ആർത്തവ സമയത്ത് സഹിക്കാനാവാത്ത വേദനയോ? ഈ ഭക്ഷണങ്ങൾ ശീലമാക്കു…

ആർത്തവ സമയത്ത് സഹിക്കാനാവാത്ത വേദനയോ? ഈ ഭക്ഷണങ്ങൾ ശീലമാക്കു…

Spread the love

സ്വന്തം ലേഖകൻ

ആർത്തവ സമയത്ത് സഹിക്കാൻ കഴിയാത്ത വേദന ഉള്ളവരാണോ നിങ്ങൾ? ആര്‍ത്തവ വേദന പല ഘടകങ്ങളുടെയും സ്വാധീനഫലമായി ഉണ്ടാകാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതിലൊന്നാണ് ഭക്ഷണശീലങ്ങള്‍.

ശരീര വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ആര്‍ത്തവ സമയത്ത് നിങ്ങള്‍ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഇവയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീര, കെയ്ല്‍, ബ്രോക്ക്ളി, കാബേജ്, കോളിഫ്ലവര്‍ തുടങ്ങിയ പച്ച ഇലക്കറികള്‍ എന്ന് സാധാരണയായി അറിയപ്പെടുന്ന ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കണം. അവയില്‍ കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആര്‍ത്തവ വേദന ഒഴിവാക്കാന്‍ സഹായിക്കുന്നു.

ഇരുമ്പ്, പ്രോട്ടീന്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ മുതലായവ അടങ്ങിയ കഴിക്കുന്നത് ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുന്നു. മത്സ്യത്തില്‍ ഈ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍, ആര്‍ത്തവ സമയത്ത് മത്സ്യം കഴിക്കുന്നത് നല്ലതാണ്.

മഞ്ഞള്‍ മികച്ച ആരോഗ്യഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ്. മഞ്ഞള്‍ ആര്‍ത്തവസമയത്തെ മലബന്ധവും മറ്റ് ആര്‍ത്തവ വേദനകളും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Tags :