിച്ചത്.

ചെറുകിട കേബിൾ ടിവി മേഖലയെ തകർക്കുന്ന കെഎസ്ഇബി നയം അവസാനിപ്പിക്കുക, ചെറുകിട കേബിൾ ടിവി ഓപ്പറേറ്റേഴ്സ് വൈദ്യുതി പോസ്റ്റിൽ കൂടി വലിച്ചിരിക്കുന്ന ഒന്നിലധികം കേബിളുകൾക്ക് അധിക വാടക ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറുക. കോർപ്പറേറ്റുകളെ സഹായിക്കുന്ന കെഎസ്ഇബി നിലപാട് അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

വൈക്കം ദളവാക്കുളം ബസ്റ്റാൻഡിന് സമീപത്തു നിന്നും ആരംഭിച്ച മാർച്ച് വൈക്കം നഗരംചുറ്റി കെഎസ്ഇബി വൈക്കം ഡിവിഷൻ ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് കെഎസ്ഇബി ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സി ഒ എ സംസ്ഥാന ട്രഷറർ പി എസ് സിബി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി ഒ എ കുറവിലങ്ങാട് മേഖല സെക്രട്ടറി ജോബി അധ്യക്ഷത വഹിച്ചു. സി ഒ എ കോട്ടയം ജില്ലാ സെക്രട്ടറി റെജി ബി, കോട്ടയം ജില്ലാ പ്രസിഡന്റ് ഒ വി വർഗീസ്, ചേർത്തല മേഖല പ്രസിഡന്റ് വിനോദ് കുമാർ, സെക്രട്ടറി മധു തുടങ്ങിയവർ സംസാരിച്ചു.