കുട്ടികളായാൽ ഇങ്ങനെ വേണം: റോഡിലെ പൊടിശല്യത്തിനെതിരേ വിദ്യാർത്ഥികൾ പഞ്ചായത്ത് ഓഫീസിൽ പരാതി നൽകി:

കുട്ടികളായാൽ ഇങ്ങനെ വേണം: റോഡിലെ പൊടിശല്യത്തിനെതിരേ വിദ്യാർത്ഥികൾ പഞ്ചായത്ത് ഓഫീസിൽ പരാതി നൽകി:

സ്വന്തം ലേഖകൻ

തലയോലപറമ്പ്: കുട്ടികളായാൽ ഇങ്ങനെ വേണം. ചെറുപ്പത്തിലേ പൊതു കാര്യങ്ങളിൽ പ്രതികരിക്കണം. റോഡിലെ പൊടി ശല്യത്തിനെതിരേ പരാതി നല്കി കുട്ടികൾ ശ്രദ്ധേയരായി.
ഇടവട്ടം റോഡിൽ പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് ശ്വാസതടസം നേരിട്ട വിദ്യാർഥികൾ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിപരാതി നൽകി.

ഇടവട്ടം ഗവൺമെൻ്റ് എൽ പി സ്കൂളിന് മുന്നിലൂടെ പോകുന്ന അറുപതിൽ – ചുങ്കം റോഡിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡ് ജെസിബി ഉപയോഗിച്ചു വെട്ടിപ്പൊളിച്ചിട്ട് നാളുകളായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് അറ്റകുറ്റപ്പണി നടത്താത്തതിനാൽ പൊടി പാറി വിദ്യാർഥികൾ കടുത്ത ദുരിതത്തിലായതോടെ കുട്ടികളിൽ പലരേയും മാതാപിതാക്കൾ സ്കൂളിൽ വിടാതെയായി. ഇതേ തുടർന്നാണ് ഏതാനും വിദ്യാർത്ഥികൾ ചേർന്ന് മറവൻതുരുത്ത് പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറിക്ക് പരാതിനല്കിയത്.

റോഡ് അറ്റക്കുറ്റപണി നടത്തി ആരോഗ്യകരമായ അന്തരീക്ഷമൊരുക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പി ടി എ ആവശ്യപ്പെട്ടു.