നിരോധനം ഏർപ്പെടുത്തിയ റോഡിൽ കണ്ടെയ്നർ ലോറി  കുരുങ്ങി: കുമരകത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു:

നിരോധനം ഏർപ്പെടുത്തിയ റോഡിൽ കണ്ടെയ്നർ ലോറി കുരുങ്ങി: കുമരകത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു:

 

സ്വന്തം ലേഖകൻ
കുമരകം: ഗുരുമന്ദിരം റാേഡിലൂടെ കടന്നുപോകാൻ ശ്രമിച്ച കണ്ടെയ്നർ ലോറി കുരുക്കിലായി.
വലിയ വാഹനങ്ങൾക്ക് നിരോധനമുള്ള ഗുരുമന്ദിരം കോണത്താറ്റ് പാലം താൽക്കാലിക റോഡിലൂടെ രാത്രിയുടെ ഇരുളിൽ അനധികൃതമായി കടന്നുപോകാൻ ശ്രമിച്ച കണ്ടെയ്നർ ലോറി കുരുങ്ങി. മുന്നോട്ടും പിന്നോട്ടും പോകാൻ കഴിയാതെ മണിക്കൂറോളം റോഡ് ബ്ലോക്കായി. ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. പത്തുമണിയാേടെ പോലീസ് എത്തി കണ്ടെയ്നർ കടത്തിവിട്ടാണ് ബ്ലാേക്ക് ഒഴിവാക്കിയത്. രാത്രിയുടെ മറവിൽ ഭാരവണ്ടികൾ ഇതുവഴി കടന്നുപോകുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ചരക്ക് ലോറികളും സ്വകാര്യ റിസോർട്ടുകളിലേക്കും മറ്റും കുടിവെള്ളം എത്തിക്കുന്ന ടാങ്കർ ലോറികളും രാത്രികാലങ്ങളിൽ നിരവധി തവണയാണ് ഇതുവഴി കടന്നുപോകുന്നത്.

ഭാര വണ്ടികൾക്ക് നിയന്ത്രണം ഉള്ളതിനാൽ പൊതു ഗതാഗത സ്വകാര്യ ബസ്സുകൾ ഇപ്പൊൾ കോണത്താറ്റ് പാലത്തിൻ്റെ ഇരു കരകളിൽ സർവീസ് നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഈ സാഹചര്യത്തിൽ രാത്രിയുടെ മറവിൽ ടാങ്കർ ലോറികൾ ഉൾപ്പെടെ ഭാരവണ്ടികൾ കടന്നുപോകുന്നതിൽ വൻ പ്രതിഷേധവും ഉയരുന്നുണ്ട്.

രാത്രിയിലെ ഭാരവണ്ടികളുടെ അനധികൃത സഞ്ചാരം നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group