വാകത്താനത്ത് പത്തുവയസുകാരൻ ആംബുലൻസ് ഇടിച്ചു മരിച്ച സംഭവം: സ്ഥലത്ത് ഗതാഗത നിയന്ത്രണവും വേഗ നിയന്ത്രണവും ഏർപ്പെടുത്തണം : ബിജെപി

വാകത്താനത്ത് പത്തുവയസുകാരൻ ആംബുലൻസ് ഇടിച്ചു മരിച്ച സംഭവം: സ്ഥലത്ത് ഗതാഗത നിയന്ത്രണവും വേഗ നിയന്ത്രണവും ഏർപ്പെടുത്തണം : ബിജെപി

Spread the love

തേർഡ് ഐ ബ്യൂറോ

വാകത്താനം: അമിത വേഗത്തിൽ എത്തിയ ആംബുലൻസുകൾ കൂട്ടിയിടിച്ച് പത്തു വയസുകാരൻ മരിച്ച സ്ഥലത്ത് വേഗ നിയന്ത്രണത്തിനും ഗതാഗത നിയന്ത്രണത്തിനും ക്രമീകരണം ഏർപ്പെടുത്തണമെന്നു ബിജെപി ആവശ്യപ്പെട്ടു. പ്രദേശത്ത് അപകടം കുറയ്ക്കുന്നതിനും പൊലീസും പൊതുമരാമത്ത് വകുപ്പും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ സെക്രട്ടറി ലാൽ കൃഷ്ണ പരാതി നൽകി.

വാകത്താനം കവലയിൽ നിന്നും കൈതയിൽ പാലം റോഡിൽ ഒന്നര കിലോമീറ്റർ ദൂരെ മാറി കാടമുറിയ്ക്കു സമീപം തേവരുചിറകുളം ജംഗ്ഷനിലാണ് അപകടം തുടർക്കഥയാകുന്നത്. ഈ ജംഗ്ഷനിൽ അഞ്ചൽക്കുറ്റിയിൽ നിന്നും വരുന്ന റോഡ് കൂടിച്ചേരുകയാണ് ചെയ്യുന്നത്. ഇവിടെയാണ് നിരന്തരം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളവും തിരിവുമില്ലാതെ നേർ രേഖയിലുള്ള റോഡായതിനാൽ ഇവിടെ വാഹനങ്ങൾ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടെ വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് പതിവാണ്. ഇവിടെ തന്നെയാണ് കഴിഞ്ഞ ദിവസം ആംബുലൻസുകൾ കൂട്ടിയിടിച്ച് കുട്ടി മരിക്കാൻ ഇടയായ സാഹചര്യമുണ്ടായത്.

ജനസാന്ദ്രത ഏറെ കൂടിയ പ്രദേശമാണ് ഇത്. രണ്ടു ഭാഗത്തും ഇറക്കത്തോട് കൂടിയ ഈ പ്രദേശത്ത് വേഗം നിയന്ത്രിക്കാൻ നിലവിൽ യാതൊരു വിധ സംവിധാനവും ഒരുക്കിയിട്ടില്ല. ഇത് കൂടാതെയാണ് അഞ്ചൽക്കുറ്റിയിൽ നിന്നും വരുന്ന വാഹനങ്ങൾ വേഗം ഒട്ടും കുറയ്ക്കാതെ അമിത വേഗത്തിൽ കാടമുറി റോഡിലേയ്ക്കു പ്രവേശിക്കുന്നത്. ഈ സാഹചര്യത്തിൽ ഇവിടെ അപകടത്തിൽപ്പെടുന്നത് ഏറെയും ഇരുചക്ര വാഹനങ്ങളാണ്.

ഇവിടെ നിരന്തരം അപകടമുണ്ടാകുന്നത് സംബന്ധിച്ചു നാട്ടുകാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളോടു പരാതി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ റോഡിൽ വേഗം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളോ, അപകട സൂചനാ ബോർഡുകളോ സ്ഥാപിക്കണമെന്നും ലാൽ കൃഷ്ണ ആവശ്യപ്പെട്ടു.