സ്ത്രീകൾക്കും കുട്ടികൾക്കും സേവനം വിരൽ തുമ്പിൽ;വണ്‍സ്റ്റോപ്പ് സെന്‍ററിന് 49 ലക്ഷം അനുവദിച്ചു

സ്വന്തംലേഖകൻ കോട്ടയം :പീഡനത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന വണ്‍ സ്റ്റോപ്പ് സെന്‍റര്‍ ആരംഭിക്കുന്നതിന് ജില്ലയ്ക്ക് 49 ലക്ഷം രൂപ അനുവദിച്ചു. ആദ്യഘട്ടമായി 24 ലക്ഷം രൂപ ജില്ലാ കളക്ടറുടെ പേരില്‍ ലഭ്യമായിട്ടുണ്ട്. അതിക്രമത്തിന് വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചികിത്സ, കൗണ്‍സിലിംഗ്, താമസ സൗകര്യം, നിയമ സഹായം എന്നിവ വണ്‍ സ്റ്റോപ് സെന്‍ററില്‍ ലഭ്യമാകും. സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ ജൂലൈ 30നകം താത്കാലിക സെന്‍റര്‍ ആരംഭിക്കാനും വിപുല സൗകര്യങ്ങളുളള കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. […]

സാക്ഷര കോട്ടയത്തിന് മുപ്പത് വയസ്; സ്വപ്നം സാക്ഷാത്കരിച്ചവര്‍ക്ക് നഗരത്തിന്‍റെ ആദരം

സ്വന്തംലേഖകൻ കോട്ടയം : സമ്പൂർണ സാക്ഷരത നഗരം എന്ന ഖ്യാതി സ്വന്തമായതിന്‍റെ മുപ്പതാം വാര്‍ഷിക ദിനത്തില്‍ സ്വപ്ന നേട്ടത്തിലേക്ക് കൈപിടിച്ചു നടത്തിയവര്‍ക്ക് കോട്ടയത്തിന്‍റെ ആദരം. മുനിസിപ്പാലിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ 1989ലെ സാക്ഷരതാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ നഗരസഭാ കൗണ്‍സിലര്‍മാര്‍, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആദരിച്ചു. അക്ഷരങ്ങളുടെ പിന്‍ബലമില്ലാതെ നാടിന്‍റെ വികസനം സാക്ഷാത്കരിക്കാനാവില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു. സാക്ഷരതാ പ്രവര്‍ത്തന മികവിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ യുവ പുരസ്കാരം നേടിയ ഇന്ദുലേഖയെയും 15 വര്‍ഷത്തിലധികമായി സാക്ഷരതാ […]

ഓപ്പറേഷൻ സാഗർ റാണി: ജില്ലയിൽ പിടിച്ചെടുത്തത് 15 കിലോ പഴകിയ മീൻ; 16 സ്ഥാപനങ്ങൾക്ക് നോട്ടീസ്; രണ്ടു സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ മീൻ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 15 കിലോ പഴകിയ മീൻ. അമോണിയം അടക്കമുള്ള രാസവസ്തുക്കൾ ചേർത്ത് മീൻ വിറ്റ 16 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയപ്പോൾ രണ്ടെണ്ണത്തിൽ നിന്നും പിഴ ഈടാക്കി. എന്നാൽ, കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ജില്ലയിൽ ഒരിടത്തു നിന്നു പോലും ഫോർമാലിന്റെ സാന്നിധ്യം മീനിൽ നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ട്രോളിംങ് നിരോധനം നിലനിൽക്കുന്നതിനാൽ തമിഴ്‌നാട്ടിൽ നിന്ന് അടക്കം വിവിധ സ്ഥലങ്ങളിൽ നിന്നും വൻ തോതിൽ കേരളത്തിലേയ്ക്ക് മീൻ എത്തുന്നുണ്ട്. […]

തട്ടുകടകൾ തട്ടിപ്പാകാതിരിക്കാൻ രാത്രിയിൽ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം: നഗരത്തിലെ തട്ടുകടകളിൽ അരിച്ചുപെറുക്കി സംയുക്ത പരിശോധന; വെള്ളത്തിൽ നിന്നും രോഗം പടരാതിരിക്കാൻ അതീവ ജാഗ്രത

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരത്തിൽ രാത്രിയിലെത്തി ഭക്ഷണം കഴിക്കുന്നത് ശുദ്ധവും വൃത്തിയുള്ളതുമായ ഭക്ഷണം ഉറപ്പാക്കാൻ രാത്രി കാല പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംയുക്ത സ്‌ക്വാഡ്. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേർന്നാണ് തിങ്കളാഴ്ച രാത്രിയിൽ നഗരത്തിൽ പരിശോധന നടത്തിയത്. കോട്ടയം നഗരത്തിൽ കളക്ടറേറ്റ്, മലയാള മനോരമ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി സെൻട്രൽ ജംഗ്ഷൻ, പുളിമൂട് ജംഗ്ഷൻ, കോടിമത എന്നിവിടങ്ങളിലെ തട്ടുകടകളിൽ സംഘം പരിശോധന നടത്തി. ഇതുകൂടാതെ രാത്രി വൈകിയും പ്രവർത്തിക്കുന്ന ഹോട്ടലുകളിലും, ബജിക്കടകളിലും, ലഘുഭക്ഷണങ്ങൾ ലഭ്യമാകുന്ന സ്ഥാപനങ്ങളിലും സ്‌ക്വാഡ് പരിശോധന നടത്തി. നഗരത്തിൽ […]

കോട്ടയം കഞ്ചാവ് മാഫിയായുടെ കേന്ദ്രമാകുന്നു: യുവമോർച്ച

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ കഞ്ചാവ് മാഫീയാകളുടെ സ്ഥിരം താവളമാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ കുറ്റപ്പെടുത്തി.അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇന്നലെ തിരുവാതുക്കൽ പ്രദേശത്ത് കഞ്ചാവ് ഗുണ്ടകളുടെ വീട് കയറിയുള്ള ആക്രമണം നടന്നതെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു. ഇന്നലെ ആക്രമണത്തിൽ പരിക്ക് പറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വേളൂർ സ്വദേശി കാർത്തിക്കിനെ സന്ദർശിച്ചു.പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന കഞ്ചാവ് ഗുണ്ടകളെ നിയമത്തിനു മുമ്പിൽക്കൊണ്ടുവന്ന് തക്കതായ ശിക്ഷനൽകാൻ പോലീസും, ബന്ധപ്പെട്ട അധികാരികളും തയ്യാറകണമെന്നും ലാൽ കൃഷ്ണ കൂട്ടിച്ചേർത്തു.. പരിക്ക്പ്പറ്റി ചികിൽസയിൽ കഴിയുന്ന […]

ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : ഹരിത കേരളം മിഷന്‍ നടപ്പിലാക്കുന്ന ഹരിത വിദ്യാലയത്തിന്‍റെ ഭാഗമായി കുട്ടികളില്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അവബോധം ഉണ്ടാക്കുന്നതിനായി കാഞ്ഞിരപ്പള്ളി അല്‍ഫീന്‍ സ്കൂളിലെ ഗ്രീന്‍ ടീമിന്‍റെ ആഭിമുഖ്യത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. “SAY NO TO PLASTIC” എന്ന വിഷയത്തെ ആസ്പദമാക്കി കാഞ്ഞിരപ്പള്ളി സബ് ഇന്‍സ്പെക്ടര്‍ എം എസ് ഫൈസല്‍ ചിത്രം വരച്ച് ഉത്ഘാടനം നിര്‍വ്വഹിക്കുകയും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു.സബ് ഇൻസ്പെടര്‍ ഷിബു, പ്രിൻസിപ്പാൾ വിനീത ജി നായർ ,ഹരിത കേരളം മിഷന്‍റെ പ്രതിനിധികളായ അന്‍ഷാദ് ഇസ്മായില്‍ […]

കെയര്‍ഹോം പദ്ധതിയുടെ തണലിൽ ബാബുവിനും കുടുംബത്തിനും വീടൊരുങ്ങി

  സ്വന്തംലേഖകൻ കോട്ടയം : കെയര്‍ഹോം പദ്ധതിയില്‍ ബാബുവിനും കുടുംബത്തിനും വീടൊരുങ്ങി പ്രളയബാധിതര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുന്ന സഹകരണവകുപ്പിന്‍റെ കെയര്‍ഹോം പദ്ധതിയില്‍ അയ്മനം സ്വദേശി ബാബുവിനും കുടുംബത്തിനും വീടൊരുങ്ങി. അയ്മനം വില്ലേജ് സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ മേല്‍നോട്ടത്തിലാണ് 500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു ഹാളും രണ്ട് കിടപ്പുമുറികളും അടുക്കളയുമുള്ള വീടൊരുക്കിയത്. അയ്മനം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചെങ്ങളം പറമ്പില്‍ നിര്‍മിച്ച വീടിന് 6,33,968 രൂപ ചെലവായി. പലക കൊണ്ട് നിര്‍മ്മിച്ച ബാബുവിന്‍റെ വീട് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. കിടപ്പാടം സ്വപ്നം […]

പകര്‍ച്ച വ്യാധി ചികിത്സയ്ക്ക് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങൾ ; ശില്‍പശാല നടത്തി

കോട്ടയം : പകര്‍ച്ച വ്യാധി ചികിത്സയ്ക്കുളള സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി എന്‍.എച്ച്.എം ഹാളില്‍ നടന്ന ശില്പശാല ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു. 13 രോഗങ്ങളുടെ ചികിത്സയ്ക്കായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ടേബിള്‍ ടോപ്പ് മാതൃകയിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കളക്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍ മുഖ്യ പ്രഭാഷണം നടത്തി. ഡെങ്കിപ്പനി, എലിപ്പനി, നിപ്പ, മസ്തിഷ്ക ജ്വരം എന്നീ രോഗങ്ങളുടെ […]

കുന്നത്ത്കളത്തിലിനു പിന്നാലെ നഗരത്തിൽ വൻ ചിട്ടി തട്ടിപ്പ്: ഇടപാടുകാരെയും സർക്കാരിനെയും പറ്റിച്ച് കുന്നത്തിൽ കുറീസ്

സ്വന്തം ലേഖകൻ കോട്ടയം: സാധാരണക്കാരെ കബളിപ്പിച്ച് നൂറു കോടിയ്ക്ക് മുകളിൽ തട്ടിയെടുത്ത കുന്നത്ത് കളത്തിലിനു പിന്നാലെ നഗരമധ്യത്തിൽ വീണ്ടും ചിട്ടിതട്ടിപ്പ്. നഗരത്തിൽ തിരുനക്കരയിൽ പ്രവർത്തിക്കുന്ന കുന്നത്തിൽ കുറീസ് ചിട്ടി ചേർന്ന യുവാവിന് അടച്ച പണം തിരികെ കൊടുക്കുന്നില്ലന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കുന്നത്ത്കുറീസിൽ 2014 ൽ ചേർന്ന ചിട്ടിയുടെ തുകയാണ് വട്ടമെത്തിയിട്ടും തിരികെ നൽകാൻ കുറിക്കമ്പനി അധികൃതർ തയ്യാറാകാത്തത്. 2014ൽ ചേർന്ന ചിട്ടിയിൽ ആകെ അഞ്ച് തവണകളാണ് ഇദ്ദേഹം അടച്ചത്. ഇതിൽ ഒരു തവണ തുക അടച്ചില്ലെന്ന് ചിട്ടിക്കമ്പനി പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്. അടച്ച തുകയുടെ […]

കോട്ടയം ജില്ലയിൽ എച്ച് വൺ എൻ വൺ പടരുന്നു

സ്വന്തം ലേഖിക കോട്ടയം : കോട്ടയം ജില്ലയിൽ എച്ച് വൺ എൻ വൺ പടർന്ന് പിടിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ ചികിത്സിച്ച രണ്ട് ഡോക്ടർ ഉൾപ്പെടെയുള്ള 64 പേർക്ക് പനി സ്ഥിരീകരിച്ചു.എച്ച് വൺ എൻ വൺ ബാധിച്ച ഒരാൾ കഴിഞ്ഞ ദിവസം ജില്ലയിൽ മരിച്ചു. അതേസമയം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് കോട്ടയത്ത് എച്ച് വൺ എൻ വൺ പടർന്ന് പിടിക്കുന്നത്. ഇതിനോടകം ഒരാൾക്ക് മരണം സംഭവിക്കുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 64 […]