എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരത്തിന് പിന്തുണയുമായി ദയാബായി

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരത്തിന് പിന്തുണയുമായി ദയാബായി

സ്വന്തം ലേഖകൻ

തിരുവന്തപുരം : എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആരംഭിക്കുന്ന അനിശ്ചിതകാല പട്ടിണി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തക ദയാബായി. ജനുവരി 30 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹം ആരംഭിക്കുമെന്ന് വാർത്തസമ്മേളനത്തിൽ അവർ വ്യക്തമാക്കി.

ദുരിതമേഖലകൾ കണ്ട് ചങ്കു പൊട്ടിയാണ് ഇവർക്കൊപ്പം ചേരുന്നത്. ഈ അമ്മമാർക്ക് മറ്റൊരു വഴിയുമില്ല. വീട്ടിനുള്ളിൽ ജീർണിച്ച് കഴിയുകയാണ് ഇവർ. 25 വർഷം മക്കളെ മടിയിൽ കിടത്തി പോറ്റുന്ന ഈ അമ്മമാരെ സല്യൂട്ട് ചെയ്യണമെന്നും അവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 ജനുവരി 10ലെ സുപ്രീം കോടതി വിധി നടപ്പാക്കുക, 2017 ഏപ്രിലിൽ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ അർഹമായ മുഴുവൻ പേർക്കും പട്ടികയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരവും പുനരധിവാസവും ചികിത്സയും ഉറപ്പു വരുത്തുക, ദുരിതബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക, റേഷൻ സംവിധാനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം ആരംഭിക്കുന്നതെന്ന് സമരസഹായ സമിതി ചെയർമാൻ എം ഷാജർഖാൻ പറഞ്ഞു.