ഇരുപതിനായിരത്തോളം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മ 9 തവണ “മരിച്ചു”: ഇപ്പോൾ സ്വന്തം നാട്ടിൽ വിശ്രമജീവിതം നയിക്കുന്നു: അവരുടെ പാട്ടുകളെക്കുറിച്ച് .

  കോട്ടയം: രണ്ടുമൂന്ന് വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഒരു വ്യാജവാർത്ത പ്രചരിച്ചത് പ്രിയ വായനക്കാരിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടായിരിക്കും . പ്രശസ്ത തെന്നിന്ത്യൻ ഗായിക എസ് ജാനകി അന്തരിച്ചു എന്ന വ്യാജവാർത്തയാണ് എവിടെനിന്നോ പൊട്ടിമുളച്ച് നവമാധ്യമങ്ങളിലൊക്കെ കറങ്ങി തിരിഞ്ഞത് . ഒമ്പതാമത്തെ തവണയാണത്രേ എസ് ജാനകി മരിച്ചു എന്ന വ്യാജവാർത്ത ഒരു വഴിപാട് പോലെ ഓരോ വർഷവും പ്രചരിക്കുന്നതോർക്കണം. ഇത്തരം വ്യാജവാർത്തകൾക്കെതിരെ ചലച്ചിത്ര രംഗത്തെ പലരും വളരെ വേദനാജനകമായി അന്നേ പ്രതികരിച്ചിരുന്നു. എന്തായാലും ജാനകിയമ്മ മരിച്ചില്ലെന്നു മാത്രമല്ല ഒരു മനുഷ്യ ജീവിതത്തിന്റെ സാക്ഷാത്ക്കാരം എന്ന […]

കുമരകത്ത് വീണ്ടും രണ്ടിടത്ത് കേബിൾ കുരുക്ക്:

  കുമരകം : കുമരകത്ത് രണ്ടിടത്ത് കേബിൾ താഴ്ന്നു കിടന്ന് അപകടക്കെണി. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. മരിയാഭവൻ – ഉമ്മാച്ചേരിൽ റോഡിൻ്റെ പ്രവേശന കവാടവും പരിസരവും സ്വകാര്യ കമ്പിനികൾ സ്ഥാപിച്ച കേബിളുകൾ മൂലം അപകടക്കെണിയായി മാറി. ഇന്ന് തന്നെ കേബിളിൽ ഉടക്കി രണ്ട് അപകടങ്ങൾ നടന്നതായി സമീപത്തെ കട ഉടമകൾ പറഞ്ഞു. ഉമ്മാച്ചേരി റോഡിന് കുറുകെ താഴ്ന്നു കിടന്ന കേബിൾ സമീപ വാസികൾ താല്ക്കാലികമായി അപകടം ഒഴിവാക്കാൻ പൊക്കി കെട്ടി. എങ്കിലും സമീപത്ത് ഇപ്പോഴും താഴ്ന്നു കിടക്കുന്ന കേബിളുകൾ അവശേഷിക്കുന്നുണ്ട്. ചന്തക്കവലയിലും […]

ലോകസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെൻ്റ്” മണ്‌ഡലത്തിൽ സിറ്റിംഗ് എം.പിയായ തോമസ് ചാഴികാടൻ വൻ വിജയം നേടുമെന്ന് മന്ത്രി വി എൻ വാസവൻ.

  കോട്ടയം: കേരളത്തിലെ 20സീറ്റ്‌ കളിലും എൽ ഡി എഫ് ന് വിജയപ്രതീക്ഷ ഉണ്ട്. കോട്ടയം മണ്ഡലത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച തോമസ് ചാഴിക്കാടൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മതനിരപേക്ഷതയാണ് ഉയർത്തി കാട്ടുന്നത്. ഫ്രാൻസിസ് ജോർജിന്റെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് ഉയർന്ന വാർത്തയ്ക്ക് UDF മറുപടി പറയണം. വ്യക്തമായ രാഷ്ട്രീയ നിലപാടാണ് തോമസ് ചാഴിക്കാടൻ സ്വീകരിക്കുന്നത്. അംഗീകൃത രാഷ്ട്രീയ പാർട്ടി സ്ഥാനാർഥിയല്ലാത്തിനാൽ സ്വതന്ത്ര ചിഹ്നം വോട്ട് തേടേണ്ടിവന്നത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വലിയ തിരിച്ചടിയാണന്നും ഇടതുപക്ഷ […]

ആലപ്പുഴ ഇ എസ് ഐ ആശുപത്രിയിൽ മോഷണം : ഏഴ് എ സി കംപ്രസറുകൾ മോഷ്ടിക്കപ്പെട്ടു.

  ആലപ്പുഴ : കടപ്പുറത്തുള്ള ഇ എസ് ഐ ആശുപത്രിയിൽ മോഷണം. ഏഴ് എ സി കംപ്രസറുകൾ മോഷ്ടിക്കപ്പെട്ടു. ഓപ്പറേഷൻ തിയേറ്ററിലെ എ സിയുടെ കംപ്രസറും മോഷണം പോയി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

താമരശേരി ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു

  കോഴിക്കോട്: താമരശേരി ചുരത്തിലെ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. താമരശേരി ചുരം ഒന്നാംവളവിനു താഴേ ലോറിയും ബൈക്കും കൂട്ടിയിടിച്ച് നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാം(68)ആണ് മരിച്ചത്. രാവിലെ 6 മണിയോടെയായിരുന്നു അപകടം. ഹൈവേ പൊലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. തടികയറ്റി ചുരം ഇറങ്ങിവരുകയായിരുന്ന താമരശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍.

ഭാര്യയുടെ ഓർമയ്ക്ക് നിർധന കുടുംബത്തിന് വിട് നിർമിച്ചു നൽകിയ ജോസഫ് കുര്യന് നാട്ടുകാരുടെ കൈയ്യടി

  അയ്മനം : നിർധന കുടുംബത്തിന് വീടുനിർമിച്ചു നല്കിയ അയ്മനം മങ്ങാട്ട് ജോസഫ് കുര്യന്റെ നല്ല പ്രവർത്തിക്ക് കൈയ്യടി. ഭാര്യയും ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് അംഗവുമായിരുന്ന പരേതയായ ബേബിക്കുട്ടി ജോസഫിന്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് പരേതയുടെ ഓർമ്മ നിലനിർത്തുവാനായാണ് ഭവന രഹിതനായ അയ്മനം പുത്തൻതോട് കൈപ്പള്ളിയിൽ .അനീഷിന് ജോസഫ് കുര്യൻ ഒരു വീട് നിർമിച്ചു നൽകിയത്. സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റും ചില സാമൂഹിക പ്രവർത്തകരും ചേർന്നാണ് അനീഷിന്റെ പേര് നിർദേശിച്ചത് എന്ന് ജോസഫ് കുര്യൻ പറഞ്ഞു. പുതിയ വീടിന്റെ താക്കോൽ ദാനം ഇന്ന് (23/04/2024 […]

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ജുഡിഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും.

  ഡൽഹി: കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ കെജ്‍രിവാളിനെ ഇന്ന് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. കെജ്‍രിവാളിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഇൻസുലിൻ ഉള്‍പ്പെടെ നല്‍കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിക്കും. കേസില്‍ ബി.ആര്‍.എസ് നേതാവ് കെ. കവിതയുടെ ജുഡിഷ്യല്‍ കസ്റ്റഡിയും ഇന്ന് അവസാനിക്കും. വീണ്ടും ചോദ്യംചെയ്യാൻ കവിതയുടെ കസ്റ്റഡി നീട്ടിനല്‍കാന്‍ സി.ബി.ഐ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

രാത്രി 9 മണിക്ക് ശേഷം മദ്യം നൽകാത്തതിന് ബെവ്കോ ജീവനക്കാരന്റെ കാർ തല്ലിത്തകർത്തു : ഉഴവൂരിലാണ് സംഭവം: അയർക്കുന്നം സ്വദേശിയെ തെരയുന്നു

  ഉഴവൂർ: രാത്രി ഒൻപതുമണിക്ക് ശേഷം മദ്യം നൽകാതിരുന്നതിനെ തുടർന്ന് കോട്ടയത്ത് ബെവ്കോ ജീവനക്കാരന്റെ കാർ അക്രമി തല്ലിപ്പൊളിച്ചു. കോട്ടയം ഉഴവൂർ ബെവ്കോ ഔട്ട് ലെറ്റ് ഷോപ് ഇൻ ചാർജ് കൃഷ്ണകുമാറിന്റെ കാറാണ് തല്ലിപ്പൊളിച്ചത്. അയർക്കുന്നം സ്വദേശിയാണ് ഹെൽമെറ്റ് ധരിച്ച് ആക്രമണം നടത്തിയത്. സംഭവത്തിൽ കുറുവിലങ്ങാട് പൊലീസ് കേസെടുത്തു.

രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി.വി. അൻവർ എം.എൽ.എ.

  പാലക്കാട്: രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി.വി. അൻവർ എം.എൽ.എ. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്നുമാത്രമേ വിളിക്കാനാവൂവെന്നായിരുന്നു പരാമർശം. പാലക്കാട് എടത്തനാട്ടുകരയിൽ നടന്ന എൽഡിഎഫ് പ്രചാരണയോഗത്തിലാണ് അൻവർ ഇത്തരത്തിൽ അപഹാസ പ്രസംഗം നടത്തിയത്. അൻവറിൻ്റെ പ്രസംഗത്തിലെ ഭാഗം ഇങ്ങനെ..’ഗാന്ധിയെന്ന പേര് പോലും കൂട്ടിച്ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽഗാന്ധി മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്ന സകല മനുഷ്യരും കഴിഞ്ഞ രണ്ടു ദിവസമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്താ സ്‌ഥിതി, നെഹ്റു കുടുംബത്തിൽ ഇങ്ങനെയൊരു മനുഷ്യൻ ഉണ്ടാകുമോ? നെഹ്റു കുടുംബത്തിന്റെ ജനിറ്റിക്‌സിൽ ജനിച്ച […]

ജസ്ന കേസ് പുനരന്വേഷിക്കണോ? ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും.

  തിരുവനന്തപുരം: ജസ്നയുടെ തിരോധാന കേസിലെ തുടരന്വേഷണ ഹര്‍ജിയില്‍ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. സിബിഐ അന്വേഷണത്തിലെ കാര്യക്ഷമത ചോദ്യം ചെയ്തു ജസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുന്നത്.വീട്ടില്‍ നിന്ന് തെളിവുകള്‍ കണ്ടെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെന്നായിരുന്നു സിബിഐയുടെ മറുപടി.കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍ കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ നേരിട്ടു ഹാജരായി. രക്തം പുരണ്ട വസ്ത്രം കേരള […]