അത് ജെസ്‌നയല്ല..

സ്വന്തം ലേഖകൻ കോട്ടയം: മുക്കുട്ടുതറ സ്വദേശി ജെസ്‌ന മരിയം ജെയിംസി(20)നെ കാണാതായിട്ട് 70 ദിവസം കഴിഞ്ഞിരിക്കുന്നു. ഇതിനിടെ, തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ജെസ്‌നയുടെതെന്ന് സംശയം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട പരിശോധനയിൽ സ്ഥിരീകരണം. മൃതദേഹം ജെസ്‌നയുടേതല്ലെന്ന് അന്വേഷണ സംഘം ഉറപ്പുവരുത്തി. കാഞ്ചീപുരം ജില്ലയിലെ ചെങ്കൽപ്പെട്ടിനടുത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതാണോ എന്ന സംശയവുമായാണ് പോലീസ് തമിഴ്നാട്ടിലെത്തിയത്. ചെങ്കൽപ്പെട്ടിനടുത്ത പഴവേലി എന്ന സ്ഥലത്തെ കുറ്റിക്കാട്ടിൽനിന്ന് മേയ് 28-നാണ് ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. പല്ലിൽ ക്ലിപ്പിട്ട നിലയിലായിരുന്നു. ജെസ്നയും പല്ലിൽ ക്ലിപ്പിട്ടിരുന്നു. മൃതദേഹത്തിന്റെ […]

കെവിന്റെ ദുരഭിമാന കൊലപാതകം: മുൻ ജില്ലാ പൊലീസ് മേധാവി കുടുക്കിൽ.

ശ്രീകുമാർ കോട്ടയം: ദളിത് ക്രൈസ്തവ യുവാവ് കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ ജില്ലാ പൊലീസ് മേധാവി കുടുക്കിലേക്ക്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി വി.എം മുഹമ്മദ് റഫീഖിന് വീഴ്ചയുണ്ടായതായുള്ള ഐജി വിജയ് സാഖറയുടെ റിപ്പോർട്ടിനു പിന്നാലെയാണ് മുൻ ജില്ലാ പൊലീസ് മേധാവിക്കെതിരെ കൂടുതൽ നടപടി വരുമെന്ന് ഉറപ്പായത്. കെവിനെ തട്ടിക്കൊണ്ടു പോയ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തുന്നതിനായി മുൻ ജില്ലാ പൊലീസ് മേധാവി നാനൂറ് പൊലീസുകാരെയാണ് നിയോഗിച്ചത്. ജില്ലയിലെ എല്ലാ ഡി വൈ എസ് പി മാരെയും ഇതിനായി വിളിച്ചു […]

കെവിന്റെ മരണ കാരണം വെളിപ്പെടുത്തി ഫോറൻസിക് റിപ്പോർട്ട്.

സ്വന്തം ലേഖകൻ കോട്ടയം: തലയ്ക്കടിയേറ്റു ബോധം പോയ കെവിനെ പ്രതികൾ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയത്തെന്ന് പ്രഥമിക നിഗമനം. ഫോറൻസിക് പരിശോധനയിലെ പ്രാഥമിക റിപ്പോർട്ടും കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധുവായ അനീഷ് നൽകിയ മൊഴിടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേക്കാണ് എത്തുന്നത്. കെവിന്റെ മൃതദേഹത്തിൽ കണ്ണിനുമുകളിൽ ശക്തമായ ക്ഷതവും വലിയ മുറിവുമുണ്ടായിരുന്നു. ഇത് ഏതെങ്കിലും തരത്തിലുളള ആയുധം ഉപയോഗിച്ചതാണെന്നാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്്. ഈ ക്ഷതം കെവിനെ അബോധാവസ്ഥയിലാക്കിയെന്നാണു ഫൊറൻസിക് സർജൻമാരുടെ നിഗമനം. തുടർന്ന് ഷാനുവും സംഘവും ചേർന്ന് കെവിനെ ആറ്റിലേക്ക് എറിഞ്ഞതാവാമെന്ന് അനീഷ് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നതെന്ന് […]

കെവിന്റെ മരണം; ഷാനുവും പിതാവ് ചാക്കോയും കീഴടങ്ങിയത് പോലീസുമായുണ്ടാക്കിയ മുൻകുട്ടിയുള്ള ധാരണയുടെ അടിസ്ഥാനത്തിലെന്ന് സൂചന.

സ്വന്തം ലേഖകൻ കെവിൻ കൊലക്കേസിലെ മുഖ്യപ്രതിയും ഭാര്യാസഹോദരനുമായ ഷാനു ചാക്കോ, പിതാവ് ചാക്കോ ജോൺ എന്നിവർ ഇരിട്ടിക്കടുത്ത കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത് പോലീസുമായുണ്ടാക്കിയ മുൻകൂട്ടിയുള്ള ധാരണയുടെ അടിസ്ഥാനത്തിലെന്ന് സൂചന. ഇരുവരുടെയും കീഴടങ്ങൽ വിവരങ്ങൾ മാധ്യമങ്ങൾക്കുപോലും നൽകാതെ പോലീസ് അതീവരഹസ്യമാക്കി വെച്ചതും ഏറെ ദുരൂഹത ഉയർത്തി. കീഴടങ്ങിയ ഉടൻ സ്റ്റേഷൻ എസ്.ഐ ടോണി ജെ. മറ്റം പ്രതികളെ സ്റ്റേഷനിൽനിന്നു മാറ്റി. പ്രതികളെ ഇരിട്ടി സ്റ്റേഷനിൽപോലും എത്തിക്കാതെ ആറളം ഫാമിലെ ഊടു വഴികളിലൂടെയാണ് കണ്ണൂരിലെത്തിച്ചത്. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരോട് സ്‌റ്റേഷൻ ചുമതലയിലയുണ്ടായിരുന്ന എ.എസ്.ഐ ഇവിടെ ആരും എത്തിയിട്ടില്ലെന്നും […]

സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ കെവിന്റെ വീട്ടിലേക്ക് പുതിയ പ്രതീക്ഷകൾ കടന്നുവരുന്നു.

ശ്രീകുമാർ സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ കെവിന്റെ വീട്ടിലേക്ക് പുതിയ പ്രതീക്ഷകൾ കടന്നുവരുന്നു. ‘തോൽപ്പിക്കാൻ ശ്രമിച്ച ചുറ്റുപാടിനും സമൂഹത്തിനും സ്വന്തം വീട്ടുകാർക്ക് മുന്നിലും നീ ജയിച്ചുകാണിക്കണം’ എന്ന ചിന്ത ജെറോമിന്റെ വാക്കുകൾ അവർക്ക് പുതിയ പ്രതീക്ഷയാണ് നൽകിയത്. നീനുവിന് തുടർ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും യുവജന കമ്മീഷൻ ഒരുക്കുമെന്ന് ചിന്ത പറഞ്ഞു. ‘ഇനിയില്ല’ എന്ന നീനുവിന്റെ മറുപടിയ്ക്ക് കെവിന്റെ അച്ഛൻ അവൾക്കൊപ്പമായിരുന്നു. ‘മോളെ നീ പഠിക്കണം. ഇവളെ ഞങ്ങൾക്ക് പഠിക്കാൻ വിടണം. അവൾ പോകും അല്ലേ മോളെ..’ അ വാക്കുകൾ അവൾ എതിർത്തില്ല, ‘ഞാൻ പഠിക്കാം […]

കൊല്ലാൻ നിർദ്ദേശിച്ചത് നീനുവിന്റെ അമ്മ; കെവിനെ പിടിച്ചുകൊടുക്കുന്നതിനു മാത്രം ഒന്നര ലക്ഷം ക്വട്ടേഷൻ.

ശ്രീകുമാർ കോട്ടയം : മകളെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ട കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നു. കൊല്ലാനുള്ള നിർദേശം മാതാപിതാക്കളുടേതും തന്നെയെന്നും അനീഷിന്റെ മൊഴി. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയിൽ ഉണ്ടായിരുന്ന ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം വിളികൾ വന്നു കൊണ്ടിരുന്നെന്നും അവനെ കൊന്നുകളയാനായിരുന്നു നീനുവിന്റെ അമ്മ പറഞ്ഞതെന്നുമാണ് അനീഷിന്റെ ആരോപണം. കെവിനെ പിടിച്ചുകൊടുക്കാൻ ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നെന്ന് ഗുണ്ടകൾ പറയുന്നത് കേട്ടെന്നും അനീഷിനെ ഉദ്ധരിച്ച് ചില റിപ്പോർട്ടുകളുണ്ട്. പിടിച്ചു കൊടുക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഒന്നരലക്ഷത്തിന്റെ ക്വട്ടേഷൻ ആണെന്നും സംഘത്തിലെ പ്രായം […]

കെവിന്റെ മരണം; എ. എസ്. ഐയുടെ പങ്ക് വ്യക്തം, രണ്ട് പോലീസുകാർ കസ്റ്റഡിയിൽ.

ശ്രീകുമാർ കോട്ടയം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ എ. എസ്. ഐ ബിജുവിനെയും പൊലീസ് ജീപ്പ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഇരുവരേയും നേരത്തേ ഐ. ജി വിജയ് സാഖറെ സസ്പെന്റ് ചെയ്തിരുന്നു. സംഭവത്തിൽ ഐ. ജിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. എ. എസ്. ഐ ബിജു നേരത്തെ തന്നെ കാര്യങ്ങൾ അറിഞ്ഞിരുന്നെന്നും തടയാനാകുമായിരുന്ന ഒരു കുറ്റ കൃത്യത്തിന് അറിഞ്ഞുകൊണ്ട് കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും സസ്പെന്റ് ചെയ്തത്. കസ്റ്റഡിയിലുള്ള ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ഇവർ കൈക്കൂലി വാങ്ങിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. […]

കെവിൻ കൊലക്കേസ്; നിർണായക വിവരങ്ങൾ പുറത്ത്.

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കെവിനെ ഭാര്യാസഹോദരൻ ഷാനു കൊലപ്പെട്ടുത്തുകയായിരുന്നെന്ന് പോലീസ് നിഗമനം. എന്നാൽ ഷാനു ഇത് നിഷേധിക്കുകയാണ് ചെയ്തത്. കാറിൽ കൊണ്ടുപോകുന്നതിനിടെ കെവിൻ രക്ഷപ്പെട്ടുകയായിരുന്നെന്നും പിന്നീട് കണ്ടെത്താനായില്ലന്നും, രക്ഷപ്പെട്ട് ഓടുമ്പോൾ തോട്ടിൽ വീണ് മുങ്ങി മരിച്ചതാകാമെന്നും ഷാനു പോലീസിനോട് വെളിപ്പെടുത്തിയത്. അതേസമയം കെവിന്റെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് അരയ്‌ക്കൊപ്പം വെള്ളമേ ഉള്ളൂവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ മുങ്ങിമരിക്കാനുള്ള സാധ്യത കുറവാണെന്നതിനാൽ ഷാനുവിന്റെ മൊഴി വിശ്വസിക്കാൻ പോലീസ് തയ്യാറായിട്ടില്ല. കെവിൻ കൊലപാതകക്കേസിൽ ഒന്നാം പ്രതിയായ ഷാനു ചാക്കോയും […]

കെവിന്റെ മരണം; എസ്. ഐയുടെ അറിവോടെ, ഷാനു ചാക്കോയുടെ മൊഴി പുറത്ത്.

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ എസ്. ഐയും അറിഞ്ഞിരുന്നതായി ഷാനുവിന്റെ മൊഴി പുറത്ത്്. തട്ടിക്കൊണ്ടുപോകും വഴി ഷാനു ചാക്കോയും ഗാന്ധിനഗർ എസ്. ഐയും ഫോണിൽ സംസാരിച്ചിരുന്നതായി കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധു അനീഷ് വെളിപ്പെടുത്തി. ഇരുവരും മൂന്ന് തവണ ഫോണിൽ സംസാരിച്ചിരുന്നു. ഇതിൽ രണ്ട് തവണ എസ്. ഐ ഷാനുവിനെ അങ്ങോട്ട് വിളിച്ചതാണ്. തലേദിവസം രാത്രി പട്രോളിംഗിനിടെ ഷാനുവിനെ എസ്. ഐ ചോദ്യം ചെയ്തിരുന്നു. അപ്പോൾ എസ്. ഐക്ക് 10000 രൂപ നൽകിയെന്ന് ഷാനു പറഞ്ഞതായും അനീഷ് പറഞ്ഞു. തെന്മലയിൽ കാർ […]

കെ. എസ്. ആർ. ടി. സിയിൽ ജോലി ലഭിക്കാനായി കാത്തിരിക്കെയാണ് നിയാസ് പ്രതിയായത്.

സ്വന്തം ലേഖകൻ കോട്ടയം: കെ. എസ്. ആർ. ടി. സി ജീവനക്കാരനായ പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനത്തിനുള്ള അപേക്ഷയും നടപടികളും തുടരുന്നതിനിടെയാണ് കെവിൻ കൊലപാതകക്കേസിൽ നിയാസ് പ്രതിയായത്. കെ. എസ്. ആർ. ടി. സിയിൽ ഡ്രൈവറായിരുന്ന നിയാസിന്റെ പിതാവ് നാസിറുദ്ദീൻ ഒരു മാസം മുൻപ് ആത്മഹത്യ ചെയ്യുകയായിരുന്നു. നീനുവിന്റെ മാതാവ് രഹ്നയുടെ മൂത്ത സഹോദരനാണ് നാസിറുദ്ദീൻ. ഇദ്ദേഹം മരിച്ചതോടെ കെ. എസ്. ആർ. ടി. സിയിൽ ജോലി ലഭിക്കാനായി ആശ്രിതനിയമനത്തിനുള്ള അപേക്ഷ നിയാസ് സമർപ്പിച്ചിരുന്നു. ഇതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി […]