വോട്ടുറപ്പിക്കാൻ 15 കോടിയുടെ കത്തെഴുതി പ്രധാനമന്ത്രി..!

വോട്ടുറപ്പിക്കാൻ 15 കോടിയുടെ കത്തെഴുതി പ്രധാനമന്ത്രി..!

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വോട്ടുറപ്പിക്കാൻ 15 കോടി മുടക്കി പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടർമാർക്ക് കത്തെഴുതുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് ഇന്ത്യൻ വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കത്തുകളെത്തും. 15.75 കോടി രൂപ ചെലവിലാണ് ഏഴരക്കോടി കത്തുകൾ പ്രിൻറ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ ഭാഗമായുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയുടെ വിവരങ്ങളാണ് കത്തിലധികവും.

രണ്ട് പേജുള്ള കത്ത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്ന് രേഖപ്പെടുത്തിയ കവറിലാണ് ചെലവിലാണ് വീടുകളിലെത്തുക. മോഡി സർക്കാരിൻറെ പ്രധാനപ്പെട്ട പദ്ധതികളുടെ വിവരങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയിലുള്ള കത്ത് മറ്റ് സംസ്ഥാനങ്ങളിലേക്കെത്തുമ്‌ബോൾ പ്രാദേശിക ഭാഷയിലേക്കുള്ള പരിഭാഷയിലാണ് വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രി ഉജ്ജ്വലയോജന, സൗഭാഗ്യ സ്‌കീം, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന തുടങ്ങിയവയാണ് കത്തിൽ പരാമർശിക്കുന്ന മറ്റ് പദ്ധതികൾ.

മെയ് മാസത്തിൽ ലോകസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ പ്രധാനമന്ത്രി ജനങ്ങൾക്ക് നേരിട്ട് കത്തെഴുതുന്നത് ഇലക്ഷൻ തന്ത്രമാണെന്നാണ് പ്രതിപക്ഷത്തിൻറെ ആരോപണം. ഒരു കത്ത് സ്പീഡ് പോസ്റ്റ് വഴി വിലാസക്കാരന് അയക്കാൻ ഏതാണ്ട് 40 രൂപയാണ് വരിക. ആരോഗ്യ ഇൻഷുറൻസ് സ്‌കീമിന് ആകെ വകമാറ്റിയിട്ടുള്ള തുക 2000 കോടിയാണെന്നിരിക്കെ ഈ പൈസ എവിടെ നിന്ന് വരുന്നു എന്ന് സിപിഐഎം എം.പി എം.ബി.രാജേഷ് ചോദിച്ചു.

കത്തിനുള്ള തുക ഭരണാവശ്യത്തിനുള്ള ഫണ്ടിൽ നിന്നാണെടുക്കുന്നതെന്നും ഈ കത്ത് ലഭിച്ചതിന് ശേഷം പദ്ധതിയെ കുറിച്ചറിഞ്ഞ് ആളുകൾ ചികിത്സക്ക് എത്തുന്നുണ്ടെന്നുമാണ് ആയുഷ്മാൻ ഭാരത് സി.ഇ.ഒ ഇന്ദു ഭൂഷണിൻറെ വിശദീകരണം.