ദേവലോകം അരമനയിലേയ്ക്ക് യാക്കോബായ സഭയുടെ മാർച്ച്: നഗരത്തിൽ ബുധനാഴ്ച ഗതാഗത ക്രമീകരണം

ദേവലോകം അരമനയിലേയ്ക്ക് യാക്കോബായ സഭയുടെ മാർച്ച്: നഗരത്തിൽ ബുധനാഴ്ച ഗതാഗത ക്രമീകരണം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ദേവലോകം അരമനയിലേക്ക് യാക്കോബായ സഭ നടത്തുന്ന മാർച്ചിനോടനുബന്ധിച്ച് കോട്ടയം നഗരത്തിലെ ഗതാഗത ക്രമീകരണം. ഗതാഗതക്രമീകരണം രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ആരംഭിക്കും.

കോട്ടയം ടൗണിൽനിന്നു കെ.കെ. റോഡേ കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ ലോഗോസ് ജങ്ഷനിൽനിന്നു പോലീസ് ക്ലബ്, ഇറഞ്ഞാൽ റോഡുവഴി കഞ്ഞിക്കുഴി എത്തി പോകേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ. കെ. റോഡേ കിഴക്കുനിന്നും വരുന്ന വാഹനങ്ങൾ വടവാതൂർ മിൽമാ ഭാഗത്തുനിന്നു (തേംപ്രവാൽ റോഡ് ജങ്ഷൻ) വലത്തേക്ക് തിരിഞ്ഞ് മോസ്‌കോ ജങ്ഷനിലെത്തി അവിടെനിന്നും തിരിഞ്ഞ് ചവിട്ടുവരി ഭാഗത്ത് എം.സി. റോഡിലെത്തി ഏറ്റുമാനൂർ ഭാഗത്തേയ്ക്കോ, കോട്ടയം ഭാഗത്തേയ്ക്കോ പോകേണ്ടതാണ്.

പുതുപ്പള്ളി ഭാഗത്തുനിന്നു കോട്ടയം ടൗണിലേക്ക് വരുന്ന വാഹനങ്ങൾ റബർ ബോർഡ് ജങ്ഷൻ, മാധവൻപടി വഴി കെ.കെ. റോഡിൽ പ്രവേശിച്ച് വടവാതൂർ എത്തി മിൽമാ ഭാഗത്തുനിന്നു (തേംപ്രവാൽ റോഡ് ജങ്ഷൻ) ഇടത്തേക്ക് തിരിഞ്ഞ് മോസ്‌കോ ജങ്ഷൻ, ചവിട്ടുവരി വഴി പോകേണ്ടതാണ്.

കെ.കെ. റോഡേ കിഴക്കുനിന്നു വരുന്ന ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മണർകാട് കവല, പുതുപ്പള്ളി, ഞാലിയാകുഴി, തെങ്ങണാ വഴി പോകേണ്ടതാണ്. ചങ്ങനാശേരി ഭാഗത്ത് നിന്നു കെ. കെ. റോഡെ കിഴക്കോട്ട് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ, ദിവാൻ കവല, നാൽക്കവല, എരമല്ലൂർ പുതുപ്പള്ളി, മണർകാട് വഴി പോകേണ്ടതാണ്.

മണർകാട്നിന്നു എർണാകുളം ഭാഗത്തെക്ക് പോകേണ്ട വാഹനങ്ങൾ മണർകാട് ജങ്ഷൻ, തിരുവഞ്ചൂർ, പൂവത്തുംമൂട് വഴി പോകേണ്ടതാണ്.