അമ്പിളി ദേവിയുടെ വിവാഹ ദിവസം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭർത്താവ്: നാലാം കെട്ടുകാരനെ രണ്ടാമത് കെട്ടി അമ്പിളി ദേവി: സീരിയൽ താരത്തിന്റെ പുനർവിവാഹം ആഘോഷമാക്കി പ്രേക്ഷകർ

അമ്പിളി ദേവിയുടെ വിവാഹ ദിവസം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭർത്താവ്: നാലാം കെട്ടുകാരനെ രണ്ടാമത് കെട്ടി അമ്പിളി ദേവി: സീരിയൽ താരത്തിന്റെ പുനർവിവാഹം ആഘോഷമാക്കി പ്രേക്ഷകർ

സ്വന്തം ലേഖകൻ

കൊല്ലം: സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരം അമ്പിളി ദേവിയുടെ വിവാഹമാണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ ആരാധകരുടെ പ്രധാന ചർച്ച. അമ്പിളിയുടെ രണ്ടാം വിവാഹവും , ഭർത്താവ് ജയൻ ആദിത്യന്റ നാലാം വിവാഹവും സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കുമാണ്.

ഇതിനിടെയാണ് അമ്പിളിയുടെ ഭർത്താവിന്റെ പ്രതികാര കഥ പുറത്ത് വന്നത്. അമ്പിളി ദേവിയുടെ വിവാഹം നടക്കുന്ന അതേ സമയത്ത് തന്നെ തന്റെ സെറ്റിൽ കേക്ക് മുറിച്ചാണ് ആദ്യ ഭർത്താവ് കാമറാമാൻ ലോവൻ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ലോവൽ തന്നെ പുറത്ത് വിടുകയും ചെയ്തു.


കുടുംബ പ്രേക്ഷകരുടെ പ്രിയ നടി അമ്പിളി ദേവിയും സീരിയന്‍ നടനും അനശ്വര നടന്‍ ജയന്റെ അനുജന്റെ മകനുമായ ജയന്‍ ആദിത്യനുമാണ് വെള്ളിയാഴ്ച കൊല്ലം കൊറ്റന്‍ കുളങ്ങര ക്ഷേത്രത്തില്‍വച്ച് വിവാഹിതരായത്. ആദിത്യന്റെ നാലാമത്തെ വിവാഹമാണിത്. സീത എന്ന സീരിയലില്‍ ആദിത്യനും അമ്പിളിദേവിയും ഒരുമിച്ച് അഭിനിയിച്ചിട്ടുണ്ട്. ഈ ബന്ധമാണ് ഇരുവരെയും തമ്മിൽ അടുപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group



ക്യാമറാമാന്‍ ലോവലായിരുന്നു അമ്പിളിയുടെ ആദ്യ ഭര്‍ത്താവ്. 2009 ലായിരുന്നു ഇരുവരുടേയും വിവാഹം. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു ഇരുവരുടെയും വിവാഹം. ആദ്യ ബന്ധത്തില്‍ അമ്പിളി ദേവിക്ക് ഏഴ് വയസുള്ള മകനുണ്ട്. ചില പ്രശ്നങ്ങൾ കാരണം ഈ ബന്ധം പിന്നീട് പിരിയുകയായിരുന്നു. വെള്ളിയാഴ്‌ച വിവാഹ വാർത്ത അറിഞ്ഞതോടെ ലോ വൻ തിരുവനന്തപുരത്തെ തന്റെ സീരിയലിന്റെ സെറ്റിൽ കേക്ക് വാങ്ങി മുറിച്ച് ആഘോഷിക്കുകയായിരുന്നു.

വിവാഹ വാർത്ത അറിയുമ്പോൾ സി ടി വി യുടെ അടുത്ത ബെല്ലോട് കൂടി എന്ന സീരിയലിന്റ സെറ്റിലായിരുന്നു ലോവൻ. ഇവിടെ വച്ചാണ് ആഘോഷങ്ങൾ നടത്തിയത്.
ആദിത്യനും അമ്പിളിയും തമ്മിലുള്ള ബന്ധം ഇനി എത്രനാൾ ഉണ്ടാകും എന്നതാണ് ഇനി പ്രേക്ഷകർ ആകാംഷയോടെ നോക്കുന്നത്.


ഫ്ളവേഴ്സ് ചാനലിലെ സീത എന്ന സീരിയലിൽ ഭാര്യാഭർത്താക്കന്മാരായി അമ്പിളിയും ആദിത്യനും ഇപ്പോൾ അഭിനയിക്കുന്നുണ്ട്. നാലാം വിവാഹം കഴിക്കുന്ന ആദിത്യൻ നേരത്തെ ഒരു വിവാഹത്തട്ടിപ്പ് കേസിൽ പ്രതിയായി അറസ്റ്റിലായിട്ടുണ്ട്. ആദിത്യനു മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്.