കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ആശാ വർക്കറുടെ മകന് ടിവി നൽകി യൂത്ത് കോൺഗ്രസ്: നന്മയുടെ നിറകുടമായി ചങ്ങനാശേരി യൂത്ത് കോൺഗ്രസ്; ടിവി ഏറ്റുവാങ്ങുന്നവരുടെ ചിത്രം ഒഴിവാക്കിയും മാതൃകയായി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ആശാ വർക്കറുടെ മകന് ടിവി നൽകി യൂത്ത് കോൺഗ്രസ്: നന്മയുടെ നിറകുടമായി ചങ്ങനാശേരി യൂത്ത് കോൺഗ്രസ്; ടിവി ഏറ്റുവാങ്ങുന്നവരുടെ ചിത്രം ഒഴിവാക്കിയും മാതൃകയായി

Spread the love

തേർഡ് ഐ ബ്യൂറോ

ചങ്ങനാശേരി: കോവിഡ് കാലത്തെ നല്ല വാർത്തകളുടെ നന്മയുടെ കാഴ്ചകൾക്കു ചങ്ങനാശേരിയിൽ നിന്നും പുതിയ ചരിതം..! കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആത്മാർഥമായി സേവനം അനുഷ്ഠിച്ച ഒരു ആശ പ്രവർത്തകയുടെ മകന് ഓൺലൈൻ പഠന സൗകര്യമൊരുക്കി നൽകിയാണ് ചങ്ങനാശേരിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയിരിക്കുന്നത്.

ആശ പ്രവർത്തകയുടെ പത്താംക്ലാസിൽ പഠിക്കുന്ന മകനാണ് ഓൺലൈൻ പഠന സൗകര്യം ഒരുക്കി നൽകിയിരിക്കുന്നത്. വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനം നടത്താൻ ഫോണോ, വീട്ടിൽ ഒരു ടീവിയോ ഇല്ലെന്നു കുടുബശ്രീ പ്രവർത്തകരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ വിവരം പങ്കുവച്ചതോടെ 24 മണിക്കൂറിനകം ഓൺലൈൻ സൗകര്യം നൽകാം എന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉറപ്പു നൽകുകയായിരുന്നു. വൈകുന്നേരം പുതിയ ഒരു എൽ.ഇ.ഡി ടീവിയോടെ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടി.വി ഇവർക്കു കൈമാറുകയായിരുന്നു.

കോൺഗ്രസ് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി രാജീവ് മേച്ചേരി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെഫിൻ മൂലമുറി, ജോമോൻ കുളങ്ങര, സഷിന് തലക്കുളം, നിസാർ അരമല, സതീഷ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് ടിവി കൈമാറിയത്.