ദീപം തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ ചെങ്ങളം: കോൺഗ്രസ് 146-ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അലംഭാവം അവസാനിപ്പിച്ച് പ്രവാസികളെ കൊണ്ടുവരണമെന്നും തൊഴിൽ നഷ്ടപ്പെട്ടു ജീവിതം ദുരിതത്തിലായ പ്രവാസികളുടെ യാത്രാ ചിലവ് സർക്കാരുകൾ വഹിക്കണമെന്നു ആവശ്യപ്പെട്ടു. പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ദിപം തെളിയിച്ചു.പഞ്ചായത്തംഗം റെയ്ച്ചൽ ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം, ജോൺസൺ പെരുമാൻഞ്ചേരി, ജേക്കബ് ജോൺ, പോൾ കറുകപ്പുറം എന്നിവർ നേതൃത്യം നൽകി

കൊറോണക്കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മൈക്രോ ഗ്രീന്‍സ് : മൈക്രോ ഗ്രീന്‍സില്‍ നിന്നും നൂറുമേനി വിളവെടുത്ത് കാഞ്ഞിരപ്പള്ളി സ്വദേശി ജെറി റോബര്‍ട്ട് ; ഏഴാംനാള്‍ വിളവെടുക്കാന്‍ കഴിയുന്ന ഇവയുടെ കൃഷി രീതി ഇങ്ങനെ

സ്വന്തം ലേഖകന്‍ കോട്ടയം : കൊറോണക്കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ മൈക്രോ ഗ്രീന്‍സ് കൃഷി ചെയ്ത് മാതൃകയാവുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ വാഴ്ക്കമലയില്‍ ജെറി റോബര്‍ട്ട് . കുറഞ്ഞ ചെലവില്‍ വളരെ പെട്ടെന്ന് ചെയ്‌തെടുക്കാന്‍ പറ്റുന്നതാണ് ജെറിയെ മൈക്രോ ഗ്രീന്‍സ് കൃഷി തെരെഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. കൃഷി ചെയ്ത് ഏഴാം ദിവസം മൈക്രോ ഗ്രീന്‍സി. നിന്നും വിളവ് എടുക്കാം. വൈറ്റമിന്‍സ്, മിനറല്‍സ്, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയുടെ കലവറ ആണ് മൈക്രോ ഗ്രീന്‍സ്.പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും. സലാഡ്, തോരന്‍, ഓംലെറ്റ് എന്നീ വിഭവങ്ങളായി കഴിക്കാം. ചെറുപയര്‍, […]

കോവിഡ് 19 : സഹകരണ ബാങ്കുകൾ പലിശ ഇളവും സഹായവും നൽകണം: യൂത്ത് കോൺഗ്രസ്

തേർഡ് ഐ ബ്യൂറോ കോട്ടയം : സഹകരണ ബാങ്കുകളുടെ കാർഷിക വായ്പകളിൽ മേൽ 6 മുതൽ 12 മാസം വരെയുള്ള കാലാവധിക്ക് പലിശ ഇളവ് അനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിന്റു കുര്യൻ ജോയി ആവശ്യപ്പെട്ടു. ഇത് കൂടാതെ പരമാവധി സാഹചര്യങ്ങളിൽ കൃഷിയിറക്കുന്നതിന് വേണ്ടി പലിശരഹിത അധിക വായ്പയും, ചെറുകിട-ഇടത്തര കർഷകർക്കു ലഭ്യമാക്കുന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ വലിയൊരും ആശ്വാസമായിരിക്കും. സാധാരണക്കാരും കർഷകരും കൂടുതലായി ആശ്രയിക്കുന്ന സഹകരണ ബാങ്കുകൾ ഇത്തരത്തിൽ ഒരു ആലോചന നടത്തേണ്ടതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വൻതുക സംഭാവനയായി നൽകുവാൻ […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കന്യാസ്ത്രീ സ്വർണ്ണാഭരണം കൈമാറി

തേർഡ് ഐ ബ്യൂറോ കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സ്വര്‍ണ്ണാഭരണം തലയോലപ്പറമ്പ്, പിയാത്തേ ഭവനിലെ സിസ്റ്റര്‍ ലൂസി കോട്ടയം ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു കൈമാറി. തലയോലപറമ്പില്‍ അഗതികളായ സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടി പിയാത്തെഭവന്‍ എന്ന സ്ഥാപനം നടത്തുകയാണ് സിസ്റ്റര്‍ ലൂസി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി രോഗികളായിട്ടുള്ളവരും ഉപേക്ഷിക്കപ്പെട്ടവരുമായ 68 സ്ത്രീകള്‍ ഈ സ്ഥാപനത്തില്‍ സിസ്റ്ററിന്റെ സംരക്ഷണയില്‍ കഴിയുന്നുണ്ട്. മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ മാലയാണ് സിസ്റ്റര്‍ ലൂസി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി ജില്ലാ പോലീസ് മേധാവിയെ ഏൽപ്പിച്ചത്. ഇത് […]

മാസ്ക്കുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ അയർക്കുന്നം: ഉമ്മൻചാണ്ടി എം.എൽ.എയുടെ നിർദ്ദേശപ്രകാരം മണ്ഡലത്തിൽ അയ്യായിരം മാസ്ക്കുകൾ വിതരണം ചെയ്യുന്നതിന്റെ വാർഡുതല ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ജിജി നാഗമറ്റം വാർഡ് പ്രസിഡണ്ട് ഭാസ്ക്കരപെരുമാളിന് നല്കി നിർവ്വഹിച്ചു. മുൻ മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ , ജനപ്രതിനിധികളായ ഷൈലജ റെജി,ബിനോയി മാത്യു,ജോയിസ് കൊറ്റത്തിൽ, അജിത് കുന്നപ്പള്ളി,തോമാച്ചൻ പേഴുംകാട്ടിൽ, ജോസഫ് തൊണ്ടംകുളം,ടോംസൺ ചക്കുപാറ, ശ്രീകുമാർ മേത്തുരുത്തേൽ, ബേബി മുരിങ്ങയിൽ,ജേക്കബ് ഇല്ലത്തുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നല്കി.

കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കു മാസ്‌ക് വിതരണം ചെയ്തു: മാസ്‌ക് നൽകിയത് കുമാരനല്ലൂർ വ്യാപാരി വ്യവസായി അസോസിയേഷൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കുള്ള മാസ്‌ക് കുമാരനല്ലൂർ വ്യാപാരി വ്യവസായി അസോസിയേഷൻ വിതരണം ചെയ്തു. നഗരസഭ പരിധിയിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായാണ് മാസ്‌കുകൾ വിതരണം ചെയ്യുന്നത്. അസോസിയേഷൻ നേതൃത്വത്തിൽ സ്വരൂപിച്ച മാസ്‌കുകൾ നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയ്ക്കു കൈമാറി. നഗരത്തിലെയും പരിസര പ്രദേശത്തെയും ശുചീകരണ തൊഴിലാളികൾക്കു ഈ മാസ്‌കുകൾ കൈമാറും. ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ തങ്കം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജീവൻലാൽ, ശ്യാംകുമാർ, വ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡന്റ് പി.എം ജോസ്, സെക്രട്ടറി ഗോപാലകൃഷ്ണൻ, രവീന്ദ്രൻ, […]

കോട്ടയത്ത് കോവിഡ് സാമ്പിള്‍ പരിശോധനയ്ക്ക് മൊബൈല്‍ യൂണിറ്റും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ കോവിഡ്-19 പരിശോധനയ്ക്കായി സഞ്ചരിക്കുന്ന സാമ്പിള്‍ കളക്ഷന്‍ യൂണിറ്റ് ഇന്ന്(മെയ് 5) പ്രവര്‍ത്തനമാരംഭിക്കുന്നു. സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനുള്ള സര്‍വൈലന്‍സ് സാമ്പിള്‍ ശേഖരണത്തിനാണ് സംസ്ഥാനത്ത് ആദ്യമായി ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളില്‍ നിലവിലുള്ള കിയോസ്കുകളുടെ മൊബൈല്‍ പതിപ്പാണിത്. രാവിലെ 11ന് കളക്ടറേറ്റ് വളപ്പില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഫ്ളാഗ് ഓഫ് ചെയ്യും. രോഗലക്ഷണങ്ങളില്ലാത്ത വയോജനങ്ങള്‍, ഗര്‍ഭിണികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി പ്രത്യേക വിഭാഗങ്ങളില്‍ പെട്ടവരുടെ സാമ്പിളുകളാണ് ജില്ലയിലെ പ്രാദേശിക സര്‍ക്കാര്‍ […]

കൊറോണ – കോട്ടയം ജില്ലയിലെ വിവരങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : പന്ത്രണ്ട് പേർ രോഗ വിമുക്തരായ കോട്ടയം ജില്ലയിലെ വിവരങ്ങൾ ഇങ്ങനെ. 1.ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ 15 2.വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ള കോട്ടയം ജില്ലക്കാര്‍ (എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍) 5 3.ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 0 4.ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 11 5.ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ 6 (രോഗവിമുക്തനായ ഒരാളെ നാളെയേ കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യൂ) 6.ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ 21 7.ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ […]

കേരളത്തിനു പുറത്തുള്ള മലയാളികളെ നാട്ടിലെത്തിക്കാൻ ക്രമീകരണം ഒരുക്കണം: തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ ചെയ്യുന്നതിനു സമാനമായി കേരളത്തിനു പുറത്തുള്ള മലയാളികളെ ജന്മനാട്ടിലേയ്ക്കു തിരികെ എത്തിക്കുന്നതിനു ആവശ്യമായ ബസ് സർവീസും ട്രെയിൻ സർവീസും അടക്കം ഗതാഗത ക്രമീകരണങ്ങൾ ഒരുക്കണമെന്നു തോമസ് ചാഴികാടൻ എം.പിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മലയാളികളെ സ്വീകരിക്കാൻ ഒരാൾ മാത്രം പോകണമെന്നാണ് നിർദേശം. ഇത് അപ്രായോഗികമാണ്. ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സ്വീകരിക്കാൻ എത്തുന്നവർ ജില്ലാ കളക്ടറുടെ മാത്രമല്ല, ഇവർ കടന്നു പോകുന്ന വഴികളിൽ ഉള്ള കളക്ടർമാരുടെയെല്ലാം അനുവാദം നേടണമെന്നാണ് പറയുന്നത്. ഇത് […]

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി: സഹായത്തിന് അക്ഷയ സെന്ററുകൾ വഴി അപേക്ഷ നൽകാം

സ്വന്തം ലേഖകൻ കോട്ടയം: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും കൊറോണ സഹായത്തിന് അക്ഷയ സെന്ററുകൾ വഴി അപേക്ഷ നൽകാം. കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സജീവ അംഗങ്ങളായ തൊഴിലാളികൾക്ക് കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അനുവദിച്ചിട്ടുള്ള ആയിരം രൂപ ധനസഹായത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ അക്ഷയ സെന്ററുകൾ വഴിയും ധനസഹായത്തിന് അപേക്ഷിക്കുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.