തോന്നും പടി ഭക്ഷണം വിളമ്പിയ ആര്യാസിനും, തണ്ടൂർ റസ്റ്റോറണ്ടിനും , അറേബ്യൻ ഹോട്ടലിനും അടക്കം ജില്ലയിലെ 17 ഹോട്ടലുകൾക്കും റസ്റ്ററണ്ടുകൾക്കും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പിഴ: വൃത്തിയും വെടിപ്പുമില്ലന്നും ഭക്ഷണത്തിൽ നിറം കലർത്തുന്നതായും പരാതി; ആളെക്കൊല്ലും കടകൾക്ക് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പൂട്ട്; നടപടിയെടുത്ത ഹോട്ടലുകളുടെ പട്ടിക തേർഡ് ഐ ന്യൂസ് ലൈവിന്

സ്വന്തം ലേഖകൻ കോട്ടയം: വൃത്തിയും വെടുപ്പുമില്ലാതെ തോന്നുംപടി ഭക്ഷണം വിളമ്പിയ ജില്ലയിലെ 17 ഹോട്ടലുകൾക്കും റസ്‌റ്റോറണ്ടുകൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്. ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിർദേശാനുസരണം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് നടപടിയെടുത്തത്. പരിശോധനയിൽ പിഴ ഈടാക്കിയ 17 ഹോട്ടലുകളുടെയും റസ്‌റ്റോറണ്ടുകളുടെയും പട്ടിക തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. ഈ പട്ടിക തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടുന്നു. കോട്ടയം നഗരത്തിലെ ആര്യാസ് ഗ്രാന്റ്, ദുബായ് ഹോട്ടൽ, അറേബ്യൻ റസ്റ്ററണ്ട്, തണ്ടൂർ റസ്റ്ററണ്ട് ആൻഡ് ബേക്കറി, കൊങ്കൺ റസ്റ്ററണ്ട്, തലശേരി […]

കണ്ണൂരിന്റെ മണ്ണിൽ; കേരളയാത്രയ്ക്ക്  ആവേശ്വോജ്ജ്വല സ്വീകരണം

സ്വന്തം ലേഖകൻ കണ്ണൂർ : കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി നയിക്കുന്ന കേരളയാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണമാണ്. ആദ്യ ദിവസത്തെ പര്യടനം കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലാണ് സമാപിച്ചത്. ജാഥ കടന്നുവരുന്ന കേന്ദ്രങ്ങളിലെല്ലാം ആവേശകരമായ വരവേല്‍പ്പ് സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും ലഭിക്കുകയുണ്ടായി. കേരളയാത്ര മുന്നോട്ടുവെച്ച കര്‍ഷകരക്ഷ, മതേതരഭാരതം, പുതിയ കേരളം  എന്നീ മൂന്ന് മുദ്രാവാക്യങ്ങള്‍ കേരളീയ സമൂഹം സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ജാഥയ്ക്ക് ലഭിച്ച സ്വീകരണം. ഈ യാത്ര കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ നയങ്ങള്‍ക്കെതിരായ […]

കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള തീരുമാനം  കടുത്ത ജനവഞ്ചന : ജോസ് കെ.മാണി

സ്വന്തം ലേഖകൻ കണ്ണൂര്‍ : . അടിമുടി പരാജയപ്പെട്ട എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വഞ്ചനാപരമായ മറ്റൊരു മുഖമാണ് കാരുണ്യപദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ലക്ഷകണക്കായ നിര്‍ധനരായ രോഗികള്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള തീരുമാനം മനുഷ്യത്വരഹിതമാണ്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനകാര്യമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായ കെ.എം മാണി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ വിശ്വോത്തരമാതൃകയാണ് കാരുണ്യ. മാരകമായ രോഗങ്ങള്‍ ബാധിച്ച് അടിയന്തിര ചികിത്സ […]

വോട്ടുറപ്പിക്കാൻ 15 കോടിയുടെ കത്തെഴുതി പ്രധാനമന്ത്രി..!

സ്വന്തം ലേഖകൻ ന്യൂഡൽഹി: വോട്ടുറപ്പിക്കാൻ 15 കോടി മുടക്കി പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടർമാർക്ക് കത്തെഴുതുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് ഇന്ത്യൻ വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കത്തുകളെത്തും. 15.75 കോടി രൂപ ചെലവിലാണ് ഏഴരക്കോടി കത്തുകൾ പ്രിൻറ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ ഭാഗമായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയുടെ വിവരങ്ങളാണ് കത്തിലധികവും. രണ്ട് പേജുള്ള കത്ത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്ന് രേഖപ്പെടുത്തിയ കവറിലാണ് ചെലവിലാണ് വീടുകളിലെത്തുക. മോഡി സർക്കാരിൻറെ പ്രധാനപ്പെട്ട പദ്ധതികളുടെ വിവരങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയിലുള്ള കത്ത് മറ്റ് […]

കാരുണ്യയെ കൺമുന്നിൽ കൊന്നത്  കണ്ടിരിക്കാൻ വയ്യ: കെ. എം. മാണി 

സ്വന്തം ലേഖകൻ കോട്ടയം: സ്വന്തം കുഞ്ഞിനെ തന്റെ കൺമുമ്പിലിട്ട് കൊല്ലുമ്പോൾ ഒരമ്മക്ക്  ഉണ്ടാവുന്ന   വേദനയാണ് കാരുണ്യ സൗജന്യ ചികിത്സാ പദ്ധതി  നിർത്തുമ്പോൾ തനിക്ക് അനുഭവപ്പെടുന്നതെന്ന്  കാരുണ്യപദ്ധതിയുടെ പിതാവായ മുൻ ധനമന്ത്രി കെ. എം മാണി. കാരുണ്യ പദധതി ഒരു മൃതസഞ്ജീവനിയാണ് .  ജീവിതത്തിന്റെ വാതിലുകൾ മരണത്തിലേക്ക് തുറക്കുമ്പോൾ മരണമല്ല ജീവിതമാണ് മുന്നിലുള്ളതെന്ന് തെളിയിച്ച പദ്ധതിയാണ് കാരുണ്യ. ആയിരം കോടിയിലധികം  രൂപ ലക്ഷകണക്കിന് പാവപ്പെട്ടവർക്ക്  നൽകി ആഗോള മാതൃകയായ പദ്ധതിയാണ്  ഇത്. കാരുണ്യക്ക് സമാനമായി ലോകത്തൊരിടത്തും മറ്റൊരു പദ്ധതിയില്ല. അൻപതിലധികം  വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഇത്രയും […]

പാലായിലെ മോഷണ പരമ്പര: പ്രതി പരമ്പരാഗത കള്ളൻ; പകൽ കറങ്ങി നടന്ന് വീടുകൽ കണ്ടു വയ്ക്കും; രാത്രി ഓടിളക്കി അകത്ത് കയറി എല്ലാം കവരും; മോഷണത്തിനിടെ തടയാൻ വന്നാൽ കൊലപാതകം ഉറപ്പ്

സ്വന്തം ലേഖകൻ പാലാ: പകൽ കറങ്ങി നടന്ന് വീടുകണ്ടുവച്ച ശേഷം മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. മോഷണം നടത്തുന്നതിനിടെ തടയാൻ ആരെങ്കിലും എത്തിയാൽ കൊലപ്പെടുത്താൻ പോലും മടിക്കാത്ത, കയ്യിൽ എപ്പോഴും അയുധങ്ങളുമായി നടക്കുന്ന പ്രതിയെയാണ് പൊലീസ് സംഘം പിടികൂടിയത്. പാലായിലും പരിസര പ്രദേശങ്ങളിലും മോഷണ പരമ്പര തന്നെ നടത്തിയ ഈരാറ്റുപേട്ട കളത്തൂക്കടവ് ഇടപ്പുങ്കൽ വെട്ടിക്കാട്ട് സെയ്ദ് മുഹമ്മദിന്റെ മകൻ സിയാദി (38)നെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ രാജൻ കെ.അരമന അറസ്റ്റ് ചെയ്തത്. ഒട്ടുപാൽ അടക്കമുള്ള ശേഖരിക്കാനെന്ന പേരിൽ പകൽ […]

തിരുവനന്തപുരത്ത് വിമാനങ്ങൾ മുഖാമുഖം: കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; മലയാളികളുടെ ജീവൻ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനദുരത്തിന്റെ നടക്കുന്ന ഭീകരതയിലേയ്ക്ക് എത്തിക്കുന്ന വൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്. രണ്ടു വിമാനങ്ങൾ മുഖാമുഖം എത്തിയെങ്കിലും അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് വിമാനങ്ങൾ മുഖാമുഖം എത്തിയത്. കൂട്ടിയിടിൽ നിന്നും ഭാഗ്യം കൊണ്ടു മാത്രം വിമാനങ്ങൾ വഴുതി മാറുകയായിരുന്നു. സംഭവം മണിക്കൂറുകളോളം എയർപോർട്ട് അധികൃതർ മുക്കി വയ്ക്കുകയായിരുന്നു. മാധ്യമങ്ങളിലൂടെ വാർത്ത പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകത്ത് അറിഞ്ഞത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു വിമാനങ്ങൾ എയർപോർട്ടിന്റെ അന്തരീക്ഷത്തിൽ നേർക്കുനേർ വന്നത്. പൈലറ്റിന്റെ പിഴവ് […]

പാർലമെന്റ് തിരഞ്ഞെടുപ്പിൽ മഞ്ജു കോൺഗ്രസിന്റെ പാളയത്തിലെത്തും: പാർലമെന്റിൽ പ്രചാരണം മാത്രം; നിയമസഭയിലേയ്ക്ക് ഒരു കൈ നോക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ ബ്രാൻഡ് അംബാസിഡറായ നടി മഞ്ജു വാര്യർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി കളത്തിലിറങ്ങും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി പ്രചാരണ രംഗത്ത് മഞ്ജു സജീവമാകുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ഇത്തവണ പ്രചാരണ രംംഗത്ത് സജീവമാകുന്ന മഞ്ജു അടുത്ത തവണ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. സജീവ രാഷ്ട്രീയത്തിനുള്ള താല്പര്യം നേരത്തെ തന്നെ മഞ്ജു വ്യക്തമാക്കിയിരുന്നു. ഇത്തവണ തൃശൂർ മണ്ഡലത്തിൽ മത്സരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഞ്ജു വാര്യർ ആദ്യം കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് […]

രഞ്ജി സെമി ഫൈനൽ: ആത്ഭുതങ്ങളൊന്നുമുണ്ടായില്ല; കേരളത്തിന് ഇന്നിംഗ്‌സ് തോൽവി; പന്ത്രണ്ട് വിക്കറ്റുമായി ഉമേഷ് യാദവ് മാൻഓഫ് ദി മാച്ച്

സ്‌പോട്‌സ് ഡെസ്‌ക് വയനാട്: കൃഷ്ണഗിരിയിലെ പച്ചപ്പുൽമൈതാനത്ത് ഉമേഷ് യാദവ് തീപ്പൊരിയായി നിറഞ്ഞു നിന്നപ്പോൾ കേരളത്തിന് രഞ്ജി സെമിഫൈനലിൽ കനത്ത തോൽവി. ഗ്രൂപ്പിലെയും ക്വാർട്ടറിലെയും പോരാട്ട വീര്യം വിദർഭയുടെ പേസ് പടയ്ക്ക് മുന്നിൽ മറന്നു വച്ച കേരളം ഒരു ഇന്നിംഗ്‌സിനും 11 റണ്ണിനും തോൽവി സമ്മതിച്ചു. രണ്ട് ഇന്നിംഗ്‌സിലുമായി പന്ത്രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരം ഉമേഷ് യാദവാണ് കേരളത്തെ കൂട്ടക്കൊല ചെയ്തത്. സ്‌കോർ കേരളം – 106, 91 വിദർഭ – 208 രണ്ടു ദിവസം മാത്രം നീണ്ടു നിന്ന രഞ്ജി ട്രോഫി സെമിയിൽ […]

51 ഇല്ല: എത്തിയത് 17 പേർ മാത്രം: നാണക്കേടിന്റ പരമോന്നതി കയറിയ പട്ടിക സർക്കാർ തിരുത്തി; പിണറായിയെ ചതിച്ചത് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാണക്കേടിന്റ പരമോന്നതി കയറിയ പട്ടിയ തിരുത്തി സർക്കാർ. സുപ്രീം കോടതിയെ തെറ്റിധരിപ്പിച്ച ശബരിമല കയറിയ പട്ടികയാണ് സർക്കാർ ഇപ്പോൾ തിരുത്തിയിരിക്കുന്നത്. 51 യുവതികൾ മല കയറിയെന്ന പട്ടികയാണ് സർക്കാർ ഇപ്പോൾ തിരുത്തിയിരിക്കുന്നത്. പുതിയ പട്ടിക പ്രകാരം 17 യുവതികൾ മാത്രമാണ് മല കയറിയതെന്നാണ് കണ്ടെത്തൽ. എന്നാൽ ശബരിമല വിഷയത്തിൽ സർക്കാരിനെ പരമാവധി നാണം കെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം പൊലീസ് ഉന്നത ഉദ്യോഗസ്ഥരാണ് 51 പേരുടെ പട്ടിക കൃത്യമായ പരിശോധനയില്ലാതെ തയ്യാറാക്കി സുപ്രീം കോടതിയിൽ സമർപ്പിക്കാൻ നൽകിയതെന്നാണ് സൂചന. […]