കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരുടെ ബ്ലേഡ് ഇടപാട് ; ഇനിയും വാർത്ത നല്കിയാൽ തല വെട്ടും; തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർക്ക്  ബി.ജെ.പി. സംസ്ഥാന കമ്മറ്റിയംഗം അഡ്വ.എം.എസ്. കരുണാകരൻ്റെ വധഭീഷണി

കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരുടെ ബ്ലേഡ് ഇടപാട് ; ഇനിയും വാർത്ത നല്കിയാൽ തല വെട്ടും; തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർക്ക് ബി.ജെ.പി. സംസ്ഥാന കമ്മറ്റിയംഗം അഡ്വ.എം.എസ്. കരുണാകരൻ്റെ വധഭീഷണി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരുടെ ബ്ലേഡ് ഇടപാടുകളെ കുറിച്ച് ഇനി വാർത്ത പ്രസിദ്ധീകരിച്ചാൽ തല വെട്ടുമെന്ന് ബി.ജെ.പി നേതാവിൻ്റെ ഭീഷണി

തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററുടെ ഫോണിലേക്ക് ഇന്നലെ വൈകുന്നേരമാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വിളി എത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ.എം.എസ് കരുണാകരനാണ് വിളിക്കുന്നതെന്നും, ബിഎംഎസ് പ്രവർത്തകർക്കെതിരെ വാർത്ത ചെയ്യരുതെന്നും മറ്റുള്ളവർക്കെതിരെ എന്തു വേണേലും എഴുതിക്കോളാനുമാണ് ആദ്യം സംസാരിച്ചത്. എന്നാൽ കൃത്യമായ തെളിവുകളോടെയാണ് വാർത്ത ചെയ്യുന്നതെന്നും ഇത് സംബന്ധിച്ച് ജില്ലാ പൊലിസ് മേധാവി അടക്കമുള്ളവർക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് ചീഫ് എഡിറ്റർ മറുപടി പറഞ്ഞെങ്കിലും, ഇതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ബിഎംഎസിനെ അറിയാമല്ലോയെന്നും, ഇനിയും വാർത്ത നല്കിയാൽ “നീ നാളത്തെ സൂര്യോദയം” കാണില്ലന്ന് പറഞ്ഞ് ഭീഷണിപെടുത്തുകയുമായിരുന്നു. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ വിളിയുടെ ശബ്ദരേഖ ഇവിടെ കേൾക്കാം

എന്നാൽ എം എസ് കരുണാകരന് ബിഎംഎസിൻ്റെ ഉത്തരവാദിത്വങ്ങളൊന്നുമില്ലന്നും ഇയാൾ നിലവിൽ ബി.ജെ.പി. സംസ്ഥാന കമ്മറ്റിയംഗമാണെന്നും അന്വേഷണത്തിൽ മനസിലായി.

കോട്ടയം ബാറിലെ അഭിഭാഷകനും, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ ബി.ജെ.പി.സ്ഥാനാർത്ഥിയുമായിരുന്നു അഡ്വ.എം.എസ്. കരുണാകരൻ

വധഭീഷണി ഉണ്ടായ സാഹചര്യത്തിൽ തൻ്റെ ജീവന് സംരക്ഷണം നല്കണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ. ശ്രീകുമാർ മുഖ്യമന്ത്രിക്ക് പരാതി നല്കി.

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റുകൂടിയായ ഏ.കെ. ശ്രീകുമാറിനെ വധിക്കുമെന്ന് ഭീഷണിപെടുത്തിയ അഡ്വ.എം എസ് കരുണാകരനെ അറസ്റ്റ് ചെയ്യണമെന്നും, സ്വതന്ത്രമാധ്യമ പ്രവർത്തനം നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും അസോസിയേഷൻ സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.