ചങ്ക് പിടയ്ക്കുന്ന കാഴ്ച; കൊക്കയാറിൽ സഹോദരങ്ങളായ പിഞ്ചു കുട്ടികളുടെ മൃതദേഹങ്ങൾ കെട്ടിപ്പിടച്ച നിലയിൽ

ചങ്ക് പിടയ്ക്കുന്ന കാഴ്ച; കൊക്കയാറിൽ സഹോദരങ്ങളായ പിഞ്ചു കുട്ടികളുടെ മൃതദേഹങ്ങൾ കെട്ടിപ്പിടച്ച നിലയിൽ

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംന, അഫ്‌സാന്‍, അഹിയാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു.

മണിമലയാറ്റില്‍ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ദിവസത്തെ മഴ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം പൂർത്തിയാക്കി. ഒഴുക്കില്‍പെട്ട് കാണാതായ ആന്‍സി സാബുവിന്റെ മൃതദേഹവും ഇതുവരെ കിട്ടിയിട്ടില്ല.

അതേസമയം, കോട്ടയം കൂട്ടിക്കലില്‍ തെരച്ചില്‍ ഇന്നലെ അവസാനിപ്പിച്ചു. ഇവിടെ കാണാതായ എല്ലാവരുടെയും മൃiതദഹങ്ങള്‍ കണ്ടെടുത്തു. കൂട്ടിക്കലില്‍ മാത്രം പതിനൊന്നുപേര്‍ മരിച്ചു. കൂട്ടിക്കലില്‍ ഇന്ന് എട്ടുപേരുടൈ മൃതദേഹങ്ങള്‍ കണ്ടെത്തി.

ഇതില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടുന്നു.