കണ്ണൂരിന്റെ മണ്ണിൽ; കേരളയാത്രയ്ക്ക്  ആവേശ്വോജ്ജ്വല സ്വീകരണം

കണ്ണൂരിന്റെ മണ്ണിൽ; കേരളയാത്രയ്ക്ക്  ആവേശ്വോജ്ജ്വല സ്വീകരണം

സ്വന്തം ലേഖകൻ

കണ്ണൂർ : കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി നയിക്കുന്ന കേരളയാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണമാണ്. ആദ്യ ദിവസത്തെ പര്യടനം കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലാണ് സമാപിച്ചത്. ജാഥ കടന്നുവരുന്ന കേന്ദ്രങ്ങളിലെല്ലാം ആവേശകരമായ വരവേല്‍പ്പ് സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും ലഭിക്കുകയുണ്ടായി. കേരളയാത്ര മുന്നോട്ടുവെച്ച കര്‍ഷകരക്ഷ, മതേതരഭാരതം, പുതിയ കേരളം 
എന്നീ മൂന്ന് മുദ്രാവാക്യങ്ങള്‍ കേരളീയ സമൂഹം സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ജാഥയ്ക്ക് ലഭിച്ച സ്വീകരണം. ഈ യാത്ര കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ നയങ്ങള്‍ക്കെതിരായ പോരാട്ടമാണ്.

കുടിയേറ്റ കര്‍ഷകന്റെയും മലയോര കര്‍ഷകന്റെയും നാടായ ശ്രീകണ്ഠാപുരത്ത് പാതയോരങ്ങളില്‍പ്പോലും ജോസ് കെ.മാണിയെ കാത്തുനിന്നത്്സ്ത്രീകളും കുട്ടികളും അടങ്ങുന്ന സാധാരണക്കാരാണ്. കര്‍ഷകര്‍ അനുവഭിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള അപേക്ഷകളും നിവേദനങ്ങളും കൈപ്പറ്റിയാണ് യാത്ര തുടരുന്നത്. ശ്രീകണ്ഠാപുരം മാപ്പിള എല്‍.പി സ്‌ക്കൂളിലെ കുരുന്നുകള്‍ നല്‍കിയ സ്വീകരണം അപൂര്‍വ്വ അനുഭവമായി. റോളര്‍ സ്‌ക്കേറ്റിങ്ങില്‍ ഗിന്നസില്‍ റെക്കാര്‍ഡ് നേടിയ ആല്‍ബിന്‍, ആന്‍മരിയ എന്നീ കുട്ടികളെ വേദിയില്‍ അനുമോദിച്ചു. 

പഴയകാല പാര്‍ട്ടിപ്രവര്‍ത്തകരെ ജോയ് കെ.മാണി വേദിയില്‍ ആദരിച്ചു.  കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയില്‍ നിന്നും നൂറ് കണക്കിന് വഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച യാത്ര മഞ്ഞക്കാട്, തേര്‍ത്തല്ലി, ആലക്കോട്, കരവഞ്ചാല്‍, നടുവില്‍, ചെമ്പത്തൊട്ടികൂടി വഴി ശ്രീകണ്ഠാപുരത്ത് എത്തിച്ചേര്‍ന്നപ്പോള്‍ പ്രൗഢമായ സ്വീകരണമാണ് ലഭിച്ചത്. ശ്രീകണ്ഠാപുരത്തെ സമ്മേളനത്തിന് ശേഷം പയ്യാവൂര്‍, ഉളിക്കല്‍വഴി ഇരിട്ടിയില്‍ കണ്ണൂര്‍ ജില്ലയിലെ യാത്ര സമാപിച്ചു.


ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുസ്ലീംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ് മുഹമ്മദ് എന്നിവര്‍ ശ്രീകണ്ഠാപുരത്തെ സമ്മേളനത്തില്‍ സംസാരിച്ചു. കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എക്‌സ്.എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, പി.ടി ജോസ് സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍, അഡ്വ.പ്രമോദ് നാരായണ്‍, ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കന്‍, ജോയിസ് പുത്തന്‍പുര, ജോസഫ് മുള്ളന്‍മട, സജി കുറ്റിയാനിമറ്റം, പ്രിന്‍സ് ലൂക്കോസ്, വിജി എം.തോമസ്, ജെന്നിഗ്‌സ് ജേക്കബ്, മുഹമ്മദ് ഇക്ക്ബാല്‍, കെ.ടി സുരേഷ്‌കുമാര്‍, സി.ജെ ജോണ്‍, മാധവന്‍ മാസ്റ്റര്‍, മാത്യു മണ്ഠപം, എം.ഫല്‍ഗുണന്‍, ബിജു കൈച്ചറമറ്റം, ടെന്‍സണ്‍ കണ്ടംത്തിങ്കര, ബിനു ഇലവുങ്കല്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group