മലയോര വിദ്യാഭ്യാസ മേഖലയിൽ വിജയഭേരി മുഴക്കുവാൻ സമഗ്ര പദ്ധതി ഒരുങ്ങുന്നു

മലയോര വിദ്യാഭ്യാസ മേഖലയിൽ വിജയഭേരി മുഴക്കുവാൻ സമഗ്ര പദ്ധതി ഒരുങ്ങുന്നു

സ്വന്തംലേഖകൻ

മുണ്ടക്കയം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തി ന്റെ ഭാഗമായി ഗവൺമെൻറ് എയ്ഡഡ് സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ടിയും,എല്ലാ വിദ്യാർത്ഥികൾക്കും ഉന്നതവിദ്യാഭ്യാസ വിജയം സാധ്യമാകുന്ന തരത്തിലും ഉള്ള മികവുറ്റ വിദ്യാഭ്യാസപദ്ധതി കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായുള്ള പ്രാഥമിക യോഗം മുണ്ടക്കയം മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിൽ വച്ച് നടന്നു. ഡി. ഇ. ഒ കെ.ആഷിഷിന്റെ അധ്യക്ഷത  വഹിച്ചു.    കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ 18 ഹൈ സ്കൂളിലെ ഹെഡ്മാസ്റ്റർമാർ, പിടിഎ പ്രസിഡണ്ട് മാർ , എം. പി. ടി. എ പ്രസിഡണ്ടുമാർ എന്നിവയുടെ സംയുക്ത യോഗമാണ് ചേർന്നത്. ജില്ലാ പഞ്ചായത്തംഗം കെ രാജേഷ് മുണ്ടക്കയം ഡിവിഷനിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുവാൻ ഉതകുന്ന വിധത്തിൽ ഒരു വർഷം കൊണ്ട്നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയെ സംബന്ധിച്ച വിശദീകരിച്ചു.മലപ്പുറം ജില്ലയിൽ വിജയകരമായി നടപ്പിലാക്കിയ വിജയഭേരിയുടെ കോഡിനേറ്റർ യു ഉമ്മർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ J പ്രസാദ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം എസ് വി സുബിൻ ,എ. ഇ. ഒ ഓമനക്കുട്ടൻ, ബി. പി. ഒ  ഗീത , ഡയറ്റ് ഫാക്കൽറ്റി രാധാകൃഷ്ണൻ. തുടങ്ങിയവർ പങ്കെടുത്തു.ആദ്യഘട്ടത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ മുണ്ടക്കയം കോരുത്തോട് കൂട്ടിക്കൽ പാറത്തോട് ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലെ 18 ഹൈസ്കൂളുകളിൽ ആണ് പരിപാടി നടത്തുന്നത്. തുടർന്ന് എൽപി സ്കൂൾ വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആയുള്ള സമഗ്ര പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും.ഓരോ സ്കൂളും കേന്ദ്രീകരിച്ച് സ്കൂൾ സഹായ സമിതി രൂപീകരിച്ചു കൊണ്ടാണ് അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും പൊതുപ്രവർത്തകരെയും സന്നദ്ധ പ്രസ്ഥാനങ്ങളെല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള പദ്ധതി ആരംഭിക്കുന്നത്.