Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ഥി മുങ്ങിമരിച്ചു.

കോട്ടയം കറുകച്ചാല്‍ പത്തലമാക്കല്‍ ആറ്റുകുഴിയില്‍ ജയചന്ദ്രന്റെ മകന്‍ അരവിന്ദ്(19) ആണ് മരിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം നടന്നത്. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്

പ്ലാച്ചിക്കല്‍ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ കുളത്തിലായിരുന്നു കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയത്.

ഇതിനിടെ സുഹൃത്തുക്കളില്‍ ഒരാള്‍ ചെളിയില്‍ താഴ്ന്ന് പോയി. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അരവിന്ദ് കുളത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു.

ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും അരവിന്ദ് മരിച്ചിരുന്നു. അമ്മ: വിമല, സഹോദരി: അര്‍ച്ചന