വിശ്വകർമ്മ സംഘടനകളുടെ നേതൃത്വത്തിൽ താലപ്പൊലി ഘോഷയാത്രയും അൻപൊലി സമർപ്പണവും ; ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ എട്ടാം ഉത്സവത്തിന്

  ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ എട്ടാം ഉത്സവ ദിവസം വിവിധ വിശ്വകർമ്മ സംഘടനകളുടെ നേതൃത്വത്തിൽ മാരിയമ്മയുടെ ഉപചാരമായി സേവാ പന്തലിൽ എഴുന്നള്ളി നിൽക്കുന്ന ഏറ്റുമാനൂരപ്പന്നൂരപ്പന് അയ്മ്പൊലി സമർപ്പിക്കുമെന്ന് അൻപൊലി സമർപ്പണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിശ്വകർമ്മ സംഘടനകളായ അഖില കേരളവിശ്വകർമ മഹാസഭ, കേരളവിശ്വകർമ സഭ, വിശ്വകർമ സർവീസ് സൊസൈറ്റി , തമിഴ് വിശ്വകർമസമാജം, മാരിയമ്മൻ കോവിൽ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ചടങ്ങ്. ഏറ്റുമാനൂരപ്പന് നെല്ല്, അരി, അവൽ, ശർക്കര,മലര്എന്നി ദ്രവ്യങ്ങൾ അഞ്ച് പറകളിൽ നിറച്ച് സമർപ്പിക്കുന്ന ചടങ്ങാണ് അയ്മ്പൊലി സമർപ്പണം. ഇത്തവണത്തെ ഉത്സവ […]

മദ്യലഹരിയിൽ മദ്ധ്യവയസ്കൻ ആനയുടെ വാലിൽ പിടിച്ചു വലിച്ചു: ആന അടിച്ചു തെറിപ്പിച്ചു; പരിക്കേറ്റ് ആശുപത്രിയിലായി:

  സ്വന്തം ലേഖകൻ തൃശ്ശൂർ: ആനയുടെ വാൽ പിടിച്ചു വലിച്ചയാളെ ആന അടിച്ചു തെറിപ്പിച്ചു. ആനയുടെ അടിയേറ്റയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുവല്ലൂർ കോട്ടുകുറുംബ ക്ഷേത്രത്തിൽ പൂരത്തിന് എത്തിയ ആനയുടെ വാൽ പിടിച്ചു വലിച്ച മധ്യവയസ്കനെയാണ് ആന അടിച്ചിട്ടത്. പെരുവല്ലൂർ സ്വദേശി അശോകനാണ് പരിക്കേറ്റത്. പൂരത്തിനിടെ ആനയുടെ വാൽ പിടിച്ചു വലിച്ച മധ്യവയസ്കനെ ആന അടിച്ചിടുകയായിരുന്നു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് ഇയാൾ ആനയുടെ വാൽ പിടിച്ചു വലിച്ചതെന്ന് നാട്ടുകാർ പറയുന്നു.

വൈക്കം നഗരസഭ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

  സ്വന്തം ലേഖകൻ വൈക്കം: വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. വൈസ് ചെയർമാൻ പി.ടി. സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് കട്ടിൽ വിതരണോദ്ഘാടനം നിർവഹിച്ചു. 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് 5,65000 രൂപ വിനിയോഗിച്ച് 137 കട്ടിലുകളാണ് നൽകിയത്. നഗസഭയിലെ 26 വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വയോധികർക്കാണ് കട്ടിലുകൾ നൽകിയത്. നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എൻ. അയ്യപ്പൻ, സിന്ധു സജീവൻ, നഗരസഭ കൗൺസിലർമാരായ രാജശേഖരൻ, രാധികശ്യാം , രാജശ്രീ,നഗരസഭ […]

വൈക്കം നഗരസഭാ ബജറ്റിൽ കായൽ ടൂറിസത്തിന് മുൻതൂക്കം: പെഡസ് ട്രിയൽ ബോട്ട്, വാട്ടർ ബൈക്ക് എന്നിവ നടപ്പാക്കും. കർഷകർക്ക് ഏതു സമയത്തും വിത്ത് ലഭിക്കാൻ എനി ടൈംസീഡ് മെഷീൻ സ്ഥാപിക്കും:

  സ്വന്തം ലേഖകൻ വൈക്കം: വൈക്കത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന വിവിധ പദ്ധതികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വൈക്കം നഗരസഭയുടെ 2024-25 വർഷത്തെ ബജറ്റ് നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് അവതരിപ്പിച്ചു.513241370 രൂപ വരവും507262549 രൂപ ചെലവും 5978821 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ് കായൽ ടൂറിസത്തിനാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. ഇതിൽ വാട്ടർ ബെയ്സ്ഡ് ടൂറിസമാണ് പ്രധാനമായും വിഭാവനം ചെയ്യുന്നത്. പെഡസ്ട്രിയൽ ബോട്ട്, വാട്ടർ ബൈക്ക് മുതലായവ സഹകരണ മേഖലയുമായി സഹകരിച്ചോ സർക്കാർ ഏജൻസികൾ മുഖേനയോ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സത്യഗ്രഹ ശതാബ്ദി സ്മാരകമായി […]

തലയോലപറമ്പിൽ ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയംനാടിനു സമർപ്പിച്ചു:

  സ്വന്തം ലേഖകൻ തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ചന്ത പാലത്തിന് സമീപം നിർമ്മാണം പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയംനാടിനു സമർപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ ടൊയ്ലറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.2023 – 2024 വർഷികപദ്ധതിയിൽപ്പെടുത്തി 15ലക്ഷം രൂപ ചെലവഴിച്ചാണ് ടോയ്ലറ്റ് സമുച്ചയം നിർമ്മിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഞ്ജുഎം. ഉണ്ണികൃഷ്ണൻ, ഷിജി വിൻസന്റ്, അംഗങ്ങളായ കെ. ആശിഷ്,എ.എം.അനി ചെള്ളാങ്കൽ, ഡൊമിനിക് ചെറിയാൻ, ജോസ് വേലിക്കകം , എം.ടി.ജയമ്മ, വിജയമ്മബാബു, കെ. പി.ഷാനോ, ആസൂത്രണ […]

കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻകാല കോട്ടയം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്

സ്വന്തം ലേഖകൻ കോട്ടയം : കേരള കോൺഗ്രസ് എമ്മിലെ ജോസ് പുത്തൻ കാല കോട്ടയം ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാർത്ഥി റെജി എം ഫിലിപ്പോസിനെ പരാജയപ്പെടുത്തിയാണ് ജോസ് പുത്തൻകാല തിരഞ്ഞെടുക്കപ്പെട്ടത്. ജോസ് പുത്തൻ കാലയ്ക്ക് 14 വോട്ടും , യു ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് 7 വോട്ടും ലഭിച്ചു. ബി ജെ പി അംഗം ഷോൺ ജോർജ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന സിപിഐ അംഗം ശുഭേഷ് സുധാകരൻ രാജി […]

ഇളയ സഹോദരന് പിന്നാലെ ജേഷ്‌ഠനും യാത്രയായി ; ബംഗളൂരുവിലെ വാഹനാപകടത്തില്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു

സ്വന്തം ലേഖകൻ ബംഗളൂരു: ബംഗളൂരുവിലെ ചിക്കജാലയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ദേവനഹള്ളിയിലെ സ്വകാര്യ കമ്ബനിയില്‍ കാഷ്യറായ കാഞ്ഞിരപ്പള്ളി കറിപ്ലാവ് പുതിയിടത്ത് ജിജിയുടെ മകന്‍ ആശിഷ് ജിജി (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ ജോലികഴിഞ്ഞ് സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കില്‍ സ്വകാര്യ ബസിടിച്ചാണ് അപകടം. തലയടിച്ച്‌ റോഡിലേക്ക് വീണ ആശിഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്താണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമാസം മുമ്ബാണ് ആശിഷിന്റെ ഇളയ സഹോദരന്‍ അലന്‍ അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചത്. ബസ് ഡ്രൈവറെ […]

മാനന്തവാടിയിൽ ഭീതിപരത്തുന്ന ആനയെ പിടികൂടാനുള്ള ദൗത്യം ആറാം ദിനത്തിൽ:

  സ്വന്തം ലേഖകൻ വയനാട് : മാനന്തവാടിയിൽ ഭീതിപരത്തുന്ന ആനയെ പിടികൂടാനുള്ള ദൗത്യം ആറാം ദിനത്തിൽ. കാട്ടിക്കുളം പനവല്ലി റോഡ് മാനിവയൽ പ്രദേശത്താണ് ഇപ്പോൾ ആനയുള്ളത്. ഇവിടെനിന്ന് ആനയുടെ റേഡിയോ കോളർ സിഗ്നൽ ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തോൽപ്പെട്ടി-ബേഗൂർ റോഡ് മുറിച്ചുകടന്നാണ് ആന ഈ പ്രദേശത്ത് എത്തിയത്. മയക്കുവെടി വെക്കുന്നതിനായി ട്രാക്കിങ് ടീം വനത്തിലേക്ക് നീങ്ങിയിട്ടുണ്ട്. ഇന്നലെ പകൽ മുഴുവൻ ആന കർണാടക വനമേഖലയിലായിരുന്നു. രാത്രിയോടെയാണ് മാനിവയൽ പ്രദേശത്ത് എത്തിയത്. ഇന്നലെ രണ്ടുതവണ ആനയെ മയക്കുവെടി വെക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ബേലൂർ മഖ്‌നക്കൊപ്പമുള്ള മറ്റൊരു […]

താനൂർ കസ്റ്റഡി കൊലപാതകം; സിബിഐ സംഘം വീണ്ടും മലപ്പുറത്ത്:

  സ്വന്തം ലേഖകൻ മലപ്പുറം : താനൂർ കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണ സംഘം വീണ്ടും മലപ്പുറത്തെത്തി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി താമിർ ജിഫ്രിയുടെ വീട്ടിൽ എത്തിയ സി.ബി.ഐ സംഘം മാതാവിന്റെ മൊഴിയെടുത്തു. കേസിൽ കാലതാമസം ഉണ്ടാകുന്നതിലെ അതൃപ്തി കുടുംബം അന്വേഷണസംഘത്തെ അറിയിച്ചു. എന്നാൽ, രാസ പരിശോധന ഫലങ്ങൾ ഉൾപ്പെടെ ലഭിക്കുന്നതോടെ ഉചിതമായ തുടർനടപടി ഉണ്ടാകുമെന്ന് അന്വേഷണസംഘം കുടുംബത്തിന് ഉറപ്പുനൽകി. പോസ്റ്റ്മോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയ ഫോറൻസിക് സർജന്റെയും മൊഴിയെടുത്തു. അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയാണ് […]

നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല: പ്രതിഷേധവും, പ്രകടനവും മാത്രം:

  സ്വന്തം ലേഖകൻ ഡൽഹി: കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വനം ചെയ്‌ത ഗ്രാമീൺ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ പ്രകടനം മാത്രമേ ഉണ്ടാകുവെന്ന് സംഘടനകൾ അറിയിച്ചു. നാളെ രാവിലെ 10 ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നും സംസ്ഥാനത്തെ സമരസമിതി കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് നാളെ ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. തൊഴിലാളി യൂണിയനുകളും […]