ആര്.ടി.എ യോഗത്തില്‍ പരിഗണിച്ചത് 109 അപേക്ഷകള്‍; ബസുകളുടെ മത്സര ഓട്ടം തടയണമെന്ന് യാത്രക്കാരുടെ സംഘടന
സ്വന്തംലേഖകൻ കോട്ടയം : ബസുകൾ അപകടകരമായ രീതിയില്‍ മത്സര ഓട്ടം നടത്തുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാതല റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് പരാതി. കൊടും വളവുകളും നടപ്പാതയിലെ സ്ഥല പരിമിതിയും കണക്കിലെടുക്കാതെ കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസുകള്‍ അതിവേഗത്തില്‍ പായുന്നത് ബസ് യാത്രക്കാരുടെയും മറ്റു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെയും ജീവന് ഭീഷണി ഉയര്‍ത്തുന്നതായി യാത്രക്കാരുടെ സംഘടന നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. (ജൂണ്‍ 27) നടന്ന യോഗത്തില്‍ പരാതി ആര്.ടി.എ ഫയലില്‍ സ്വീകരിച്ചു.സമയക്രമം കൃത്യമായി പാലിച്ചാണ് ബസുകള്‍ സര്‍വീസ് നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ ബസ് സ്റ്റാന്‍ഡുകളില്‍ പഞ്ചിംഗ് സംവിധാനം […]