പാർലമെന്റ് തിരഞ്ഞെടുപ്പിൽ മഞ്ജു കോൺഗ്രസിന്റെ പാളയത്തിലെത്തും: പാർലമെന്റിൽ പ്രചാരണം മാത്രം; നിയമസഭയിലേയ്ക്ക് ഒരു  കൈ  നോക്കും

പാർലമെന്റ് തിരഞ്ഞെടുപ്പിൽ മഞ്ജു കോൺഗ്രസിന്റെ പാളയത്തിലെത്തും: പാർലമെന്റിൽ പ്രചാരണം മാത്രം; നിയമസഭയിലേയ്ക്ക് ഒരു കൈ നോക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ ബ്രാൻഡ് അംബാസിഡറായ നടി മഞ്ജു വാര്യർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി കളത്തിലിറങ്ങും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി പ്രചാരണ രംഗത്ത് മഞ്ജു സജീവമാകുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ഇത്തവണ പ്രചാരണ രംംഗത്ത് സജീവമാകുന്ന മഞ്ജു അടുത്ത തവണ നിയമസഭയിലേയ്ക്ക് മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. സജീവ രാഷ്ട്രീയത്തിനുള്ള താല്പര്യം നേരത്തെ തന്നെ മഞ്ജു വ്യക്തമാക്കിയിരുന്നു.
ഇത്തവണ തൃശൂർ മണ്ഡലത്തിൽ മത്സരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഞ്ജു വാര്യർ ആദ്യം കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് നേതൃത്വം ഇക്കുറി സംസ്ഥാനത്ത് എല്ലാ മണ്ഡലത്തിലും മഞ്ജുവിനോട് പ്രചാരണത്തിന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന. സീറ്റ് വേണമെന്ന നിലപാടിൽ ആദ്യം ഉറച്ചു നിന്ന മഞ്ജു കോൺഗ്രസിന്റെ സമ്മർദത്തിനു വഴങ്ങി പ്രചാരണത്തിനു ഇറങ്ങാമെന്ന സമ്മതിക്കുകയായിരുന്നു. തുടർന്ന് കെപിസിസി നേതൃത്വം തന്നെ മഞ്ജുവിനു പാർട്ടിയിലേയ്ക്ക് സ്വാഗതം ആശംസിക്കുകയായിരുന്നു.
സംസ്ഥാന സർക്കാരിന്റെ തുടക്കം മുതൽ തന്നെ സർക്കാരുമായി സഹകരിക്കുന്ന നിലപാടാണ് മഞ്ജു സ്വീകരിച്ചിരുന്നത്. സർക്കാരിന്റെ വിവിധ പരിപാടികൾ ബ്രാൻഡ് അംബാസിഡർ പോലുമായിരുന്നു മഞ്ജു. ഇതിനിടെ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായപ്പോൾ സർക്കാരുമായി സഹകരിക്കുകയായിരുന്നു. തുടർന്ന് മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവും രൂപീകരിച്ചു. എന്നാൽ, പിന്നീട് മഞ്ജു ഈ കൂട്ടായ്മയിൽ നിന്നും അപ്രതീക്ഷിതമായി പിന്മാറുകയായിരുന്നു. ഇതേപ്പറ്റി മഞ്ജുവോ, വിമൺ ഇൻ സിനിമാ കളക്ടീവോ പ്രതികരിച്ചിരുന്നുമില്ല. ഇതിനിടെയാണ് ഇപ്പോൾ മഞ്ജു തന്റെ രാഷ്ട്രീയ പ്രവേശന താല്പര്യം വ്യക്തമാക്കിയിരിക്കുന്നത്.