ലീലാമ്മ പൊലീസ് സ്റ്റേഷന്റെ പടികയറിയെത്തി: പരാതി നൽകാനല്ല, പാവങ്ങളെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിലേയ്ക്കു പണം നൽകാൻ..!

ലീലാമ്മ പൊലീസ് സ്റ്റേഷന്റെ പടികയറിയെത്തി: പരാതി നൽകാനല്ല, പാവങ്ങളെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിലേയ്ക്കു പണം നൽകാൻ..!

Spread the love

തേർഡ് ഐ ബ്യൂറോ

വാകത്താനം: ലീലാമ്മ പൊലീസ് സ്റ്റേഷന്റെ പടി കയറിയെത്തിയത് പരാതി നൽകാനല്ല.. മറിച്ച് മാസങ്ങളായി താൻ സ്വരുക്കൂട്ടി വച്ചിരുന്നതിൽ നിന്നും ഒരു പങ്ക് തന്റെ നാട്ടിലെ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ അവർക്കു സഹായമായി കൈമാറാനായാണ്. വാകത്താനം പൊലീസ് സ്റ്റേഷന്റെ പടി കടന്നെത്തിയ ലീലാമ്മ തന്റെ കയ്യിലുണ്ടായിരുന്ന അയ്യായിരം രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേയ്ക്കു കൈമാറി..!

വാകത്താനം കിളിരൂർക്കുന്ന് ജറുസലേംമൗണ്ട് മുക്കാടംപാടത്ത് അനിയന്റെ ഭാര്യ ലീലാമ്മ (68)യാണ് വാകത്താനം പൊലീസ് സ്റ്റേഷനിൽ എത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പി ടോംസണിന് തുക കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ ഭർത്താവ് അനിയൻ മരിച്ചിട്ട് 30 വർഷമായി. പ്രദേശത്തെ വീടുകളിൽ ജോലി ചെയ്തു കിട്ടുന്ന പണം ഉപയോഗിച്ചാണ് ഇവർ ജീവിതം കഴിച്ചു കൂട്ടുന്നത്.

മൂത്തമകൻ അനിലിന് കൂലിപ്പണിയാണ്. അനിലും ഭാര്യയും മൂന്നു മക്കളും ഈ തുക കൊണ്ടാണ് കഴിഞ്ഞു കൂടുന്നത്. രണ്ടാമത്തെ മകൻ രതീഷ് കരുവാറ്റയിലാണ് താമസിക്കുന്നത്.

കർഷകതൊഴിലാളിയായ ഇവർക്കു എല്ലാ തവണയും കൃത്യമായി കർഷക തൊഴിലാളി പെൻഷൻ ലഭിക്കുന്നുണ്ട്. ഇതിൽ നിന്നും ഒരു നിശ്ചിത തുകയാണ് ഇവർ മാറ്റി വച്ചിരുന്നത്. ഇത്തരത്തിൽ ലഭിച്ചിരുന്നതിൽ നിന്നും അയ്യായിരം രൂപയാണ് ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു കൈമാറിയത്.

എസ്.ഐ ചന്ദ്രബാബുവിന്റെയും വാകത്താനം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഇവർ തുക കൈമാറിയത്.