ഇതര സംസ്ഥാന തൊഴിലാളികളുടെ വൃത്തിഹീനമായ ക്യാമ്പുകള്‍ അടച്ചു പൂട്ടും

ഇതര സംസ്ഥാന തൊഴിലാളികളുടെ വൃത്തിഹീനമായ ക്യാമ്പുകള്‍ അടച്ചു പൂട്ടും

സ്വന്തംലേഖകൻ

കോട്ടയം:പകര്‍ച്ച വ്യാധി നിയന്ത്രണത്തിന്
സംയുക്ത സ്ക്വാഡ് രൂപീകരിക്കും
പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ജില്ലയില്‍ വിവിധ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് രൂപീകരിക്കും. വിവിധതരം പനി, ജലജന്യരോഗങ്ങള്‍ എന്നിവയുടെ വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, ഭക്ഷ്യസുരക്ഷാ വകുപ്പ്, കൃഷി വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുക. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്‍റര്‍ സെക്ടറല്‍ കമ്മിറ്റി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബോട്ടില്‍ ബൂത്ത് സേവനം ഏര്‍പ്പെടുത്തണമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിന് ഹരിത കര്‍മ്മസേനയെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളുടെ വൃത്തിഹീനമായ ക്യാമ്പുകള്‍ അടച്ചു പൂട്ടുന്നതിന് നടപടി സ്വീകരിക്കും. അങ്കണവാടികളിലെയും സ്കൂളുകളിലെയും ഭക്ഷണത്തിന്‍റെ ഗുണമേൻമ ഉറപ്പു വരുത്തും. പാചക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് കര്‍ശനമാക്കും. രജിസ്ട്രേഷന്‍ ഇല്ലാത്തതും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത തൊഴിലാളികള്‍ ജോലി ചെയ്യുന്നതുമായ ഭക്ഷണശാലകള്‍ അടച്ചുപൂട്ടും. കുടിവെള്ളത്തിന്‍റെ ഗുണമേډ ഉറപ്പു വരുത്തുന്നതിന് ആരോഗ്യ വകുപ്പ് സാംപിളുകള്‍ പരിശോധിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.ആര്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു.