കങ്കാരുക്കൾക്കു പിന്നാലെ കിവികളെയും പൊരിച്ച് കോഹ്ലിപ്പട: ന്യൂസിലൻഡിലും കോഹ്ലിപ്പടയുടെ പടയോട്ടം

സ്‌പോട്‌സ് ഡെസ്‌ക് ബേഓവൽ: കങ്കാരുക്കളെ അവരുടെ നാട്ടിലെത്തി പൊരിച്ച കോഹ്ലിപ്പടയാളികൾ കിവികളെ അവരുടെ നാട്ടിലെത്തി വറുത്തെടുത്തു. കിവീസിലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടും വിജയിച്ച ഇന്ത്യൻ ടീം പരമ്പരയും സ്വന്തം പേരിൽ കുറിച്ചു. 90 റണ്ണിനാണ് രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ ഉജ്വല വിജയം. കിവികളുട നാട്ടിൽ ഇന്ത്യനേടുന്ന ഏറ്റവും ഉയർന്ന മാർജിൻ ജയമായി ഇത്. 2009ൽ ഹാമിൽട്ടണിൽ നേടിയ 84 റൺസ് ജയമായിരുന്നു ഇന്ത്യയുടെ ഇതിന് മുമ്പത്തെ ഏറ്റവും വലിയ ജയം. ബാറ്റിങിൽ രോഹിതും ശിഖർ ധവാനും വിരാടും ധോണിയും തിളങ്ങിയപ്പോൾ ബോളിങിൽ […]

സി പി എം ജില്ലാകമ്മറ്റി ഓഫീസിൽ റെയ്ഡിനെത്തിയ ചൈത്ര തെരേസ ജോൺ ഐ ആർ ടി എസ്സിൽ നിന്ന് രാജിവെച്ച് ഐ പി എസിൽ എത്തിയ പുലി.

സ്വന്തം ലേഖകൻ ഐപിഎസ് നേടി മുന്നൂ വർഷം മാത്രം പിന്നിടുന്ന ചൈത്ര തെരേസ ജോൺ തലശ്ശേരി പോലീസ് സബ്ഡിവിഷനിലെ ആദ്യ വനിതാ ഓഫീസർ എന്ന നിലയിലാണ് ആദ്യം അറിയപ്പെടുന്നത് പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികളെ തേടി തിരുവന്തപുരം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയ ഡിസിപിക്കെതിരെ നടപടി. ഇന്ന് കേരളം ശ്രദ്ധിച്ച പ്രധാന വാർത്തകളിൽ ഒന്നായിരുന്നു ഇത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നൽകിയ പരാതിയിലാണ് ഡിസിപി ചുമതല വഹിക്കുന്ന എസ്.പി ചൈത്ര തെരേസ ജോണിനെതിരെയാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ […]

വിസ്മയ കാഴ്ചളുമായി റിപ്പബ്ലിക് ദിന പരേഡ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: വിസ്മയകാഴ്ചകളുമായി രാജ്യത്തിന്റെ കരുത്ത് വിളിച്ചോതി 70ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഡൽഹിയിൽ പ്രൗഢഗംഭീര തുടക്കം. വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും സേനാ വിഭാഗങ്ങളുടെ കരുത്തും വിളിച്ചോതുന്ന പരേഡും കാഴ്ച്ചക്കാരുടെ മനംകുളിർപ്പിക്കുന്നതാണ്. ദേശീയ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ഉള്ളപ്പോൾ എല്ലാവരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. രാവിലെ ഒൻപതിന് ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും അടക്കമുള്ളവർ പങ്കെടുത്തു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് മുഖ്യാതിഥി ഇന്ത്യയുടെ സുപ്രധാന ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു. അമേരിക്കയിൽ നിന്നും അടുത്തിടെ വാങ്ങിയ എം777 […]

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരത്തിന് പിന്തുണയുമായി ദയാബായി

സ്വന്തം ലേഖകൻ തിരുവന്തപുരം : എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആരംഭിക്കുന്ന അനിശ്ചിതകാല പട്ടിണി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തക ദയാബായി. ജനുവരി 30 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹം ആരംഭിക്കുമെന്ന് വാർത്തസമ്മേളനത്തിൽ അവർ വ്യക്തമാക്കി. ദുരിതമേഖലകൾ കണ്ട് ചങ്കു പൊട്ടിയാണ് ഇവർക്കൊപ്പം ചേരുന്നത്. ഈ അമ്മമാർക്ക് മറ്റൊരു വഴിയുമില്ല. വീട്ടിനുള്ളിൽ ജീർണിച്ച് കഴിയുകയാണ് ഇവർ. 25 വർഷം മക്കളെ മടിയിൽ കിടത്തി പോറ്റുന്ന ഈ അമ്മമാരെ സല്യൂട്ട് ചെയ്യണമെന്നും അവർ പറഞ്ഞു. 2017 ജനുവരി 10ലെ സുപ്രീം കോടതി വിധി നടപ്പാക്കുക, […]

പത്മശ്രീ പുരസ്കാരം സംഗീതജ്ഞൻ കെ. ജി ജയന്.

സ്വന്തം ലേഖകൻ കെ .ജി ജയന് പത്മശ്രീ പുസ്‌കാരം ലഭിച്ചു. സംഗീത മേഖലയിലെ ജയവിജയൻ കൂട്ട് കെട്ടിന് നിരവധി ആരാധകരാണുളളത്. സംഗീതരംഗത്ത് ആറ് പതിറ്റാണ്ടിലേറെ സജീവമായ അദ്ദേഹത്തിന് വളരെ വൈകിയാണെങ്കിലും അർഹിച്ച പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. ആറാം വയസ്സ് മുതൽ സഹോദരനൊപ്പം സംഗീതം അഭ്യസിച്ചു തുടങ്ങിയ കെജി ജയന് അദ്ധേഹത്തിന്റെ 85-ാം വയസ്സിലാണ് പരമോന്നത സിവിലിയൻ പുരസ്‌കാരം തേടിയെത്തിയത്. നെ നടൻ മനോജ് കെ ജയൻറെ പിതാവാണ്.

തട്ടിപ്പ് വീരൻ മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് പൊളിച്ച് കളയുന്നു: പൊളിക്കുന്നത് ചട്ടം ലംഘിച്ച് നിർമ്മിച്ച ബംഗ്ളാവ്

സ്വന്തം ലേഖകൻ മുംബൈ: ജനത്തെയും ബാങ്കുകളെയും പറ്റിച്ച് വിദേശത്തേക്ക് മുങ്ങിയ പി.എന്‍.ബി തട്ടിപ്പ് കേസിലെ പ്രതിയും രത്നവ്യാപാരിയുമായ നീരവ് മോദിയുടെ മഹാരാഷ്ട്രയിലെ കടല്‍തീരത്തുള്ള ബംഗ്ലാവ് പൊളിച്ചു മാറ്റുന്നു. അലിബാഗിലെ നൂറ് കോടി വിലയുള്ള ബംഗ്‌ളാവ് അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോളിച്ചുമാറ്റുന്നത്. തീരദേശ നിയന്ത്രണ ചട്ടം ലംഘിച്ചാണ് ആഢംബര ബംഗ്‌ളാവ് നിര്‍മ്മിച്ചതെന്ന് റായ്ഗഢ് ജില്ലാക്ടര്‍ സൂര്യവന്‍ഷി പറഞ്ഞു.പാരിസ്ഥിതിക മാനദണ്ഡങ്ങളും ലംഘിച്ചിട്ടുണ്ടെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കെട്ടിടം പൊളിച്ചുമാറ്റാനുളള നടപടികള്‍ ഇതിനോടകം തന്നെ ജില്ലാ ഭരണകൂടം ആരംഭിച്ചു. 33,000 ചതുരശ്ര അടിയുള്ള ഈ ആഡംബര ബംഗ്ലാവ് 100 കോടിയോളം […]

സഭാ തർക്കം ക്വട്ടേഷനിൽ എത്തി: സഭയ്ക്കുള്ളിലെ അധികാര വടം വലിയിൽ യുവാവിനെ കൊല്ലാക്കൊല ചെയ്തു; പ്രതിക്കൂട്ടിൽ ബിഷപ്പുമാരും വൈദികരും: തലയോട് പൊട്ടിയ ബിനു കുരുവിള ഗുരുതരാവസ്ഥയിൽ

ക്രൈം ഡെസ്ക് തിരുവല്ല: സഭാ തിരഞ്ഞെടുപ്പിനെച്ചൊല്ലി ക്നാനായ സഭയിലുണ്ടായ തർക്കവും പൊട്ടിത്തെറിയും തമ്മിൽ തല്ലിലേയ്ക്കും വധശ്രമത്തിലേയ്ക്കും എത്തി. ക്നാനായ സഭ മാനേജിംഗ് കമ്മിറ്റി അംഗം വെസ്റ്റ് ഓതറ കല്ലേമണ്ണിൽ ബിനു കുരുവിളയെ (42) യാണ് ക്വട്ടേഷൻ സംഘം ആക്രമിച്ച് മൃതപ്രായനാക്കിയത്. തലയ്ക്കു അടിയേറ്റ ബിനുവിന്റെ തലയോട് പൊട്ടി ഗുരുതരമായ അവസ്ഥയിലാണ്. മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു ബിനു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ മൂന്ന് ബിഷപ്പുമാരും മൂന്ന് വൈദികരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ക്വട്ടേഷൻ നൽകിയ സംഘം വാഹനത്തിൽ എത്തി […]

അമ്പിളി ദേവിയുടെ വിവാഹ ദിവസം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭർത്താവ്: നാലാം കെട്ടുകാരനെ രണ്ടാമത് കെട്ടി അമ്പിളി ദേവി: സീരിയൽ താരത്തിന്റെ പുനർവിവാഹം ആഘോഷമാക്കി പ്രേക്ഷകർ

സ്വന്തം ലേഖകൻ കൊല്ലം: സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരം അമ്പിളി ദേവിയുടെ വിവാഹമാണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ ആരാധകരുടെ പ്രധാന ചർച്ച. അമ്പിളിയുടെ രണ്ടാം വിവാഹവും , ഭർത്താവ് ജയൻ ആദിത്യന്റ നാലാം വിവാഹവും സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കുമാണ്. ഇതിനിടെയാണ് അമ്പിളിയുടെ ഭർത്താവിന്റെ പ്രതികാര കഥ പുറത്ത് വന്നത്. അമ്പിളി ദേവിയുടെ വിവാഹം നടക്കുന്ന അതേ സമയത്ത് തന്നെ തന്റെ സെറ്റിൽ കേക്ക് മുറിച്ചാണ് ആദ്യ ഭർത്താവ് കാമറാമാൻ ലോവൻ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ലോവൽ തന്നെ പുറത്ത് വിടുകയും ചെയ്തു. കുടുംബ […]

തിരുവനന്തപുരത്ത് ലാൽ തന്നെയെന്ന് ഉറപ്പിച്ച് ബിജെപി: പത്മയിട്ട് ലാലിനെ താമരയിൽ വീഴ്ത്തി; പുരസ്കാരം നൽകിയതിലൂടെ വെട്ടിയത് നമ്പി നാരായണന്റെ സ്ഥാനാർത്ഥിത്വവും

സ്വന്തം ലേഖകൻ ന്യൂഡൽഹി: രണ്ട് മലയാളികൾക്ക് പത്മ പുരസ്കാരം സമ്മാനിച്ചതിലൂടെ ബിജെപി സ്വന്തമാക്കിയത് ഇരട്ട രാഷ്ട്രീയ നേട്ടം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ബിജെപി , ഒന്നിന് കൃത്യമായി തടയിടുകയും ചെയ്തു. പത്മഭൂഷൺ നൽകിയതിലൂടെ മോഹൻ ലാലിനെ തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാർത്ഥിയാക്കുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പമുള്ള മോഹൻ ലാലിനെ കെണിയിൽപ്പെടുത്തി തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള നീക്കമാണ് പത്മ പുരസ്കാര ദാനത്തിലുടെ പുറത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരത്ത് സി പി ഐ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന നമ്പി നാരായണന് പത്മ […]

മോഹൻലാലിനും നമ്പിനാരായണും പത്മഭൂഷൺ: പ്രണബ് മുഖർജിയ്ക്ക് ഭാരത രത്‌നം; സ്വാമി വിശുദ്ധാനന്ദയ്ക്ക് പത്മശ്രീ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികൾ റിപബ്ലിക്ക് ദിനത്തിൽ പ്രഖ്യാപിച്ചു. മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയ്ക്ക് ഭാരതരത്‌ന പുരസ്‌കാരം. ഗായകനും സംഗീതജ്ഞനുമായ ഭൂപൻ ഹസാരികയ്ക്കും, സാമൂഹിക പ്രവർത്തകനായ നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായി ഭാരതരത്‌നം പ്രഖ്യാപിച്ചിട്ടുണ്ട്. മോഹൻലാലും, നമ്പി നാരായണനും അടക്കം നിരവധി മലയാളികൾക്കും പത്മപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമാതാരം മോഹൻലാൽ, ചാരക്കേസിൽ കുടുങ്ങിയ ശേഷം നിയമപോരാട്ടത്തിലൂടെ ജീവിതം തിരികെ പിടിച്ച ശാസ്ത്രജ്ഞൻ നമ്പിനാരായണൻ എന്നിവരെ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, […]