I.Q എന്താണ് ? എങ്ങനെയാണ് കണക്കുന്നത്?

സ്വന്തം ലേഖകൻ മനുഷ്യ ബുദ്ധിയുടെ ഒരളവുകോലാണ് ബുദ്ധിലബ്ധി (Intelligence Quotient) ഇതിനെ ചുരുക്കി ഐ .ക്യു (IQ) എന്ന് പറയുന്നു.ഒരു പ്രായ പരിധിയിലുള്ളവരുടെ ബുദ്ധിശക്തിയുടെ അളവെടുക്കുമ്പോൾ ശരാശരി സ്കോർ 100 ആയിരിക്കും. ഇതിൽ നിന്ന് വ്യതിയാനമുള്ള സ്കോർ ലഭിക്കുന്നവർ ശരാശരിയിൽ നിന്ന് താരതമ്യേന ബുദ്ധി കുറഞ്ഞവരോ, കൂടിയവരോ ആയിരിക്കും. ബുദ്ധിശക്തിയുടെ അളവ്, പഠിക്കാനും, ചില ജോലികൾ ചെയ്യാനുള്ള കാര്യക്ഷമതയും പ്രവചിക്കാൻ ഉപയോഗിക്കാറുണ്ട്. ബുദ്ധിശക്തി കുറെയൊക്കെ പാരമ്പര്യമാണെന്നാണ് ചില ഗവേഷകരുടെ നിഗമനം. IQ കണക്കാക്കുന്നത് ,വർഷം കണക്കാക്കിയിട്ടുള്ള പ്രായവും , മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് […]

വൃക്ക തകരാര്‍ ; ശരീരം കാണിക്കുന്ന നാല് ലക്ഷണങ്ങള്‍ അവഗണിക്കരുത്, ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ഇവയൊക്കെ

സ്വന്തം ലേഖകൻ വൃക്കതകരാര്‍ ഉണ്ടാകുമ്പോൾ ദുര്‍ബലമായ വൃക്കയുടെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ഒരാളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ കാര്യത്തില്‍, വൃക്കകളുടെ പ്രവര്‍ത്തനം ക്രമേണ നഷ്ടപ്പെടും. രാത്രിയില്‍ ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, വിശപ്പില്ലായ്മ, കണ്ണ് വീര്‍ക്കുന്നത്, വായ്നാറ്റം, പേശീവലിവ് എന്നിവയാണ് ആരോഗ്യമല്ലാത്ത വൃക്കയുടെ ലക്ഷണങ്ങള്‍. വൃക്ക തകരാറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍… വീര്‍ത്ത കണ്ണുകള്‍: പ്രോട്ടീന്റെ അമിതമായ ഉപഭോഗവും ഇതിന് കാരണമാകാം. നോക്റ്റൂറിയ: രാത്രിയില്‍ ഉറക്കമുണര്‍ന്ന് നിരന്തരം മൂത്രമൊഴിക്കുന്ന അവസ്ഥയാണിത്. ഇത് മറ്റൊരു ലക്ഷണമാണ്. വീര്‍ത്ത മുഖം അല്ലെങ്കില്‍ […]

ആർത്തവ സമയത്ത് സഹിക്കാനാവാത്ത വേദനയോ? ഈ ഭക്ഷണങ്ങൾ ശീലമാക്കു…

സ്വന്തം ലേഖകൻ ആർത്തവ സമയത്ത് സഹിക്കാൻ കഴിയാത്ത വേദന ഉള്ളവരാണോ നിങ്ങൾ? ആര്‍ത്തവ വേദന പല ഘടകങ്ങളുടെയും സ്വാധീനഫലമായി ഉണ്ടാകാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതിലൊന്നാണ് ഭക്ഷണശീലങ്ങള്‍. ശരീര വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ആര്‍ത്തവ സമയത്ത് നിങ്ങള്‍ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഇവയാണ്. ചീര, കെയ്ല്‍, ബ്രോക്ക്ളി, കാബേജ്, കോളിഫ്ലവര്‍ തുടങ്ങിയ പച്ച ഇലക്കറികള്‍ എന്ന് സാധാരണയായി അറിയപ്പെടുന്ന ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കണം. അവയില്‍ കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആര്‍ത്തവ വേദന ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇരുമ്പ്, പ്രോട്ടീന്‍, ഒമേഗ […]

പ്രസവമെന്നത് പല സ്ത്രീകളേയും സംബന്ധിച്ചു പേടി സ്വപ്‌നമാണ്…!വേദനയില്ലാതെ പ്രസവിക്കാനും സുഖപ്രസവം നടക്കാനും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പ്രസവം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം പേടിസ്വപ്നമാണ്. എന്നാൽ വളരെ പരിചിതമായി കേൾക്കുന്ന ഒരു ചോദ്യമാണ് സുഖപ്രസവം ആയിരുന്നോ എന്ന്? എന്താണ് ഈ സുഖപ്രസവം? 37 ആഴ്ച ഗർഭം തികഞ്ഞതിനു ശേഷം സാധാരണ രീതിയിൽ പ്രസവിക്കുന്നതിനെയാണ് ‘സാധാരണ പ്രസവം’ (normal deliverey) അഥവാ ‘സുഖപ്രസവം’ എന്ന് പറയുന്നത്. സാധാരണ പ്രസവം എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം. പ്രസവത്തിനു ശേഷം അമ്മയും കുഞ്ഞും ആരോഗ്യത്തോടെ തിരികെ വീട്ടിൽ പോകുമ്പോഴേ സുഖപ്രസവം എന്ന വാക്ക് അന്വർഥമാകു. നോർമൽ ഡെലിവറി/ സാധാരണ പ്രസവം അഥവാ സുഖപ്രസവം എങ്ങനെ സാധിക്കുന്നു? 37 […]

പറവൂരിൽ 106 പേർക്ക് ഭക്ഷ്യവിഷബാധ; കാരണം സാൽമോണല്ലോസിസ്, മുന്നറിയിപ്പുമായി അരോഗ്യവകുപ്പ്

സമീപ ദിവസങ്ങളില്‍ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഭക്ഷ്യ വിഷബാധ. അഞ്ച് ദിവസത്തിനിടെ രണ്ടു യുവതികളാണ് ഭക്ഷ്യവിഷബാധ മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്. ഇപ്പോഴിതാ പറവൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണെല്ലോസിസ് ആണ് എന്ന് കണ്ടെത്തിയിരിക്കുന്നു. ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിലാണ് സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന സാൽമോണെല്ലോസിസ് മൂലമാണ് ഭക്ഷ്യവിഷബാധയുണ്ടായിരിക്കുന്നതെന്ന് വ്യക്തമായിരിക്കുന്നത്. ഭക്ഷ്യ വിഷബാധയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് സാൽമോണല്ല രോഗബാധ. സാധാരണ കാണുന്ന ഭക്ഷ്യ വിഷബാധക്ക് കാരണം സാൽ മോണല്ല ടൈഫിമ്യൂറിയം, സാൽമോണല്ല എന്റെറൈറ്റിഡിസ് എന്നിവയാണ്. രോഗാണുക്കളാൽ മലിനമായ […]

രാവിലത്തെ കാപ്പികുടി ആരോഗ്യത്തിന് ഹാനികരമോ?

രാവിലെ ഒരു കാപ്പി അത് പലർക്കും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ്. എല്ലാ ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്നത് മൊത്തത്തില്‍ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, കഫീന്‍ (കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം) മെറ്റബോളിസത്തിന്റെ വേഗത ഓരോ വ്യക്തിയിലും വ്യത്യസ്തമാണെന്നും ഇത് പലപ്പോഴും ജനിതക വ്യതിയാനങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നുമാണ്. അതുകൊണ്ടാണ് രാവിലെ കാപ്പി കുടിക്കുന്ന ചിലര്‍ക്ക് ഉത്തേജനം ലഭിക്കുന്നതും മറ്റു ചിലർക്ക് ഇത് ദോഷമായി ബാധിക്കുന്നതും. എന്നിരുന്നാലും, കഠിനമായ ആമാശയ അസ്വസ്ഥത, വയറ്റിലെ അള്‍സര്‍ അല്ലെങ്കില്‍ പ്രകോപിപ്പിക്കാവുന്ന […]

വയറിലെ കൊഴുപ്പാണോ നിങ്ങളുടെ പ്രശ്നം ? എങ്കിൽ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാം, ചില ടിപ്‌സുകൾ

മണിക്കൂറുകൾ വ്യായാമത്തിനു വേണ്ടി ചെലവിടുകയും കർശനമായ ഡയറ്റ് പിന്തുടരുകയും ചെയ്തിട്ടും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ?. അനാരോഗ്യകരമായ ഭക്ഷണം ശീലം മാത്രമല്ല വയറിലെ കൊഴുപ്പിന് കാരണമെന്ന് ആദ്യം അറിയുക. വയറിലെ കൊഴുപ്പ് പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങളുടെ അപകട സാധ്യത വർധിപ്പിക്കും. ശൈത്യകാലത്ത് വ്യായാമം ചെയ്യുന്നത് അൽപ്പം ബുദ്ധിമുട്ടായിരിക്കും, കൂടാതെ പല ഭക്ഷണങ്ങളും ശരീരഭാരം വർധിപ്പിക്കുന്നതിന് ഇടയാക്കും. വയറിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ ചില ടിപ്സുകൾ നോക്കാം 1) ചെറുചൂടുള്ള വെള്ളം കുടിച്ച് […]

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഭക്ഷ്യവിഷബാധയേല്‍ക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും;ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇടയ്‌ക്കിടെ ലഭിക്കുന്ന പണിയാണ് ക്ഷ്യവിഷബാധ;എന്നാൽ ഭക്ഷ്യവിഷബാധ പ്രതിരോധിക്കാന്‍ ഉണ്ട് ചില പൊടിക്കൈകള്‍

സ്വന്തം ലേഖകൻ ബാക്ടീരിയ ആയ സാല്‍മൊണല്ലയാണ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുന്നത് വയറിളക്കം, ഛര്‍ദ്ദി, പനി എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ ഇതിന് കഴിയും. ചില പൊടിക്കൈകളിലൂടെ ഭക്ഷ്യവിഷബാധ പൂര്‍ണ്ണമായും ഭേദമാക്കുകയോ, സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുകയോ ചെയ്യാം. . മുട്ട, മയോണൈസ്, ചിക്കന്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കൃത്യമായി പാകം ചെയ്യാതെ കഴിക്കുന്നത് വഴിയാണ് പ്രധാനമായും ഇവ ശരീരത്തില്‍ എത്തുന്നത്. തലവേദന, പനി, ക്ഷീണം, അടിവയര്‍വേദന, വയറിളക്കം എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഉദരസംബന്ധമായ, പ്രത്യേകിച്ച്‌ ദഹന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ ഔഷധമാണ് വെളുത്തുള്ളി. […]

സംസ്ഥാനത്ത് ഹോട്ടലുകളിൽ ഭക്ഷ്യവിഷബാധ; നിത്യ സംഭവമായ സാഹചര്യത്തിൽ പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഒഴിവാക്കുന്നു; പകരം വെജിറ്റബിൾ മയോണൈസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഒഴിവാക്കുന്നു. പകരം വെജിറ്റബിൾ മയോണൈസ് ഉപയോഗിക്കും. ആരോഗ്യ മന്ത്രിയും ഹോട്ടൽ – റെസ്റ്റോറന്റ് ബേക്കറി വ്യാപാരി അസോസിയേഷനുമായുള്ള ചർച്ചയിലാണ് തീരുമാനം. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഭക്ഷ്യോത്പാദന സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്ത് ബേക്കേഴ്സ് അസോസിയേഷന്‍ കേരള (ബേക്ക്) യും രം​ഗത്തെത്തി. വിഷരഹിത ഭക്ഷണം ഉറപ്പാന്‍ അനിവാര്യമായ പരിശോധനകള്‍ക്ക് ബേക്കിന്റെ പിന്തുണ ഉണ്ട്. സര്‍ക്കാരിന്റെ നല്ല ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി ബേക്കറികളില്‍ പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന […]

ഇന്ന് പൊതുവായി കാണപ്പെടുന്ന സന്ധിരോഗമാണ് വാതരക്തം. കൈകാലുകളിലെ ചെറിയ സന്ധികളില്‍ തുടങ്ങി പിന്നീട് ഇത് എല്ലാ സന്ധികളിലേക്കും രോഗം പടരുന്നു

സ്വന്തം ലേഖകൻ ദീര്‍ഘകാലംകൊണ്ട് കരള്‍, ശ്വാസകോശങ്ങള്‍, ഹൃദയം എന്നിവയെക്കൂടി ബാധിക്കുന്നു. ജനിതകത്തകരാറുകളും വൈറസ് ബാധയും രോഗകാരണങ്ങളില്‍പ്പെടുന്നു. അനാരോഗ്യകരമായ ജീവിതരീതിമൂലവും ഇത് വരാം.പ്രായം, ദേഹപ്രകൃതി, കാലാവസ്ഥ തുടങ്ങിയവയില്‍ ശ്രദ്ധിക്കാതെയുള്ള ആഹാരം, വ്യായാമം, ഉറക്കം, ലൈംഗികവൃത്തി എന്നിവ രക്ത ദുഷ്ടിയുണ്ടാക്കുന്നതിന് പ്രധാന കാരണങ്ങളാണ്. ഒട്ടും വ്യായാമം ചെയ്യാതിരിക്കുന്നതും രക്തത്തെ ദുഷിപ്പിക്കുന്നു. ഇങ്ങനെ രക്തദുഷ്ടിയുണ്ടാക്കുന്ന ശീലമായുളള ആഹാരവും വാതം കൂടുകയും രക്തവുമായി ചേര്‍ന്ന് സ്രോതോരോധമുണ്ടാക്കുകയും ചെയ്യുന്നു.ഇത് ഇടയ്ക്കിടെ സുഖമാവുകയും വീണ്ടുമുണ്ടാവുകയും ചെയ്യുന്ന സ്വഭാവമാണ് ഉള്ളത്. ലക്ഷണങ്ങള്‍ രക്തപ്രവാഹത്തില്‍ വരുന്ന തടസം കാരണം പനി, അധികം വിയര്‍പ്പ്, ശ്വേതരക്താണുക്കളുടെ എണ്ണത്തില്‍ […]