ജില്ലാ സഹോദയ വോളിബോൾ ടൂർണമെന്റിൽ കുന്നും ഭാഗം സെന്റ് ജോസഫ് സ്കൂളിന് രണ്ടാം സ്ഥാനം

ജില്ലാ സഹോദയ വോളിബോൾ ടൂർണമെന്റിൽ കുന്നും ഭാഗം സെന്റ് ജോസഫ് സ്കൂളിന് രണ്ടാം സ്ഥാനം

സ്വന്തം ലേഖകൻ

കോട്ടയം . വൈക്കത്തു വച്ചു നടന്ന ജില്ലാ സഹോദയാ വോളി ബോൾ ടൂർണമെന്റിൽ കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ് സ്കൂൾ രണ്ടാം സ്ഥാനം നേടി. ജില്ലയിലെ ഏഴ് സ്കൂളുകൾ മൽസര രംഗത്തുണ്ടായിരുന്നു
സെന്റ് ജോസഫ് സ്കൂൾ ടീമിൽ ക്യാപ്റ്റൻ അസ്ലാം, അമിത് ,കാർത്തിക് , ഫാസിൽ, അഫ്സൽ, ഡെന്നീസ്, അർജുൻ , അബിൻഷാ, അമീൻ, അൻവിൻ എന്നിവരും ഉണ്ടായിരുന്നു. ടൂർണമെന്റിലെ ബെസ്റ്റ് സെറ്ററായി ടീമംഗം ഫാസിലിനെ തിരഞ്ഞെടുത്തതും സ്കൂളിന് നേട്ടമായി

ടി എസ് തോമസ്, അൽഫോൻസാ എന്നിവരായിരുന്നു ടീമിന്റെ പരിശീലകർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group