കോട്ടയം നഗരത്തിലെ കുന്നത്തുകളത്തിൽ ജൂവലറി ഉടമ വിശ്വനാഥനെ കൊലയ്ക്ക് കൊടുത്തത് തന്നെ; സ്വർണ്ണക്കട ജീവനക്കാർ പൊട്ടിച്ചത് തന്നെയെന്ന് നിക്ഷേപകരും; ജീവനക്കാർക്ക് കോട്ടയത്തും, വൈക്കത്തും, പ്രാവട്ടത്തും സ്വർണ്ണക്കട; പ്രാവട്ടത്തെ സ്വർണ്ണക്കടയിൽ വൻ തുക നിക്ഷേപം; ജീവനക്കാർ നഗരത്തിൽ വാങ്ങിക്കൂട്ടിയത് കോടികളുടെ വസ്തു

സ്വന്തം ലേഖകൻ കോട്ടയം: ആയിരത്തി അറുനൂറോളം നിക്ഷേപകരെ പറ്റിച്ച് കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്ന് കോട്ടയംകാർ കരുതിയ കുന്നത്തുകളത്തിൽ വിശ്വനാഥനെ ജീവനക്കാർ ചതിച്ചതു തന്നെ. കുന്നത്തുകളത്തിൽ ജൂവലറി പൊട്ടിയതിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ ജീവനക്കാർ കോടികളുടെ സ്വത്തുക്കളാണ് വാങ്ങിക്കൂട്ടിയത്. മാനേജരായിരുന്നയാൾ കോട്ടയം നഗരത്തിന് ഒരു കിലോമീറ്റർ മാത്രം മാറി കാരാപ്പുഴയിൽ വാങ്ങിയത് 40 സെൻ്റ് വസ്തു വാങ്ങിയ വിവരം കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു. ഇതിന് മാത്രം ഒന്നര കോടിയിലധികം രൂപ വിലവരും. ഇത് കൂടാതെ ഇദ്ദേഹം വൈക്കത്തും, […]

കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരുടെ ബ്ലേഡ് ഇടപാട് ; ഇനിയും വാർത്ത നല്കിയാൽ തല വെട്ടും; തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർക്ക് ബി.ജെ.പി. സംസ്ഥാന കമ്മറ്റിയംഗം അഡ്വ.എം.എസ്. കരുണാകരൻ്റെ വധഭീഷണി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരുടെ ബ്ലേഡ് ഇടപാടുകളെ കുറിച്ച് ഇനി വാർത്ത പ്രസിദ്ധീകരിച്ചാൽ തല വെട്ടുമെന്ന് ബി.ജെ.പി നേതാവിൻ്റെ ഭീഷണി തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററുടെ ഫോണിലേക്ക് ഇന്നലെ വൈകുന്നേരമാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വിളി എത്തിയത് അഡ്വ.എം.എസ് കരുണാകരനാണ് വിളിക്കുന്നതെന്നും, ബിഎംഎസ് പ്രവർത്തകർക്കെതിരെ വാർത്ത ചെയ്യരുതെന്നും മറ്റുള്ളവർക്കെതിരെ എന്തു വേണേലും എഴുതിക്കോളാനുമാണ് ആദ്യം സംസാരിച്ചത്. എന്നാൽ കൃത്യമായ തെളിവുകളോടെയാണ് വാർത്ത ചെയ്യുന്നതെന്നും ഇത് സംബന്ധിച്ച് ജില്ലാ പൊലിസ് മേധാവി അടക്കമുള്ളവർക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് ചീഫ് എഡിറ്റർ മറുപടി പറഞ്ഞെങ്കിലും, ഇതൊന്നും […]

ചെളിയിൽ താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോട്ടയം കറുകച്ചാല്‍ പത്തലമാക്കല്‍ ആറ്റുകുഴിയില്‍ ജയചന്ദ്രന്റെ മകന്‍ അരവിന്ദ്(19) ആണ് മരിച്ചത് തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം നടന്നത്. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് പ്ലാച്ചിക്കല്‍ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ കുളത്തിലായിരുന്നു കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയത്. ഇതിനിടെ സുഹൃത്തുക്കളില്‍ ഒരാള്‍ ചെളിയില്‍ താഴ്ന്ന് പോയി. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അരവിന്ദ് കുളത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും അരവിന്ദ് മരിച്ചിരുന്നു. അമ്മ: വിമല, സഹോദരി: അര്‍ച്ചന

മദ്യലഹരിയിൽ ട്രാഫിക് എസ് ഐ ഓടിച്ചകാർ നിരവധി വാഹനങ്ങൾ ഇടിച്ചു തകർത്തു; നാട്ടുകാർ തടഞ്ഞ് വെച്ച എസ്ഐയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യപിച്ച്‌ ലക്കുകെട്ട ട്രാഫിക് എസ്.ഐ അമിതവേഗത്തില്‍ ഓടിച്ച കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു. കാറുമായി കടക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പ്രതിഷേധിച്ചതോടെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.45 ഓടെ പട്ടം പൊട്ടക്കുഴിയിലാണ് സംഭവം. പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കെ. അനില്‍കുമാറാണ് മദ്യലഹരിയില്‍ കാറോടിച്ച്‌ അപകടം ഉണ്ടാക്കിയത്. അനില്‍കുമാര്‍ ഓടിച്ചിരുന്ന കാര്‍ പൊട്ടക്കുഴിഭാഗത്ത് റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്ക് ഇടിച്ചിട്ടശേഷം അടുത്ത ബൈക്കിനെ ഏറെ ദൂരം ഇടിച്ചു നിരക്കിക്കൊണ്ടുപോകുകയായിരുന്നു ഇടിയില്‍ […]

പെരുമഴയിൽ മരിച്ചവരുടെ എണ്ണം 23 ആയി; കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലായി മരിച്ച 18 പേരുടെ മൃതദേഹങ്ങൾ കിട്ടി; മാർട്ടിൻ്റെ കുടുംബത്തിലെ ആറുപേരുടേയും സംസ്കാരം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: കോരിച്ചൊരിഞ്ഞ മഴയിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം 23 ആയി. കോട്ടയം, ഇടുക്കി ജില്ലകളിലെ കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും കാണാതായ 19 പേരില്‍ 18പേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ കൊക്കയാറില്‍ നിന്ന് കാണാതായ ഏഴ് പേരില്‍ പുതുപ്പറമ്ബില്‍ ഷാഹുലിന്റെ മകന്‍ സച്ചുവിനായുള്ള (3) തെരച്ചില്‍ തുടരും. കൂട്ടിക്കല്‍ കാവാലി, പ്ലാപ്പള്ളി മേഖലകളില്‍ നിന്നായി 12 പേരും ഇടുക്കി കൊക്കയാര്‍ പൂവഞ്ചി, മാക്കൊച്ചി ഭാഗത്തു നിന്ന് ആറുപേരുമാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ തോട്ടില്‍ വീട്ടമ്മയും ഒഴുക്കില്‍പ്പെട്ടു മരിച്ചിരുന്നു. കൂട്ടിക്കലില്‍ […]

ചങ്ക് പിടയ്ക്കുന്ന കാഴ്ച; കൊക്കയാറിൽ സഹോദരങ്ങളായ പിഞ്ചു കുട്ടികളുടെ മൃതദേഹങ്ങൾ കെട്ടിപ്പിടച്ച നിലയിൽ

സ്വന്തം ലേഖകൻ മുണ്ടക്കയം: കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അംന, അഫ്‌സാന്‍, അഹിയാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു. മണിമലയാറ്റില്‍ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ദിവസത്തെ മഴ […]

കോട്ടയം നഗരത്തിലെ കുന്നത്തുകളത്തിൽ ജൂവലറി പൊട്ടിച്ചത് തന്നെ; കുന്നത്തുകളത്തിലെ ജീവനക്കാരെല്ലാം കോടീശ്വരന്മാരായി മാറി; മാനേജർ കാരാപ്പുഴയിൽ വാങ്ങിയത് 40 സെൻ്റ് വസ്തു; വൈക്കത്ത് സ്വർണ്ണക്കടയും തുടങ്ങി; മറ്റൊരു ജീവനക്കാരൻ പുളിമൂട് ജംഗ്ഷനിൽ സ്വർണ്ണക്കട തുടങ്ങി; അക്കൗണ്ടൻ്റ് പണിതത് പടുകൂറ്റൻ ബംഗ്ലാവ്

സ്വന്തം ലേഖകൻ കോട്ടയം: ആയിരത്തി അറുനൂറോളം നിക്ഷേപകരെ പറ്റിച്ച് കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്ന് കോട്ടയംകാർ കരുതിയ കുന്നത്തുകളത്തിൽ വിശ്വനാഥനെ ജീവനക്കാർ ചതിച്ചതായുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. വിശ്വനാഥൻ്റെ മരണ ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ ജീവനക്കാർ കോടികളുടെ സ്വത്തുക്കളാണ് വാങ്ങിക്കൂട്ടിയത്. മാനേജരായിരുന്നയാൾ കോട്ടയം നഗരത്തിന് ഒരു കിലോമീറ്റർ മാത്രം മാറി കാരാപ്പുഴയിൽ വാങ്ങിയത് 40 സെൻ്റ് വസ്തുവാണ്. ഇതിന് മാത്രം ഒന്നര കോടിയിലധികം രൂപ വിലവരും. ഇത് കൂടാതെ ഇദ്ദേഹം വൈക്കത്ത് സ്വർണ്ണക്കടയും തുടങ്ങി. മകളെ വൻ തുക ഡൊണേഷൻ കൊടുത്ത് പ്രമുഖ […]

കൂട്ടിക്കലിലെ പന്ത്രണ്ട് വയസുകാരൻ്റെ മൃതദേഹത്തിനൊപ്പമുള്ളത് മുതിർന്ന പുരുഷൻ്റെ കാൽ; കൂട്ടിക്കലിൽ ഇനിയും മൃതദ്ദേഹങ്ങൾ കാണാനുണ്ട്

സ്വന്തം ലേഖകൻ കോട്ടയം: കൂട്ടിക്കലിലെ ഉരുള്‍പ്പൊട്ടലില്‍ ഒരാള്‍ കൂടി മരിച്ചതായി സൂചന. ഉരുള്‍പ്പൊട്ടലില്‍ മരിച്ച അലന്‍ എന്ന പന്ത്രണ്ട് വയസ്സുകാരന്റെ മൃതദേഹത്തിനൊപ്പം ഒരു കാല്‍ കണ്ടെത്തിയിരിക്കുകയാണ്. ഈ കാല് മുതിര്‍ന്ന പുരുഷന്റേതാണ് എന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറയുന്നു. ഇതോടെയാണ് മരണസംഖ്യ കൂടുമെന്ന സംശയം ഉയര്‍ന്നത്. ഒരാള്‍ കൂടി ഈ ഭാഗത്ത് മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പ്ലാപ്പള്ളി മേഖലയില്‍ നാല് പേര് മരിച്ചുവെന്നാണ് കണക്ക്. സോണിയ, അലന്‍, സരസമ്മ […]

കോട്ടയം ജില്ലയില്‍ 627 പേര്‍ക്ക് കോവിഡ്; 546 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 627 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 617 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 546 പേര്‍ രോഗമുക്തരായി. 5084 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 252 പുരുഷന്‍മാരും 286 സ്ത്രീകളും 89 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5084 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 313768 പേര്‍ കോവിഡ് ബാധിതരായി. 307925 പേര്‍ രോഗമുക്തി […]

പെരുമഴയിൽ എരുമേലിയും മണിമലയും മുങ്ങി

സ്വന്തം ലേഖകൻ എ​​രു​​മേ​​ലി: ചരിത്രത്തിൽ ആദ്യമായിപേ​​ട്ട​​ക്ക​​വ​​ല വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങി.ഉ​​ച്ച​​യോ​​ടെ ക​​ട​​ക​​ളി​​ല്‍ വെ​​ള്ളം ക​​യ​​റി ഒ​​ഴു​​കി. ടൗ​​ണി​​ലേ​​ക്കു​​ള്ള ഇ​​ട റോ​​ഡു​​ക​​ളെ​​ല്ലാം വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​യി. മു​​ക്കൂ​​ട്ടു​​ത​​റ, ക​​ണ​​മ​​ല, കൊ​​ര​​ട്ടി, പ​​മ്പാവാ​​ലി, ചേ​​ന​​പ്പാ​​ടി, പ​​ഴ​​യി​​ടം ഉ​​ള്‍​​പ്പെടെ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​ല്ലാം ആ​​റു​​ക​​ളും തോ​​ടു​​ക​​ളും ക​​ര​​ക​​വി​​ഞ്ഞൊ​​ഴു​​കി. ഇ​​തോ​​ടെ വൈ​​ദ്യു​​തി വി​​ത​​ര​​ണ​​വും ത​ട​സ​പ്പെ​ട്ടു. വെ​​ള്ളം ക​​യ​​റി​​യ റോ​​ഡു​​ക​​ളി​​ല്‍ ക​​യ​​ര്‍ വ​​ലി​​ച്ചു​​കെ​​ട്ടി ഗ​​താ​​ഗ​​തം ത​​ട​​ഞ്ഞു. തീ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ വീ​​ടു​​ക​​ളി​​ല്‍​​നി​​ന്നും ആ​​ളു​​ക​​ളെ മാ​​റ്റി​​പ്പാ​​ര്‍​​പ്പി​​ച്ചു. ബ​​സ് സ​​ര്‍​​വീ​​സു​​ക​​ള്‍ ഇന്നലെ ഉ​​ച്ച​​യോ​​ടെ പൂ​​ര്‍​​ണ​​മാ​​യും നി​​ല​​ച്ചു. എ​​രു​​മേ​​ലി കെഎ​​സ്‌ആ​​ര്‍​​ടി​​സി ബ​​സ് സ്റ്റാ​​ന്‍​​ഡ് വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​യി. എ​​തി​​ര്‍​​വ​​ശ​​ത്തെ ട്രാ​​ന്‍​​സ്ഫോ​​ര്‍​​മ​​ര്‍ വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​ണ്.