തോന്നും പടി ഭക്ഷണം വിളമ്പിയ ആര്യാസിനും, തണ്ടൂർ റസ്റ്റോറണ്ടിനും , അറേബ്യൻ ഹോട്ടലിനും അടക്കം ജില്ലയിലെ 17  ഹോട്ടലുകൾക്കും റസ്റ്ററണ്ടുകൾക്കും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പിഴ: വൃത്തിയും വെടിപ്പുമില്ലന്നും ഭക്ഷണത്തിൽ നിറം കലർത്തുന്നതായും പരാതി; ആളെക്കൊല്ലും കടകൾക്ക് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പൂട്ട്; നടപടിയെടുത്ത ഹോട്ടലുകളുടെ പട്ടിക തേർഡ് ഐ ന്യൂസ് ലൈവിന്

തോന്നും പടി ഭക്ഷണം വിളമ്പിയ ആര്യാസിനും, തണ്ടൂർ റസ്റ്റോറണ്ടിനും , അറേബ്യൻ ഹോട്ടലിനും അടക്കം ജില്ലയിലെ 17 ഹോട്ടലുകൾക്കും റസ്റ്ററണ്ടുകൾക്കും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പിഴ: വൃത്തിയും വെടിപ്പുമില്ലന്നും ഭക്ഷണത്തിൽ നിറം കലർത്തുന്നതായും പരാതി; ആളെക്കൊല്ലും കടകൾക്ക് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പൂട്ട്; നടപടിയെടുത്ത ഹോട്ടലുകളുടെ പട്ടിക തേർഡ് ഐ ന്യൂസ് ലൈവിന്

സ്വന്തം ലേഖകൻ

കോട്ടയം: വൃത്തിയും വെടുപ്പുമില്ലാതെ തോന്നുംപടി ഭക്ഷണം വിളമ്പിയ ജില്ലയിലെ 17 ഹോട്ടലുകൾക്കും റസ്‌റ്റോറണ്ടുകൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്. ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിർദേശാനുസരണം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് നടപടിയെടുത്തത്. പരിശോധനയിൽ പിഴ ഈടാക്കിയ 17 ഹോട്ടലുകളുടെയും റസ്‌റ്റോറണ്ടുകളുടെയും പട്ടിക തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. ഈ പട്ടിക തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടുന്നു.
കോട്ടയം നഗരത്തിലെ ആര്യാസ് ഗ്രാന്റ്, ദുബായ് ഹോട്ടൽ, അറേബ്യൻ റസ്റ്ററണ്ട്, തണ്ടൂർ റസ്റ്ററണ്ട് ആൻഡ് ബേക്കറി, കൊങ്കൺ റസ്റ്ററണ്ട്, തലശേരി റസ്റ്ററണ്ട്, നമ്പൂതിരീസ് വെജ് പ്ലാസ, പക്കാ പഞ്ചാബി റസ്റ്ററണ്ട്, കാഞ്ഞിരപ്പള്ളിയിലെ മച്ചാ റസ്റ്ററണ്ട് ആൻഡ് ഫാസ്റ്റ് ഫുഡ്, ചങ്ങനാശേരിയിലെ ശ്രീനിവാസഭവൻ, കുറിച്ചിയിലെ അപ്പർ ഡെക്ക്, ആർക്കേലിയ, എലൈറ്റ് എന്നീ ഹോട്ടലുകളിലും, കഞ്ഞിക്കുഴിയിലെ ഹോട്ടൽ വൃന്ദാവനിലും, വീൽസ് റസ്‌റ്റോറണ്ടിലുമാണ് പരിശോധന നടത്തി വൃത്തിഹീനമായ അന്തരീക്ഷം കണ്ടതിനെ തുടർന്ന് ഇവരിൽ നിന്നും പിഴ ഈടാക്കിയത്. ഈ ഹോട്ടലുകൾക്ക് വൃത്തിയും, ശുചിത്വവും ഉറപ്പാക്കാൻ നോട്ടീസും നൽകിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ വിഭാഗം കമ്മിഷണറുടെ നിർദേശാനുസരണം കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ എന്നിവിടങ്ങളിലായിരുന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തിയത്. 43 ഹോട്ടലുകളിലാണ് സംഘം പരിശോധന നടത്തിയത്. ഇതിൽ 27 എണ്ണത്തിൽ വൃത്തിഹീനമായ അന്തരീക്ഷമുണ്ടെന്ന് കണ്ടെത്തി. പ്രശ്‌നപരിഹാരം ഉടൻ വരുത്തുന്നതിനായി ഇവർക്ക് നോട്ടീസ് നൽകി. 17 ഇടത്താണ് ഗുരുതരമായ പ്രശ്‌നം കണ്ടെത്തിയത്. തുടർന്ന് ഇവർക്ക് നോട്ടീസ് നൽകി പിഴ ഈടാക്കി. മോശം സാഹചര്യങ്ങൾ കണ്ടെത്തിയ ഈ ഹോട്ടലുകളിൽ നിന്നും 65,000 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.
വൃത്തിഹീനമായ അടുക്കളയും, ഭക്ഷ്യസാധനങ്ങൾ ഫ്രിഡ്ജിലും ഫ്രീസറിലും വൃത്തിഹീനമായ അന്തരീക്ഷത്തിൽ സൂക്ഷിച്ചിരിക്കുന്നതും, പാചകം ചെയ്ത ഭക്ഷണത്തിൽ രാസവസ്തുക്കൾ അടങ്ങിയ നിറം ചേർക്കുന്നതായും, അജിനാമോട്ടോ ചേർക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.