കെവിന്റെ മരണ കാരണം വെളിപ്പെടുത്തി ഫോറൻസിക് റിപ്പോർട്ട്.

കെവിന്റെ മരണ കാരണം വെളിപ്പെടുത്തി ഫോറൻസിക് റിപ്പോർട്ട്.

സ്വന്തം ലേഖകൻ

കോട്ടയം: തലയ്ക്കടിയേറ്റു ബോധം പോയ കെവിനെ പ്രതികൾ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയത്തെന്ന് പ്രഥമിക നിഗമനം. ഫോറൻസിക് പരിശോധനയിലെ പ്രാഥമിക റിപ്പോർട്ടും കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധുവായ അനീഷ് നൽകിയ മൊഴിടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേക്കാണ് എത്തുന്നത്.
കെവിന്റെ മൃതദേഹത്തിൽ കണ്ണിനുമുകളിൽ ശക്തമായ ക്ഷതവും വലിയ മുറിവുമുണ്ടായിരുന്നു. ഇത് ഏതെങ്കിലും തരത്തിലുളള ആയുധം ഉപയോഗിച്ചതാണെന്നാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്്. ഈ ക്ഷതം കെവിനെ അബോധാവസ്ഥയിലാക്കിയെന്നാണു ഫൊറൻസിക് സർജൻമാരുടെ നിഗമനം. തുടർന്ന് ഷാനുവും സംഘവും ചേർന്ന് കെവിനെ ആറ്റിലേക്ക് എറിഞ്ഞതാവാമെന്ന് അനീഷ് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നതെന്ന് പോലീസ് പറയുന്നു. കെവിനും അനീഷും വെവ്വേറെ വാഹനങ്ങളിലായിരുന്നു. തെൻമലയിൽ കെവിന്റെ മൃതദേഹം കണ്ട സ്ഥലത്തിനുസമീപം തന്നെ കൊണ്ടുപോയ വാഹനം നിർത്തിയിരുന്നുവെന്നും ആ സമയം മുന്നിലെ വാഹനത്തിൽനിന്നു കെവിനെ പുറത്തിറക്കി റോഡിൽ കിടത്തുന്നത് കണ്ടുവെന്നുമാണ് അനീഷിന്റെ മൊഴി. അബോധാവസ്ഥയിലായ കെവിൻ മരിച്ചെന്നുകരുതി വെളളത്തിലെറിയാനുളള സാധ്യതയും പോലീസ് തളളിക്കളഞ്ഞിട്ടില്ല.