കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി ; പലതവണകളായി വീട്ടമ്മയുടെ കയ്യിൽ നിന്നും 50,000 രൂപ തട്ടിയെടുത്തു ; കേസിൽ തിരുവല്ല സ്വദേശിയായ യുവാവിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചാലക്കുഴി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ സതീഷ് കുമാർ (40) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തിരുവാർപ്പ് സ്വദേശിനിയായ വീട്ടമ്മക്ക്‌ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിംഗ് അസിസ്റ്റന്റ് ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി വീട്ടമ്മയുടെ കയ്യിൽ നിന്നും 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഇയാൾ തന്റെ […]

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൂഞ്ഞാർ സ്വദേശിയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  ഈരാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ പുളിക്കപ്പാലം ഭാഗത്ത് കളത്തിൽ വീട്ടിൽ ബിജു തോമസ് (49) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പതിനൊന്നാം തീയതി വൈകുന്നേരം മൂന്നുമണിയോടുകൂടി മണിയംകുളം ഭാഗത്ത് വച്ച് പൂഞ്ഞാർ അടയ്ക്കപ്പാറ സ്വദേശിയായ യുവാവിനെ റോഡിൽ വച്ച് കാപ്പി വടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ കൈക്ക് പൊട്ടൽ സംഭവിക്കുകയും, ഇയാൾ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. തുടർന്ന് ബിജു തോമസ് യുവാവിനെ വൈകുന്നേരം ഫോണിൽ വിളിച്ച്‌ യുവാവിന്റെ […]

ഇനി അൽഫോൻസ കോളേജിന് സ്വന്തം ബസ്; ബസ് വാങ്ങിയത് തോമസ് ചാഴികാടൻ എംപിയുടെ ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ ചിലവഴിച്ച്

പാലാ : എംപി ഫണ്ട് വിനിയോഗിച്ചപ്പോൾ അത് സാധാരണക്കാർക്ക് നേരിട്ട് പ്രയോജനപ്പെടണമെന്നാണ് ചിന്തിച്ചതെന്ന് തോമസ് ചാഴികാടൻ എംപി. ചെറിയ പദ്ധതികൾ മുതൽ വലിയതുവരെ ഉൾപ്പെടുത്തി 280 പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും എം പി പറഞ്ഞു. പാലാ അൽഫോൻസ കോളേജിൽ എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കോളേജ് ബസിന്റെ താക്കോൽ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വജ്ര ജൂബിലി വർഷത്തിൽ ഏറ്റവും മികച്ച കായിക കോളേജ് ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ മാനേജ്മെന്റിനെയും അധ്യാപകരെയും വിദ്യാർത്ഥികളെയും എംപി അഭിനന്ദിച്ചു. കോളേജ് മാനേജർ ഫാ. ജോസഫ് തടത്തിൽ […]

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് പുതിയ ബസ്; തോമസ് ചാഴികാടൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു

    പാമ്പാടി: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് എം പി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കോളേജ് ബസിന്റെ ഫ്ലാഗ് ഓഫ് തോമസ് ചാഴികാടൻ എംപി നിർവഹിച്ചു. എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചിലവഴിച്ചാണ് ബസ് വാങ്ങിയത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. പ്രിൻസ് എ, പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ജോസഫ് ചാമക്കാല, മാത്തുക്കുട്ടി ഞായർകുളം എന്നിവർ സംസാരിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം ബസിന്റെ […]

കുറഞ്ഞത് 10-ാം ക്ലാസ് യോഗ്യത; മികച്ച ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ സുവര്‍ണാവസരം..! ഫെബ്രുവരി 24ന് പാലാ സെന്റ് തോമസ് കോളജില്‍ ‘കരിയർ എക്‌സ്‌പോ- ദിശ 2024’; ഉടൻ രജിസ്റ്റര്‍ ചെയ്യൂ…

കോട്ടയം: കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്‌ളോയബിലിറ്റി സെന്ററിന്റെയും സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ പാലാ സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24ന് പാലാ സെന്റ് തോമസ് കോളജില്‍ വെച്ചാണ് ‘കരിയർ എക്‌സ്‌പോ- ദിശ 2024′ സംഘടിപ്പിക്കുന്നത്. 18 വയസിനും 40 വയസിനും മധ്യേ പ്രായമുള്ള, പത്താം ക്ലാസ് മുതല്‍ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള യുവജനങ്ങള്‍ക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. അവസാന തീയതി ഫെബ്രുവരി 19. ബാങ്കിങ്, നോണ്‍ബാങ്കിങ്, ടെക്നിക്കല്‍, ഹോസ്പിറ്റല്‍, ഐ.ടി, ഓട്ടോമൊബൈല്‍, അഡ്മിനിസ്ട്രേഷൻ, റീറ്റെയില്‍സ് എന്നീ സെക്ടറുകളില്‍ നിന്നുള്ള […]

കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി കുഴിയിൽ വീണ് ടാപ്പിംഗ് തൊഴിലാളി മരിച്ചു: ദാരുണ സംഭവം തിരുവനന്തപുരത്ത്:

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരം മുക്കോലയ്ക്കല്‍ ഷിജു ഭവനിൽ സോമൻ (63) ആണ് മരിച്ചത്. തിരുവനന്തപുരം ആര്യനാട് കുളപ്പടയിൽ ഉച്ചയ്ക്കുശേഷമാണ് സംഭവം. നടന്നുപോകുന്നതിനിടെ തോടിന് കുറുകെയായി സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി വീഴുകയായിരുന്നു. സ്ലാബ് തകര്‍ന്നതോടെ സോമനും കുഴിയിൽ വീണു. സോമന്‍റെ ശരീരത്തിന് മുകളിലേക്കും തകര്‍ന്ന സ്ലാബ് വീണു.

നിർമാണത്തിലിരുന്ന വീട് തകർന്ന് വീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം :

  സ്വന്തം ലേഖകൻ കോഴിക്കോട് : നാദാപുരം വളയത്തിനു സമീപം നിർമാണത്തിലിരുന്ന വീട് തകർന്ന് വീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. കൊമ്മാട്ടുപൊയിലിൽ ഇന്നു രാവിലെ 10.30നാണ് അപകടം ഉണ്ടായത്. വീടുനിർമാണത്തിനിടെ സൺഷെയ്ഡിന്റെ ഭാഗമാണ് തകർന്നുവീണത്. ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു തൊഴിലാളികൾക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ജസ്റ്റിസ് അനു ശിവരാമനെ കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി; കൊളീജിയത്തിലെ അംഗമാകും

  സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയമാണ് ജസ്റ്റിസ് അനു ശിവരാമനെ അവരുടെ ആവശ്യം പരിഹഗണിച്ച്‌ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്.ഇതോടെ, കർണാടക ഹൈക്കോടതിയിലെ കൊളീജിയത്തില്‍ ജസ്റ്റിസ് അനു ശിവരാമൻ അംഗമാകും. ചീഫ് ജസ്റ്റിസ് എ.ജെ ദേശായി കഴിഞ്ഞാല്‍ സീനിയോറിറ്റിയില്‍ കേരള ഹൈക്കോടതിയിലെ അഞ്ചാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് അനു ശിവരാമൻ. 2015 ഏപ്രില്‍ നാലിനാണ് കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി അവർ നിയമിതയാകുന്നത്. 2017-ല്‍ […]

ഇടതുമുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ല: ലീഗ് തനിച്ചു മത്സരിച്ചാൽ കോൺഗ്രസ് ഗതികേടിലാവും: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ:

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കേരളത്തിൽ 16 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ താനാണ് നിർദ്ദേശിച്ചതെന്നും 15 സീറ്റുകളിൽ സിപിഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. 4 സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം. ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആർജെഡിക്ക് പ്രത്യേക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യും. സീറ്റ് ഇപ്പോഴത്തെ കൺവീനർ ആർജെഡിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. ലീഗിന്റെ പിന്തുണ […]

ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കെെവരിയിൽ ഇടിച്ച് അപകടം.20 ഓളം പേർക്ക് പരിക്ക്:

  സ്വന്തം ലേഖകൻ തൃശൂർ: തൃശ്ശൂരിൽ ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കെെവരിയിൽ ഇടിച്ച് അപകടം. 20 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30 ന് കുന്നംകുളം റോഡിൽ ചൂണ്ടൽ പാലത്തിന് സമീപമായിരുന്നു അപകടം. തൃശ്ശൂർ ഭാ​ഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കെെവരിയിൽ ഇടിക്കുകയായിരുന്നു. ബസ് അമിതവേ​ഗത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ബസിന്റെ മുൻഭാ​ഗം പൂർണമായും തകർന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നാലെ, അ​ഗ്നിരക്ഷാസേനയും പ്രദേശത്തെത്തി. പരിക്ക് പറ്റിയവരെ തൃശ്ശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.