കെവിന്റെ മരണം; എസ്. ഐയുടെ അറിവോടെ, ഷാനു ചാക്കോയുടെ മൊഴി പുറത്ത്.

കെവിന്റെ മരണം; എസ്. ഐയുടെ അറിവോടെ, ഷാനു ചാക്കോയുടെ മൊഴി പുറത്ത്.

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ എസ്. ഐയും അറിഞ്ഞിരുന്നതായി ഷാനുവിന്റെ മൊഴി പുറത്ത്്. തട്ടിക്കൊണ്ടുപോകും വഴി ഷാനു ചാക്കോയും ഗാന്ധിനഗർ എസ്. ഐയും ഫോണിൽ സംസാരിച്ചിരുന്നതായി കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധു അനീഷ് വെളിപ്പെടുത്തി. ഇരുവരും മൂന്ന് തവണ ഫോണിൽ സംസാരിച്ചിരുന്നു. ഇതിൽ രണ്ട് തവണ എസ്. ഐ ഷാനുവിനെ അങ്ങോട്ട് വിളിച്ചതാണ്. തലേദിവസം രാത്രി പട്രോളിംഗിനിടെ ഷാനുവിനെ എസ്. ഐ ചോദ്യം ചെയ്തിരുന്നു. അപ്പോൾ എസ്. ഐക്ക് 10000 രൂപ നൽകിയെന്ന് ഷാനു പറഞ്ഞതായും അനീഷ് പറഞ്ഞു.
തെന്മലയിൽ കാർ നിർത്തിയപ്പോൾ കെവിൻ ഓടിരക്ഷപ്പെട്ടെന്നും കെവിന്റെ പുറകെ ഓടിയെങ്കിലും കണ്ടെത്താനായില്ലെന്നും ഷാനു പറയുന്നു. കണ്ടെത്താൻ പറ്റാതായതോടെ സംഘത്തിലുള്ളവർ തിരികെ വന്നു. അനീഷിനെ കോട്ടയത്ത് ഇറക്കിവിട്ടെന്നും ഷാനു പറഞ്ഞു. എന്നാൽ, കോട്ടയം മുതൽ പുനലൂർ വരെയുള്ള 95 കിലോമീറ്റർ ദൂരവും കെവിനെ മർദിച്ചതായി കഴിഞ്ഞദിവസം പുനലൂരിൽ അറസ്റ്റിലായ പ്രതികൾ പോലീസിനു മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനുവാണു മർദനത്തിനു നേതൃത്വം നൽകിയത്. മർദനമേറ്റു ബോധരഹിതനായി വീണ യുവാവിനെ ഷാനു ബൂട്ടിട്ട് ചവിട്ടിയെന്നും കൂട്ടു പ്രതികളുടെ മൊഴിയിലുണ്ട്.