നാഷണല്‍ ലോക് അദാലത്ത്: ഒക്ടോബർ 12ന്

സ്വന്തം ലേഖകൻ കോട്ടയം : ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില ഒക്ടോബർ 12 ന് ദേശീയ ലോക് അദാലത്ത് നടത്തും. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍, കുടുംബകോടതിയിലെ കേസുകള്‍, വാഹനാപകട നഷ്ടപരിഹാരം, പണമിടപാട്, എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍, ജലവിഭവ വകുപ്പ്, കെ.എസ്.ഇ.ബി, രജിസ്ട്രേഷന്‍, ലേബര്‍ തുടങ്ങിയ വകുപ്പുകള്‍ കക്ഷിയായ കേസുകള്‍ തുടങ്ങിയവ പരിഗണിക്കും. കോടതിയുടെ പരിഗണനയില്‍ എത്താത്ത പരാതികളും അദാലത്തില്‍ ഉള്‍പ്പെടുത്തും. വിശദ വിവരങ്ങള്‍ക്ക് അതത് താലുക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുമായി ബന്ധപ്പെടണം. അദാലത്തിന്‍റെ തീരുമാനം അന്തിമ മാണെന്നും അതിന്‍മേല്‍ അപ്പീല്‍ സാധ്യമല്ലെന്നും ജില്ലാ […]

സ്കോളർഷിപ്പിലെ അനീതി: സർക്കാർ തീരുമാനം വഞ്ചനാ പരം: ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം :   പ്രീമെട്രിക് സ്‌കോളർഷിപ് വിതരണത്തിന് പിന്നോക്ക വിഭാഗം വിദ്യാർത്ഥികളെയും അൺ എയ്ഡഡ് സ്‌കൂളുകളെയും ഒഴിവാക്കി  സർക്കാർ സ്വീകരിച്ചമാനദണ്ഡം ഏകപക്ഷീയവും വഞ്ചനാപരവുമാണെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു  ആരോപിച്ചു. കെ.ഇ.ആർപ്രകാരം സർക്കാർ /സർക്കാർ എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിലെ ഒ.ബി.സി യിൽപ്പെട്ട കുട്ടികൾക്ക്  പഠന മികവിന്റെയും, ജാതി അടിസ്ഥാനത്തിലുമാണ് സ്‌കോളർഷിപ് നൽകിവരുന്നത് 50%കേന്ദ്ര സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഒ.ബിസി പ്രീമെട്രിക് സ്‌കോളർഷിപ്പിൽ അംഗീകൃത അൺ എയ്ഡഡ് വിദ്യാർത്ഥികളെ ഒഴിവാക്കിയിരിക്കുകയാണ്. ഈ സ്‌കൂളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട […]

നിർമ്മാണം ആരംഭിക്കാത്ത പ്രവർത്തികൾക്ക് മുൻകൂർ പണം നൽകിയതായി ആരോപണം: ഏറ്റുമാനൂർ നഗരസഭാ കൗൺസിലിൽ ബഹളം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ :നിർമ്മാണം ആരംഭിക്കാത്ത പദ്ധതികൾക്ക് മുൻകൂർ പണം അനുവദിച്ചതായി ആരോപിച്ച് ഏറ്റുമാനൂർ നഗരസഭ കൗൺസിലിൽ ബഹളം. നഗരസഭയുടെ കൗൺസിൽ യോഗത്തിലാണ് 2018 – 2019 സാമ്പത്തിക വർഷം ഏറ്റുമാനൂർ നഗരസഭയിൽ നിർമ്മാണം ആരംഭിക്കാത്ത പല പദ്ധതികൾക്കും നിയമവിരുദ്ധമായി മുൻകൂറായി പണം നൽകി എന്ന ആരോപണവുമായി വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ് വിനോദ് രംഗത്ത് എത്തിയത്. 24 ലക്ഷം രൂപ വക ഇരുത്തിയിരുന്ന റിംഗ് കമ്പോസ്റ്റ് പദ്ധതിയിൽ ഇത് നിർമ്മിക്കുന്നതിന് മുമ്പ് തന്നെ മാർച്ച് മാസം കരാറുകാരന് 10 ലക്ഷം […]

നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചു: തീയും പുകയും ഉയർന്നത് ബേക്കർ ജംഗ്ഷനിൽ വന്ന ഓർഡിനറി ബസിൽ; നഗരമധ്യത്തിൽ വൻ ഗതാഗതക്കുരുക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചു. തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാരെ ബസിനുള്ളിൽ നിന്നും അതിവേഗം പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ബേക്കർ ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയത്തു നിന്നും ചേർത്തലയിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി  ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബോണറ്റിന്റെ ഭാഗത്തു നിന്നും തീയും പുകയും ഉയരുകയായിരുന്നു. നിറയെ യാത്രക്കാരുമായി എത്തിയ ബസ് ബേക്കർ ജംഗ്ഷനിലെ കയറ്റം കയറുമ്പോഴാണ് തീയും പുകയും കണ്ടത്. ഉടൻ തന്നെ ബേക്കർ ജംഗ്ഷനിലെ സ്റ്റോപ്പിൽ ബസ് നിർത്തി […]

കോട്ടയം മെഡിക്കൽ കോളേജിൽ യുവഡോക്ടറുടെ ആത്മഹത്യാശ്രമം ; കാരണക്കാരനായ വകുപ്പ് മേധാവിയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പി. ജി അസോസിയേഷൻ പ്രതിഷേധത്തിൽ

  സ്വന്തം ലേഖകൻ ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പിജി ഡോക്ടർ ജീവനൊടുക്കാൻ ശ്രമിച്ചു. അമിതമായി ജോലി ചെയ്യിപ്പിക്കൽ, മാനസിക പീഡനം, അവധി നിരാകരിക്കൽ തുടങ്ങിയ കാരണങ്ങളാലാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പറയുന്നു. വൈക്കം സ്വദേശിയായ മൂന്നാം വർഷ പിജി ഡോക്ടറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ ഗൈനക്കോളജി വിഭാഗത്തിലെ ബാത്ത് റൂമിൽ വച്ചായിരുന്നു സംഭവം. അമിതമായി ഗുളിക കഴിച്ചശേഷം കൈയുടെ ഞരമ്പ് മുറിക്കുകയായിരുന്നു. ബാത്ത് റൂം അധികനേരമായി അടഞ്ഞുകിടക്കുന്നത് ശ്രദ്ധിച്ച ജീവനക്കാരി വിവരമറിയിച്ചതനുസരിച്ചു വാതിൽ പൊളിച്ച് ഡോക്ടറെ വെളിയിലിറക്കുകയായിരുന്നു. തുടർന്ന് […]

ശാസ്ത്രി റോഡിലെ ഓഫിസുകളുടെ പ്രവർത്തനത്തെ പോലും ബാധിച്ച് പെന്തക്കോസ്ത് സഭയുടെ പ്രാർഥന: ഇരുപതിലേറെ മൈക്കുകൾ ഉപയോഗിച്ച് ശല്യമായി മാറി പ്രാർഥന; ദൈവത്തിന് പോലും സഹിക്കാനാവാത്ത പ്രാർത്ഥന നടത്തുന്നത് നഗരമധ്യത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: ദൈവത്തെ ആരാധിക്കാനും, പ്രാർത്ഥിക്കാനും ആർക്കും യാതൊരു തടസവുമില്ല. പക്ഷേ, ഇത്തരത്തിൽ നാട്ടുകാരെ മുഴുവൻ ശല്യം ചെയ്ത് പ്രാർത്ഥന നടത്തരുതെന്ന് മാത്രമാണ് കോട്ടയം നഗരത്തിൽ ശാസ്ത്രി റോഡിലുള്ളവർക്ക് പറയാനുള്ളത്. ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടയ്ക്കു സമീപത്ത് പ്രവർത്തിക്കുന്ന ട്രേഡ് സെന്ററിലെ പെന്തക്കോസ്ത് സഭയുടെ പ്രാർത്ഥനയാണ് പട്ടാപ്പകൽ നാട്ടുകാർക്കും, സമീപത്തെ ഓഫിസുകൾക്കും ശല്യവും അരോചകവുമായി മാറിയിരിക്കുന്നത്. ഇരുപതിലേറെ മൈക്കുകളും, ബോക്‌സുകളുമായാണ് ശാസ്ത്രി റോഡിൽ ട്രേഡ് സെന്ററിൽ ഇപ്പോൾ പെന്തക്കോത്സ് സഭാ വിശ്വാസികൾ പ്രാർത്ഥിക്കുന്നത്. സാധാരണ ആരാധനയും പ്രാർത്ഥനയും തങ്ങളുടെ ഹാളിനുള്ളിൽ മാത്രമാണ് […]

സർക്കാരിന്റെ സൗജന്യ തൊഴിലതിഷ്ഠിത പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ കോട്ടയം: സർക്കാരിൻറെ സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ പാലാ രാമപുരത്ത് പ്രവർത്തിക്കുന്ന ട്രെയിനിങ് സെൻറർഇൽ സ്മോൾ ഓഫീസ് അഡ്മിനിസ്ട്രേഷൻ എന്ന കോഴ്സിലേക്ക് കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പഞ്ചായത്തുകളിൽ സ്ഥിരതാമസം ആയ മുസ്ലിം, ക്രിസ്ത്യൻ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപെട്ട,ഡിഗ്രി പൂർത്തിയാക്കിയ പെൺകുട്ടികളിൽ (18-30)നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ്, ഭക്ഷണം, താമസം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻ സി വി റ്റി സർട്ടിഫിക്കറ്റും ആകർഷകമായ ശമ്പളത്തിൽ ജോലിയും […]

എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് തുടക്കമായി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ഏറ്റുമാനൂരിൽ തുടക്കമായി. രാവിലെ പത്തിന് ജില്ലാ പ്രസിഡന്റ് രഞ്ജു കെ.മാത്യു പതാക ഉയർത്തി. തുടർന്ന് ജില്ലാ കൗൺസിലും, ജില്ലാ കമ്മിറ്റി യോഗവും വ്യാപാര ഭവനിൽ നടന്നു. തുടർന്ന് വാർഷിക റിപ്പോർട്ട് ജില്ലാ സെക്രട്ടറി വി.പി ബോബിനും വരവ് ചിലവ് കണക്ക് ജില്ലാ ട്രഷറർ സഞ്ജയ് എസ് നായരും അവതരിപ്പിച്ചു. ശമ്പള പരിഷ്‌കരണം, ആരോഗ്യ ഇൻഷ്വറൻസ് , വകുപ്പുകളുടെ സംയോജനം, ഖാദർ കമ്മിഷൻ റിപ്പോർട്ട്, എൻപിഎസ് ജീവനക്കാരുടെ വിഷയങ്ങൾ എന്നിവ കൗൺസിൽ യോഗം ചർച്ച ചെയ്തു. […]

നിര്യാതയായി

കോട്ടയം : വേളൂർ മനോജ്ഭവൻ പരേതനായ റ്റി. കെ കുട്ടിയുടെ ( റിട്ട. പഞ്ചായത്ത് എക്‌സിക്യൂട്ടിവ് ഓഫീസർ ) ഭാര്യയും വേളൂർ ഗവ. യു. പി സ്‌കൂൾ മുൻ അദ്ധ്യാപികയുമായിരുന്ന സുമതി (80 ) നിര്യാതയായി. മക്കൾ : ഡോ. മനോജ് കുമാർ ( അസി. ഡയറക്ടർ റീജിയണൽ കോൾട്രീ ഫാം മണർകാട് ), ജയശ്രീ പി. കെ. ( ലാബ് ടെക്‌നീഷ്യൻ, ഗവ. ഹോമിയോ ആശുപത്രി, ചേർത്തല ) മരുമക്കൾ : പ്രൊഫ. നിഷ സുരേന്ദ്രൻ ( സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ […]

വാകത്താനത്തും ഇനി കളരി പഠിക്കാം; ആയുർവേദ ചികിത്സയ്ക്കും അവസരം: ആഞ്ജനേയ കളരിയുടെ ഉദ്ഘാടനം ഒക്ടോബർ അഞ്ച് ശനിയാഴ്ച

സ്വന്തം ലേഖകൻ വാകത്താനം: വാകത്താനത്തിന്റെ മണ്ണിൽ ഇനി കളരിയുടെ ചുവടുകൾ ഉറച്ചു തുടങ്ങി. വാളും ചുരികയും ആയുർവേദ വിധിപ്രകാരമുള്ള ചികിത്സകളും ഇനി വാകത്താനത്തിന്റെ മണ്ണിൽ ലയിക്കും. മൂന്നര പതിറ്റാണ്ടിന്റെ കളരി – ചികിത്സാ പാരമ്പര്യമുള്ള ആഞ്ജനേയ കളരി സംഘമാണ് ഇനി വാകത്താനത്തേയ്ക്കും എത്തുന്നത്. ആയുർവേദ ചികിത്സാലയം വാകത്താനത്ത് കാട മുറിയിൽ കളരി അഭ്യാസത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരു കേന്ദ്രമാണ് ആരംഭിക്കുന്നത. .കളരി കേന്ദ്രം കളരി അഭ്യാസത്തിൽ കേന്ദ്ര ഗവൺമെന്റ് ആദരം ഏറ്റു വാങ്ങിയ പദ്മശ്രീ മീനാക്ഷി ഗുരുക്കൾ (വടകര)ക്കും. ഒക്ടോബർ അഞ്ച് ശനിയാഴ്ച […]