തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയിൽ മിന്നൽ വേഗത്തിൽ ഇടപെടലുമായി നഗരസഭ അദ്ധ്യക്ഷ; നാഗമ്പടത്തെ തലകൊയ്യും ബോർഡ് മാറ്റിയത് അതിവേഗം

തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയിൽ മിന്നൽ വേഗത്തിൽ ഇടപെടലുമായി നഗരസഭ അദ്ധ്യക്ഷ; നാഗമ്പടത്തെ തലകൊയ്യും ബോർഡ് മാറ്റിയത് അതിവേഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടം റെയിൽവേ മേൽപ്പാലത്തിൽ അപകടകരമായി നിന്ന ബോർഡുകൾ ഉയരം കൂട്ടി സ്ഥാപിച്ചത് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ ഇടപെടലിനെ തുടർന്ന് . തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് നഗരസഭ അദ്ധ്യക്ഷ പ്രശ്‌നത്തിൽ ഇടപെട്ടതും അതിവേഗം പോസ്റ്റിലെ ബോർഡിന്റെ ഉയരം കൂട്ടാൻ നിർദേശം നൽകിയതും.

കഴിഞ്ഞ ദിവസമാണ് നാഗമ്പടം പാലത്തിൽ അപകടകരമായി പോസ്റ്റുകളിൽ പരസ്യ ബോർഡുകൾ നിൽക്കുന്നതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയത്. എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസ് ജില്ലാ കളക്ടർ സുധീർ ബാബുവിനു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ വാർത്ത പ്രസിദ്ധീകരിച്ച ഉടൻ തന്നെ പ്രശ്‌നത്തിൽ നഗരസഭ അദ്ധ്യക്ഷ സോന ഇടപെടുകയായിരുന്നു. നാഗമ്പടം പാലത്തിൽ സന്ദർശനം നടത്തിയ സോന വാർത്ത സത്യമാണെന്ന് കണ്ടെത്തി.

സാധാരണക്കാർക്ക് അപകടമുണ്ടാക്കാനിടയുള്ള വിധം താഴ്ന്നിരുന്ന ബോർഡ് മാറ്റി സ്ഥാപിക്കാനായിരുന്നു നിർദേശം. പിറ്റേന്ന് തന്നെ ബോർഡ് മാറ്റി സ്ഥാപിക്കുകയും ചെയ്തു.