പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ചു നടന്ന ഉൽസവബലി ദർശനം ഭക്തിസാന്ദ്രമായി

പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ചു നടന്ന ഉൽസവബലി ദർശനം ഭക്തിസാന്ദ്രമായി

 

സ്വന്തം ലേഖകൻ
വൈക്കം:
പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ചു നടന്ന ഉൽസവബലി ദർശനം ഭക്തിസാന്ദ്രമായി.

വിശേഷാൽ പൂജകൾക്ക് ശേഷം തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി, പ്രസാദ് ഭട്ടതിരി, ദിനിൽ ഭട്ടതിരി എന്നിവരുടെ കാർമികത്വത്തിലാണ് ഉൽസവബലി നടന്നത്.

വെച്ചൂർ രാജേഷ്, ഉണ്ണിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മേളം ഒരുക്കി.
പഞ്ചവാദ്യ കലാകാരൻ ഉണ്ണിക്കണ്ണനെ ദേവസ്വം പ്രസിഡണ്ട് എസ്. മധു പുരസ്കാരം നല്കി ആദരിച്ചു. ഒൻപതിന് ആറാട്ടോടെ ഉൽസവം സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group