കെ.എസ്.യു അനാഥാലയങ്ങളില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്തു

സ്വന്തം ലേഖകൻ ചങ്ങനാശേരി: കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.എസ്.യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂടെയുണ്ട് പരിപാടിയുടെ ഭാഗമായി ചെത്തിപ്പുഴ രക്ഷാഭവനില്‍ 250 കിലോ ഭക്ഷ്യാധാന്യം വിതരണം ചെയ്തു. ഭക്ഷ്യധാന്യ വിതരണപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍വ്വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോര്‍ജ് പയസ് അധ്യക്ഷത വഹിച്ചു. രക്ഷാഭവൻ പ്രസിഡന്റ് ജിമ്മിച്ചൻ പുല്ലാം കുളം സാധനങ്ങൾ ഏറ്റുവാങ്ങി. കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി ഡെന്നീസ് ജോസഫ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമാരായ എം.ഡി.ദേവരാജന്‍, ആന്റണി കുന്നുംപുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് […]

വിഷു ദിനത്തിൽ ചങ്ങനാശേരി നഗരസഭ അദ്ധ്യക്ഷന്റെ കാർ അപകടത്തിൽപ്പെട്ടു: അപകടത്തിൽപ്പെട്ടത് കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം നൽകിയ ശേഷം മടങ്ങിയ കാർ; അപകടത്തിൽ ഒരാൾക്കു പരിക്കേറ്റു

തേർഡ് ഐ ബ്യൂറോ ചങ്ങനാശേരി: നഗരസഭ അദ്ധ്യക്ഷന്റെ കാർ ബൈപ്പാസ് ജംഗ്ഷനിൽ വച്ച് അപകടത്തിൽപ്പെട്ടു. പാലുമായി പോയ എയിസിലാണ് നഗരസഭ അദ്ധ്യക്ഷന്റെ കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ എയിസിലുണ്ടായിരുന്ന ഡ്രൈവർക്ക് പരിക്കേറ്റു. വിഷുദിനത്തിൽ വൈകിട്ട് ചങ്ങനാശേരി ബൈപ്പാസിൽ എസ്.എൻ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ചങ്ങനാശേരി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലെ ഭക്ഷണ വിതരണത്തിനു ശേഷം മറ്റൊരാളെ കൊണ്ടു വിടുന്നതിനായി പോകുകയായിരുന്നു നഗരസഭ അദ്ധ്യക്ഷൻ. ഈ സമയത്താണ് ചങ്ങനാശേരി എസ്.എൻ ജംഗ്ഷനിൽ വച്ച് ഇദ്ദേഹത്തിന്റെ വാഹനം പാലുമായി എത്തിയ മിനി എയിസ് വാഹനവുമായി കൂട്ടിയിടിച്ചത്. ദിശ തെറ്റിച്ച് […]

യൂത്ത് കോൺഗ്രസിന്റെ പ്രത്യാശയുടെ കൊന്നപ്പൂക്കളും കരുതലിന്റെ കിറ്റും

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി : ലോക്ക് ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ചങ്ങനാശ്ശേരി യൂത്ത് കോൺഗ്രസിന്റെ കൈത്താങ്, പ്രത്യാശയുടെ കൊന്നപ്പൂക്കളും കരുതലിന്റെ കിറ്റും എന്ന പരിപാടി ആണ് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ജെഫിൻ മൂലമുറിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾക്കൊപ്പം കൈനീട്ടവും ഒരുപിടി കൊന്നപ്പൂക്കളും വിതരണം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി രാജീവ്‌ മേച്ചേരി തൃക്കോടിത്താനത് മുക്കാട്ടുപടിയിൽ പരിപാടിയുടെ തുടക്കം കുറിച്ചു. മനുകുമാർ,അജു തെക്കേക്കര, മറഡോണ, കണ്ണൻ പി എസ്, ജിനു ജോസഫ്, നിസാർ അരമല, […]

ലോക്ക് ഡൗൺ കാലത്ത് കോഴിയിറച്ചിയും പാൻപരാഗും വേണം ; പായിപ്പാട്ടെ അതിഥികളുടെ ആവശ്യം കേട്ട് ഞെട്ടി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: ലോക്ക് ഡൗൺ കാലമെന്നത് ഭൂരിഭാഗം മലയാളികൾക്ക് ഇപ്പോൾ വറുതിയുടെയും കാലമാണ്. എങ്കിലും ലോക്ക് ഡൗൺ കാലത്ത് മാങ്ങയും ചക്കയും സുലഭമായി കിട്ടുന്ന സമയമായതുകൊണ്ട് മലയാളികളിൽ ഭൂരിഭാഗവും ഉള്ളത് കൊണ്ട് ഓണംപോലെ കഴിയുകയാണ്. കേരളീയർക്ക് നൽകുന്നത് പോലെ തന്നെ എല്ലാ സംരക്ഷണവും ഒപ്പം ആവശ്യ വസ്തുക്കൾ സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് എത്തിച്ചു നൽകാനും അധികൃതർ കഴിവിന്റെ പരാമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സംരക്ഷണം നൽകി വരുന്നവരെയാണ് ചങ്ങനാശേരി പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികളും.ആവശ്യ സാധനങ്ങൾ ഇവർക്ക് വിതരണം ചെയ്ത് വരുന്നുണ്ട്. ക്യാമ്പുകളിൽ […]

പായിപ്പാട്:സർക്കാർ അനാസ്ഥ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നിടത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സാഹചര്യം സർക്കാരിന്റെ അനാസ്ഥ മൂലം ആണന്നു യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ കമ്മറ്റി ആരോപിച്ചു. ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമൻ്റെ മുൻപിൽ യൂത്ത് കോൺഗ്രസ് ചങ്ങനാശേരി അസംബ്‌ളി കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. കൊറോണാ വൈറസിൻ്റെ പശ്ചാത്തലത്തിൽ 5പേരിൽ താഴെ എണ്ണമായി പാർപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. നിവേദനവും നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ വേണ്ട നടപടികൾ കൈകൊള്ളാമെന്നു ഉറപ്പ് നൽകിയതായി ബ്ലോക്ക്‌ പ്രസിഡന്റ്‌ […]

പെരുമ്പാവൂർ പോലെ മധ്യതിരുവിതാംകൂറിലെ മിനി ബംഗാളായി പായിപ്പാട് ; ഇവിടെയുണ്ട് തെങ്ങുക്കയറ്റക്കാർ മുതൽ വർക്ക് ഷോപ്പ് ജീവനക്കാർ വരെ ; അറിയാം പായിപ്പാടിനെക്കുറിച്ച്….

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ വളരെ പെട്ടാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കേരളത്തിലേക്ക് ഉണ്ടായത്. അങ്കമാലിയും പെരുമ്പാവൂരുമെല്ലാം ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമാണ്. കോട്ടയം ജില്ലയിലും ഇതരസംസ്ഥാന തൊഴിലാളികൾ ധാരാളമായി ഉണ്ട്. മധ്യതിരുവിതാംകൂറിലെ ഒരു മിനി ബംഗാളാണ് ജില്ലയിലെ ചങ്ങനാശേരിക്ക് സമീപത്തെ പായിപ്പാട് പഞ്ചായത്ത്. കേരളത്തിലേക്കുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് ഉണ്ടായകാലം മുതൽക്ക് തന്നെ പായിപ്പാടും ഇതര സംസ്ഥാനക്കാരുടെ കേന്ദ്രമായി മാറിയിട്ടുണ്ട്.ചങ്ങനാശേരി, കോട്ടയം മേഖലകളിൽ നിർമ്മാണജോലികൾ നടത്തുന്ന കരാറുകാരുടെ തൊഴിലാളികളായി ആദ്യം നൂറോളം തൊഴിലാളികളാണ് പായിപ്പാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ താമസത്തിനെത്തിയത്. പായിപ്പാട് […]

പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളി സമരം : തൊഴിലാളികളെ പറഞ്ഞിളക്കിയതെന്ന് കളക്ടർ ; പിന്നിൽ പഞ്ചായത്ത് മെമ്പറെന്ന് ആരോപണം ; കേന്ദ്രസർക്കാരിനെതിരെയുള്ള ഗൂഢാലോചനയെന്ന് ബി.ജെ.പി

സ്വന്തം ലേഖകൻ കോട്ടയം: ലോക്ക് ഡൗൺ കാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ചങ്ങനാശേരിയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നുവെന്നത് വ്യാജപ്രചരണം. കേന്ദ്ര സർക്കാരിനെതിരെ ഇതരസംസ്ഥാന തൊഴിലാളികളെ തിരിക്കാനുള്ള ആസൂത്രിത നീക്കമെന്ന് ബി.ജെ.പി നേതാവ് രാധാകൃഷ്ണമേനോൻ. എന്നാൽ ഇതര സംസ്ഥാന തൊഴിലാളികളെ ആരോ പറഞ്ഞിളക്കിയതാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് ചങ്ങനാശേരി പായിപ്പാടിൽ ആയിരക്കണക്കിന് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി തടിച്ചുകൂടുകയായിരുന്നു. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് ഇവരുടെ നേരെ ലാത്തിവീശുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ കളക്ടർ സുധീർബാബുവും ജില്ലാ പൊലീസ് മേധാവി […]

സൗജന്യ ഭക്ഷണം വാഗ്ദാനം മാത്രം…! ഭക്ഷണവും വെള്ളവും കിട്ടുന്നില്ല ;നാട്ടിലേക്ക് മടങ്ങിപ്പോവണമെന്ന ആവശ്യവുമായി റോഡിലിറങ്ങി ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം : സംഭവം കോട്ടയം പായിപ്പാട്

സ്വന്തം ലേഖകൻ കോട്ടയം: ലോക്ക് ഡൗൺ കാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികൾ വലയുന്നു. ഭക്ഷണവും വെള്ളവുമില്ലാതെയാതോടെ് നാട്ടിലേക്ക് മടങ്ങിപ്പോകാൻ വാഹനം ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി പായിപ്പാടിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം.പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗൺ ലംഘിച്ചാണ് തൊഴിലാളികൾ റോഡിൽ ഇറങ്ങിയിരിക്കുന്നത്. രാവിലെ പതിനൊന്നുമണിയോടുകൂടിയാണ് ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ പൊതുനിരത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. ബഹുഭൂരിപക്ഷം ആളുകളും നാട്ടിലേക്ക് തിരികെ മടങ്ങണം എന്ന ആവശ്യമാണ് ഇവർ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഇവർ ഭക്ഷണ വസ്തുക്കൾക്ക് ദൗർലഭ്യം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികൾ ആരുടെ ഭാഗത്ത് നിന്നും […]

കൊറോണ ബാധ : മാടപ്പള്ളി ഭഗവതി ക്ഷേത്രം മാർച്ച് 31 വരെ അടച്ചിടും

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രോഗ പ്രതിരോധത്തിനായി മാടപ്പള്ളി ഭഗവതി ക്ഷേത്രത്തിൽ മാർച്ച്‌ 31വരെ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതല്ല. കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കുന്നതിനു വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സാമൂഹിക പ്രതിബദ്ധതയുള്ള ക്ഷേത്രം എന്ന നിലയിൽ ക്ഷേത്രത്തിൽ പതിവ് പൂജകൾ മാത്രം നടക്കുന്നതാണ്. രോഗവ്യാപനം തടയുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഇതിനായി ഏവരുടെയും സഹകരണം ഉണ്ടാവണമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

നാട്ടുകാരുടെ നട്ടെല്ലൊടിഞ്ഞാലും, ആളുകൾ മരിച്ചാലും വേണ്ടില്ല സർക്കാരിന് കാശുമാത്രം മതി; നിയമലംഘനം കണ്ടെത്തിയിട്ടും കറുകച്ചാലിലെ ബിവറേജിന്റെ രണ്ടാം നിലയ്ക്ക് പ്രവർത്താനാനുമതി നൽകാനൊരുങ്ങുന്നു; അപകടങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനും ബിവറേജസ് കോർപ്പറേഷന് പുല്ലുവില

സ്വന്തം ലേഖകൻ കോട്ടയം: കറുകച്ചാൽ സെൻട്രൽ ജംഗ്ഷനിൽ വാഹനാപകട ഭീഷണി ഉയർത്തിയും, മദ്യം വാങ്ങാൻ എത്തുന്നവർക്ക് ജീവന് വരെ ഭീഷണിയായും രണ്ടാം നിലയിൽ നിർമ്മിച്ചിരിക്കുന്ന സെൽഫ് സർവീസ് കൗണ്ടറിനു പ്രവർത്തനാനുമതി നൽകാൻ ഒരുങ്ങുന്നു. തീരെ ബലം കുറഞ്ഞ കമ്പിയിൽ, അനധികൃതമായി നിർമ്മിച്ച സ്റ്റെയർക്കേസിലൂടെയാണ് ഈ രണ്ടാം നിലയിലേയ്ക്കു പ്രവേശിക്കേണ്ടത്. ഈ സ്റ്റെയർക്കേസിന് ബലക്ഷയമുണ്ടെന്നും, ഇത് അനധികൃതമായാണ് നിർമ്മിച്ചത് എന്നു കണ്ടെത്തിയിട്ടും സർക്കാരിന്റെ വകുപ്പായതുകൊണ്ടു മാത്രം അനുവാദം നൽകാതെ നടപടികൾ ഇല്ലാതാക്കാനുള്ള സമ്മർദം ശക്തമാകുകയാണ്. അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിലാണ് ഇപ്പോൾ ബിവറേജസ് കോർപ്പറേഷന്റെ സെൽഫ് സർവീസ് […]