തിരുനക്കര ഓക്‌സിജൻ ഷോറൂമിൽ വൻ മോഷണം .നഗരമദ്ധ്യത്തിൽ മോഷണം നടന്നത് പോലീസിന്റെ മൂക്കിൻ തുമ്പിൽ ; ഷട്ടർ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷടാവ് ലക്ഷങ്ങളുടെ മൊബൈൽ ഫോൺ കവർന്നതായി സംശയം, പ്രതി മോഷ്ടിച്ചത് കവറിലിരുന്ന മൊബൈൽ ഫോണുകൾ മാത്രം.

തിരുനക്കര ഓക്‌സിജൻ ഷോറൂമിൽ വൻ മോഷണം .നഗരമദ്ധ്യത്തിൽ മോഷണം നടന്നത് പോലീസിന്റെ മൂക്കിൻ തുമ്പിൽ ; ഷട്ടർ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷടാവ് ലക്ഷങ്ങളുടെ മൊബൈൽ ഫോൺ കവർന്നതായി സംശയം, പ്രതി മോഷ്ടിച്ചത് കവറിലിരുന്ന മൊബൈൽ ഫോണുകൾ മാത്രം.

ക്രൈം ഡെസ്‌ക്

കോട്ടയം : നഗരമദ്ധ്യത്തിൽ തിരുനക്കര ഓക്‌സിജൻ മൊബൈൽ ഷോറൂമിൽ വൻ മോഷണം . ഷോറൂമിന്റെ ഷട്ടറിന്റെ നടുഭാഗം കമ്പിയോ കനമുള്ള വസ്തുകളോ ഉപയോഗിച്ച് ഉയർത്തിയ ശേഷം ഇരുസൈഡിലെയയും പൂട്ട് തകർക്കുയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുവഴിയാണ് മോഷ്ടാവ് അകത്ത് കടന്നത് എന്നാണ് പ്രാഥമിക നിഗമനം. അകത്ത് കടന്ന മോഷ്ടാവ് ലക്ഷങ്ങളുെട മൊബൈൽഫോണും പണവും കവർന്നതായാണ് സൂചന. സംഭവത്തിൽ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതി മോഷ്ടിച്ചത് കവറിൽ ഇരുന്ന മൊബൈൽ ഫോണുകൾ മാത്രമാണ്. ഈ സാഹചര്യത്തിൽ ഫോണുകളുടെ ഐ. എം. എ നമ്പറുകൾ പരിശോധിച്ച് മോഷണം ഫോണുകൾ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി പോലീസും ഓക്‌സിജൻ ജീവനക്കാരും ചേർന്ന് സ്‌റ്റോക്കുകൾ പരിശോധിച്ച് വരികയാണ്. ഇതിന് ശേഷം മാത്രമേ മോഷണം പോയ ഫോണുകളുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കുയുള്ളൂ. നഷ്ടപ്പെട്ട മൊബൈൽ ഫോണിന്റെയോ പണത്തിന്റെയോ വിവിവരം സംബബന്ധിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമല്ല. പരിശോധന പൂർത്തിയായാൽ മാത്രമേ ഇത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാകൂ.
വ്യാഴാഴ്ച്ച രാവിലെ ഒൻപത് മണിയോടെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടർ തകർന്നു കിടക്കുന്നത് കണ്ടത്തെിയത്. തുടർന്ന് വിവരം വെസ്റ്റ് സി. ഐ എം. ജെ അരുണിനെ അറിയിക്കുകയായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചതോടെയാണ് മോഷണം ആണെന്ന് വ്യക്തമായത്. നഗരമദ്ധ്യത്തിൽ തിരുനക്കര മൈതാനത്തിന് സമീപമായി പഴയ പ്രസ്സ് ക്ലബ് കെട്ടിടത്തിലാണ് ഓക്‌സിജൻ ഷോറൂം പ്രവർത്തിക്കുന്നത്. ഈ ഷോറൂമിന്റെ മുൻഭാഗത്തെ ഷട്ടറിന്റെ പൂട്ട് തല്ലിത്തകർത്ത നിലയിലാണ്. ഇതുവഴിയാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത് എന്ന് സംശയിച്ചിരിക്കുന്നത്. 24 മണിക്കൂറും പോലീസ് സാന്നിദ്ധ്യമുള്ള തിരുനക്കര മൈതാനത്തിന് സമീപത്ത് തന്നെയാണ് വൻ മോഷണം നടന്നതെന്ന് പോലീസിനെ ഞെട്ടിക്കുന്നത്. കഴിഞ്ഞ ദിവസം നഗരമദ്ധ്യത്തിൽ കൊറിയർ സ്ഥാപനത്തിൽ പെപ്പർ സ്‌പ്രേ പ്രയോഗിച്ച് ഗുണ്ടാസംഘം ലക്ഷങ്ങളുടെ കവർച്ച നടത്തിരുന്നു. ഇതിന്റെ പിന്നാലെയാണ് തിരുനക്കരയിലെ ഓക്‌സിജൻ ഷോറൂമിലും മോഷണം നടന്നത്.

തിരുനക്കരയിലെ ഓക്സിജൻ ഷോറൂമിൽ രണ്ട് നിലയിലായി ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണുകളും ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളുമാണ് ഉള്ളത്. ഈ ഷോറൂമിൽ പ്രതിദിനം മൂന്ന് ലക്ഷത്തിലധികം രൂപയുടെ വരെ വിറ്റുവരവ് വരെ ഉണ്ടാകാറുണ്ടെന്നാണ് അവകാശവാദം. ഇതിനെയാണ് ഇപ്പോൾ മോഷണം നടന്നിരിക്കുന്നത്. ഓക്‌സിജൻ ഷോറൂമിനുള്ളിൽ കയറിയ പ്രതി മൊബൈൽ ഫോണുകൾ കവർച്ച ചെയ്തതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒന്നിലധികം പേർ സംഘത്തിലുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഒന്നിലധികം പേർ ഉണ്ടെങ്കിൽ മാത്രമേ ഒരാൾ പുറത്ത് നിന്ന് നീരിക്ഷണം നടത്തുകയുംഷട്ടർ പൊളിക്കുകയും അകത്ത് കയറാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ നഗരത്തിലെ ക്രിമിനൽ സംഘങ്ങളെയും കഞ്ചാവ് സംഘങ്ങളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കൊറിയർ സ്ഥാപനത്തിൽ മോഷണം നടത്തിയ ക്രിമിനലുകൾക്ക് ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈ പ്രശ്‌നത്തിൽ മുമ്പ് ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നവരുടെ പട്ടിക പോലീസ് തയ്യാറാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയം ഡി. വൈ. എസ്. പി ആർ. ശ്രീകുമാർ , സി. ഐ എം. ജെ അരുൺ എന്നിവരുടെ നേതൃത്വത്തിൽ വൻപോലീസ് സംഘം  സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയാൽ മാത്രമേ എത്ര രൂപയുടെസാധനങ്ങളും പണവും നഷ്ടമായിട്ടുണ്ട് എന്ന് പറയാൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടിമതയിൽ പ്രവർത്തിക്കുന്ന വെസ്റ്റ് പോലീസ് സ്‌റ്റേഷൻ
നഗരമദ്ധ്യത്തിലേക്ക് മാറ്റിസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നഗരത്തിലെ വ്യവസായി ശ്രീകുമാർ നേരെത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയ്ക്കും സംസ്ഥാനപോലീസ് മേധാവി എന്നിവരടക്കമുള്ളവർക്ക് പരാതി കൊടുത്തിട്ടും നടപടികളൊന്നും ആവാതെ വന്നതോടെയാണ് പരാതിയുമായി ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ പോലീസ്  നഗരമദ്ധ്യത്തിൽ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുവാൻ സ്ഥലം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനപോലീസ് മേധാവി ശ്രീകുമാർ പരാതി കോട്ടയം ഡിവൈഎസ്പിക്ക് കൈമാറുകയുംം ചെയ്തിരുന്നു. ഈ പരാതിയിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയിലാണ് നഗരമദ്ധ്യത്തിൽ അക്രമസംഭവങ്ങൾ വർദ്ധിച്ചത്
. ഇത് പോലീസിന്റെ വൻ വീഴച്ചയാണ് ചൂണ്ടിക്കാണിക്കുന്നത്.

നഗരമദ്ധ്യത്തിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ക്രിമിനൽ സംഘങ്ങൾ വ്യാപകമാകുന്നതായാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആദ്യം കുരുമുളക് സ്‌പ്രെ പ്രയോഗിച്ച് ആക്രമണം നടത്തുകയും പിന്നീട് നഗരമദ്ധ്യത്തിൽ മോഷണം നടത്തുകയും ചെയ്യുകയായിരുന്നു. തിരുനക്കര മൈതാനത്ത് പോലും രാത്രിയും പകലുമില്ലാതെ സാമൂഹ്യ വിരുദ്ധർ തമ്പടിച്ചിരിക്കുയാണ്. ഈ സാഹചര്യത്തിൽ പോലീസിന്റെ പെട്രോളിങ്ങ് ശക്തമല്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.മുൻപ്
രാത്രിയും പകലുമില്ലാതെ ഷാഡോ പോലീസ് സംഘം പരിശോധന നടത്തിയിരുന്നതിനാൽ ക്രിമിനലുകളെ അമർച്ച ചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഷാഡോ പോലീസുകാരെ പിരിച്ചുവിട്ട അവസ്ഥയിലാണ്. ഇതിന് പിന്നാലെയാണ് ഈ സാമൂഹഹ്യ വിരുദ്ധർ നഗരം കീഴടക്കിയിരുന്നത്. ഇത് പോലീസിന്റെ വൻവീഴച്ചയാണെന്ന ആരോപണമുയർന്നിട്ടുണ്ട്.
സയന്റിഫിക് വിദഗ്ധരും ഡോഗ് സ്‌കോഡും പരിശോധനയ്ക്കായി ഓക്‌സിജൻ ഷോറൂമിൽ എത്തിയിട്ടുണ്ട്. ഇവരുടെ പരിശോധന കഴിഞ്ഞ ശേഷം മാത്രമേ സ്‌റ്റോക്കിന്റെ കണക്കെടുപ്പ് ഉണ്ടാകും. ഇതിന് ശേഷം മാത്രമേ നഷ്ടം വിലയിരുത്താൻ സാധിക്കൂവെന്ന് പോലീസ് അറിയിച്ചു.

Tags :