രഞ്ജി സെമി ഫൈനൽ: ആത്ഭുതങ്ങളൊന്നുമുണ്ടായില്ല; കേരളത്തിന് ഇന്നിംഗ്‌സ് തോൽവി; പന്ത്രണ്ട് വിക്കറ്റുമായി ഉമേഷ് യാദവ് മാൻഓഫ് ദി മാച്ച്

സ്‌പോട്‌സ് ഡെസ്‌ക് വയനാട്: കൃഷ്ണഗിരിയിലെ പച്ചപ്പുൽമൈതാനത്ത് ഉമേഷ് യാദവ് തീപ്പൊരിയായി നിറഞ്ഞു നിന്നപ്പോൾ കേരളത്തിന് രഞ്ജി സെമിഫൈനലിൽ കനത്ത തോൽവി. ഗ്രൂപ്പിലെയും ക്വാർട്ടറിലെയും പോരാട്ട വീര്യം വിദർഭയുടെ പേസ് പടയ്ക്ക് മുന്നിൽ മറന്നു വച്ച കേരളം ഒരു ഇന്നിംഗ്‌സിനും 11 റണ്ണിനും തോൽവി സമ്മതിച്ചു. രണ്ട് ഇന്നിംഗ്‌സിലുമായി പന്ത്രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരം ഉമേഷ് യാദവാണ് കേരളത്തെ കൂട്ടക്കൊല ചെയ്തത്. സ്‌കോർ കേരളം – 106, 91 വിദർഭ – 208 രണ്ടു ദിവസം മാത്രം നീണ്ടു നിന്ന രഞ്ജി ട്രോഫി സെമിയിൽ […]

51 ഇല്ല: എത്തിയത് 17 പേർ മാത്രം: നാണക്കേടിന്റ പരമോന്നതി കയറിയ പട്ടിക സർക്കാർ തിരുത്തി; പിണറായിയെ ചതിച്ചത് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാണക്കേടിന്റ പരമോന്നതി കയറിയ പട്ടിയ തിരുത്തി സർക്കാർ. സുപ്രീം കോടതിയെ തെറ്റിധരിപ്പിച്ച ശബരിമല കയറിയ പട്ടികയാണ് സർക്കാർ ഇപ്പോൾ തിരുത്തിയിരിക്കുന്നത്. 51 യുവതികൾ മല കയറിയെന്ന പട്ടികയാണ് സർക്കാർ ഇപ്പോൾ തിരുത്തിയിരിക്കുന്നത്. പുതിയ പട്ടിക പ്രകാരം 17 യുവതികൾ മാത്രമാണ് മല കയറിയതെന്നാണ് കണ്ടെത്തൽ. എന്നാൽ ശബരിമല വിഷയത്തിൽ സർക്കാരിനെ പരമാവധി നാണം കെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം പൊലീസ് ഉന്നത ഉദ്യോഗസ്ഥരാണ് 51 പേരുടെ പട്ടിക കൃത്യമായ പരിശോധനയില്ലാതെ തയ്യാറാക്കി സുപ്രീം കോടതിയിൽ സമർപ്പിക്കാൻ നൽകിയതെന്നാണ് സൂചന. […]

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: നടൻ ഇന്നസെന്റ്

സ്വന്തം ലേഖകൻ കോഴിക്കോട്: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നടൻ ഇന്നസെന്റ് പറഞ്ഞു. വീണ്ടും മൽസരിക്കാൻ ആദ്യം അനുവദിക്കേണ്ടത് തന്റെ ശരീരമാണ് എന്നും എന്നാൽ അതിനു ചില്ലറ ക്ഷീണം തോന്നുന്നുണ്ടെന്നും ഇന്നസെന്റ് കുറിച്ചു. ഒരു പ്രമുഖ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഇന്നസെന്റ് നിലപാട് വ്യക്തമാക്കിയത്. മത്സരിക്കാൻ നിർബന്ധിച്ച് നേതാക്കൾ എത്താറുണ്ട് എന്നാൽ താൻ ഇനി മത്സരിക്കുന്നില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

രണ്ട് റണ്ണിനിടെ കൊഴിഞ്ഞത് അഞ്ച് വിക്കറ്റ്: വിദർഭയെ കെട്ട് കെട്ടിച്ച് കേരളത്തിന്റെ പേസ് പട: പിടിച്ചു നിന്നാൽ കേരളത്തിന് ചരിത്രമാകാം

സ്പോട്സ് ഡെസ്ക് വയനാട്: സേഫ് സോണിൽ നിന്ന് വിദർഭയെ കേരളത്തിന്റെ പേസർമാർ ദുരന്തത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ടു. 169 -2 എന്ന നിലയിൽ നിന്നു വിദർഭ തകർന്നടിഞ്ഞത് 172 ന് ഏഴ് എന്ന നിലയിലേയ്ക്കാണ്. പടു കൂറ്റൻ ലീഡ് പ്രതീക്ഷിച്ച വിദർഭയുടെ ലീഡ് കഷ്ടിച്ച് നൂറ് കടന്നു. നന്ദി പറയേണ്ടത് പിച്ചറിഞ്ഞ് പന്തെറിഞ്ഞ കേരളത്തിന്റെ പേസർമാർക്കാണ്. രഞ്ജി ട്രോഫി സെമിയില്‍ കേരത്തിനെതിരെ വിദര്‍ഭ 102 ണ്‍സ് ലീഡിൽ ഒതുങ്ങി. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് 208ന് അവസാനിച്ചു. 175ന് അഞ്ച് എന്ന […]

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: നടൻ ഇന്നസെന്റ്

സ്വന്തം ലേഖകൻ കോഴിക്കോട്: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നടൻ ഇന്നസെന്റ് പറഞ്ഞു. വീണ്ടും മൽസരിക്കാൻ ആദ്യം അനുവദിക്കേണ്ടത് തന്റെ ശരീരമാണ് എന്നും എന്നാൽ അതിനു ചില്ലറ ക്ഷീണം തോന്നുന്നുണ്ടെന്നും ഇന്നസെന്റ് കുറിച്ചു. ഒരു പ്രമുഖ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഇന്നസെന്റ് നിലപാട് വ്യക്തമാക്കിയത്. മത്സരിക്കാൻ നിർബന്ധിച്ച് നേതാക്കൾ എത്താറുണ്ട് എന്നാൽ താൻ ഇനി മത്സരിക്കുന്നില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

ഗോവൻ ബീച്ചുകളിൽ ഇനി മദ്യത്തിനും ഭക്ഷണത്തിനും വിലക്ക്: വിലക്ക് ലംഘിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും..!

സ്വന്തം ലേഖകൻ പനാജി: മദ്യപിച്ച് ആഘോഷമായി വെയിൽ കാഞ്ഞിരുന്ന ഗോവൻ ബീച്ചുകളിലെ ആരവത്തിന് വിട. ഗോവൻ ബീച്ചിലിരുന്ന് ഇനി മദ്യപിക്കുകയോ, ഭക്ഷണം പാകം ചെയ്തു കഴിക്കുകയോ ചെയ്താൽ വലിയ വില തന്നെ കൊടുക്കേണ്ടി വരും. ഗോവയിലെ കുത്തഴിഞ്ഞ സംസ്‌കാരത്തിനു വിലങ്ങിടാൻ ബിജെപി സർക്കാരാണ് കർശന നിയന്ത്രണങ്ങൾ കൊണ്ടു വരുന്നത്. എന്നാൽ, ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഗോവൻ ടൂറിസം രംഗത്ത് സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ യോഗം വിലക്ക് ഏർപ്പെടുത്തുന്നതോടെ രണ്ടായിരം രൂപ പിഴയോ മൂന്ന് മാസം തടവോ വ്യവസ്ഥ ചെയ്യുന്ന […]

സിനിമാതാരം ഭാനുപ്രിയയുടെ വീട്ടിൽ ബാലവേല: പതിനാലുകാരിയെ ശമ്പളമില്ലാതെ ജോലി ചെയ്യിച്ചത് 18 മാസം; പരാാതിയിൽ ഭാനുപ്രിയക്കെതിരെ പൊലീസ് കേസ്

സ്വന്തം ലേഖകൻ ചെന്നൈ: മലയാളികലുടെ പ്രിയ താരമായിരുന്ന ഭാനുപ്രിയ ഒടുവിൽ ബാലവേല കേസിൽ കുടുങ്ങുന്നു. പതിനാലുകാരിയെ മാസങ്ങളോളം ശമ്പളം പോലും നൽകാതെ ബാല വേല ചെയ്യിച്ച കേസിലാണ് ഭാനുപ്രിയക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ ചെന്നൈയിലുള്ള ഭാനുപ്രിയയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്‌തേക്കുമെന്നും സൂചന ലഭിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ വിവിധ മാധ്യമങ്ങളാണ് പതിനാലുകാരിയെ വീട്ടുവേലയ്ക്ക് നിർത്തി പീഡിപ്പിച്ച വിവരം പുറത്ത് വിട്ടത്. 14 കാരിയായ പെൺകുട്ടിക്ക് മാസം 10, 000 രൂപയാണ് ശമ്ബളമായി നൽകുന്നതെങ്കിലും കഴിഞ്ഞ 18 മാസമായി ഇവർ തുക നൽകിയിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഭാനുപ്രിയയുടെ […]

കേന്ദ്രമന്ത്രിയോട് കയർത്ത യതീഷ് ചന്ദ്രയ്ക്ക് മുട്ടൻപണി വരുന്നു: മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കേന്ദ്രം സംസ്ഥാനത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടു; മാപ്പ് പറഞ്ഞ് തലയൂരാൻ യതീഷ് ചന്ദ്രയുടെ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം കത്തി നിൽക്കെ നിലയ്ക്കലിൽ എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യതീഷ് ചന്ദ്രയെ കാത്തിരിക്കുന്നത് മുട്ടൻ പണി. കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ യതീഷ് ചന്ദ്രയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനിടെ കേസ് ഒതുക്കിത്തീർക്കാൻ യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് മാപ്പ് പറഞ്ഞേയ്ക്കുമെന്ന റിപ്പോർട്ടും ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്. കേന്ദമന്ത്രിയോടു മോശമായി പെരുമാറിയ എസ്.പിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു റിച്ചാർഡ് ഹേ എം.പി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനു […]

പാലായിലെ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്: മൂന്നു പേർ റിമാൻഡിൽ; എത്തിയിരുന്നത് സിനിമാ – സീരിയൽ താരങ്ങളും; മണിക്കൂറിന് ഇടാക്കിയിരുന്നത് പതിനായിരങ്ങൾ; ഇടപാടുകളെല്ലാം വാട്‌സ്അപ്പ് വഴി; യുവതികളെ കണ്ട് ബോധ്യപ്പെട്ടാൽ ഉടൻ ബുക്കിംഗ്

സ്വന്തം ലേഖകൻ പാലാ: പാലായിൽ വീട് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ കേന്ദ്രം പൊലീസ് പൂട്ടിയതോടെ പുറത്ത് വന്നത് വൻ റാക്കറ്റിനെപ്പറ്റിയുള്ള വിവരങ്ങൾ. ലക്ഷങ്ങൾ മുടക്കിയാൽ സിനിമാ സീരിയൽ താരങ്ങളെ വരെ എത്തിച്ചു നൽകാൻ ശേഷിയുള്ള സംഘമാണ് പിടിയിലായതെന്നാണ് പൊലീസ് നൽകുന്ന സൂചന. വീട്ടുടമ പൈക മല്ലികശേരി ജോസ് (67), ആലപ്പുഴ തൈക്കാട്ടുശേരി മനു (31), തിരുവാർപ്പ് സ്വദേശി ശ്യാംകുമാർ (27) എന്നിവരെ കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ടു യുവതികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് സംരക്ഷണ കേന്ദ്രത്തിലേയ്ക്ക മാറ്റിയിട്ടുണ്ട്. വാട്‌സ് […]

ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന് ഐ എസ് ഒ സർട്ടിഫിക്കേറ്റ്

സ്വന്തം ലേഖകൻ ആര്‍പ്പൂക്കര: ഗ്രാമപഞ്ചായത്തിന് ഗുണമേന്മയുളള സേവനത്തിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര നിലവാരമുളള ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. പഞ്ചായത്ത് ഡിപ്പാര്‍ട്ട്മെന്റിലെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ കില(കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിന്സ്ട്രേഷന്‍) ഏറ്റെടുത്ത ശേഷം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കോട്ടയം ജില്ലയിലെ ആദ്യത്തേതും സംസ്ഥാന തലത്തിലെ രണ്ടാമത്തെ പഞ്ചായത്തുമാണ് ആര്‍പ്പൂക്കര . കൂടാതെ മറ്റ് പഞ്ചായത്തുകളുടേതില്‍ നിന്നും വ്യത്യസ്തമായി ഐ എസ് ഒ യ്ക്കു വേണ്ടി ഫയല്‍ അടുക്കി വെയ്ക്കല്‍, റെക്കോര്‍ഡ് റൂം ക്രമീകരിക്കല്‍ എന്നിവ നടത്തുന്നതിന് പുറത്തു നിന്നും സ്വകാര്യ ഏജന്‍സിയെ […]